|
ശ്രീ നാരായണ ധര്‍മ്മ സംഘം യുകെ ഓണാഘോഷം ഒക്ടോബര്‍ ഏഴിന്. പാപ്പ്വര്‍ത്ത് വില്ലേജ് ഹാളിലാണ് പരിപാടി നടത്തുന്നത്. ശനിയാഴ്ച രാവിലെ ഒന്‍പതു മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെയാണ് ആഘോഷം. ഓണാഘോഷത്തിന്റെ ഭാഗമായി യുകെയിലെയും കേരളത്തിലെയും പ്രമുഖ സാംസ്‌കാരിക വ്യക്തികള്‍ പങ്കെടുക്കുന്ന സാസ്‌കാരിക സമ്മേളനവും കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധതരം കലാപരിപാടികളും വടംവലിയും മെഗാ തിരുവാതിരകളിയും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കുന്നതാണ്. ഈ ആഘോഷവേളയിലേക്ക് ജാതി മത രാഷ്ട്രീയ ഭേദമന്യേ എല്ലാ യുകെ മലയാളികളെയും ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
പ്രസിഡന്റ് കിഷോര്‍ രാജ്: 07533868372
സെക്രട്ടറി സജീവ് ദിവാകരന്‍: 07877902457
വൈസ് പ്രസിഡന്റ് പ്രകാശ് വാസു: 07872921211
ജോയിന്റ് സെക്രട്ടറി സുരേഷ് ശങ്കരന്‍: 07830906560 |