Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 24th Oct 2026
മതം
  04-04-2023
ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഇടവകയില്‍ വിശുദ്ധവാര ശ്രുശ്രൂഷകള്‍ക്ക് തുടക്കമായി
ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഇടവകയില്‍ വിശുദ്ധവാര ശ്രുശ്രൂഷകള്‍ക്ക് തുടക്കമായി. ശനിയാഴ്ച്ച നടന്ന ഓശാന ശ്രുശ്രൂഷയ്ക്ക് ഫാ ജോബ്‌സണ്‍ എബ്രഹാം മുഖ്യാ കാര്‍മകത്വം വഹിച്ചു.



എപ്രില്‍ 5 ബുധനാഴ്ച്ച 6 മണിക്ക് പെസഹായുടെ ശ്രുശ്രൂഷയും 7 ന് രാവിലെ 9 മണിക്ക് ദു:ഖ വെള്ളിയുടെ ശ്രുശ്രൂഷകളും ഉയിര്‍പ്പിന്റെ ശ്രുശ്രൂഷകളും നടക്കും, വിശുദ്ധ വാര ശ്രുശ്രൂഷകള്‍ക്ക് ഫാ ജോബ്‌സണ്‍ എബ്രഹാം മുഖ്യ കാര്‍മികത്വം വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ റ്റി ജോര്‍ജ് (വികാരി) 353870693450, അനില്‍ തോമസ് (സെക്രട്ടറി): 07723017285, വര്‍ഗീസ് ഫിലിപ്പ്: 07815509020

Addrsse: Belfast Bible college, Glenburn Road Dunmurry BT17 9JP
Full Story
  28-03-2023
ലണ്ടന്‍ സെന്റ് ഗ്രിഗോറിയോസ് പള്ളി കാതോലിക്കാ ദിനാഘോഷം എബ്രഹാം മാര്‍ സ്തേഫാനോസ് ഉദ്ഘാടനം ചെയ്തു
യുകെ ലണ്ടന്‍ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ കാതോലിക്കാ ദിനാഘോഷം യുകെ, യൂറോപ്പ് ആന്‍ഡ് ആഫ്രിക്ക ഭദ്രാസനാധിപന്‍ എബ്രഹാം മാര്‍ സ്തേഫാനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. വി. കുര്‍ബാനക്ക് ശേഷം നടന്ന കാതോലിക്കാ ദിനാഘോഷ സമ്മേളനത്തില്‍ ഇടവക വികാരി ഫാ. നിതിന്‍ പ്രസാദ് കോശി അധ്യക്ഷത വഹിച്ചു.



മലങ്കര സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ ബാവായുടെ സഭക്ക് വേണ്ടിയുള്ള നിസ്വാര്‍ത്ഥ സേവനത്തെ കാതോലിക്കാ ദിന സന്ദേശത്തില്‍ എബ്രഹാം മാര്‍ സ്തേഫാനോസ് അനുസ്മരിച്ചു സംസാരിച്ചു. സഭയോട് ഉണ്ടായിരുന്ന കരുതലിനെയും സഭയുടെ സ്വാതന്ത്ര്യം കാത്തു പരിപാലിക്കാന്‍ പരിശുദ്ധ പിതാവ് സഹിച്ച ത്യാഗങ്ങളെയും മെത്രാപ്പോലീത്ത അനുസ്മരിച്ചു. സഭയുടെ ശാശ്വത
Full Story
  28-03-2023
ബ്രിസ്റ്റോള്‍ ദേവാലയ നിര്‍മ്മാണ പദ്ധതിയുടെ മെഗാ റാഫിള്‍ ഉ്ഘാടനം മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വഹിച്ചു
സെന്റ് തോമസ് സീറോ മലബാര്‍ കാതലിക് ചര്‍ച്ച് ബ്രിസ്റ്റോളിന്റെ ഇടവക ദേവാലയ നിര്‍മ്മാണ പദ്ധിയുടെ ഫണ്ട് റേസിങ്ങിനായുള്ള 25000 പൗണ്ട് സമ്മാനമുള്ള മെഗാ റാഫിള്‍ ഉദ്ഘാടനം ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് നിര്‍വഹിച്ചു. ശനിയാഴ്ച ബ്രിസ്റ്റോള്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ ഇടവക അംഗങ്ങള്‍ പങ്കെടുത്ത വാര്‍ഷിക ധ്യാനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലായിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്. ഒന്നാം സമ്മാനമായി 25,000 പൗണ്ടും രണ്ടാം സമ്മാനമായി 5000 പൗണ്ടും മൂന്നുപേര്‍ക്ക് ആയിരം പൗണ്ടുമാണ് മൂന്നാം സമ്മാനമായി നല്‍കുന്നത്.



2024 ജൂലൈയിലാണ് സമ്മാനത്തിന്റെ നറുക്കെടുപ്പ് നടക്കുന്നത്. 20 പൗണ്ടാണ് ടിക്കറ്റിന്റെ വില. മുപ്പതിനായിരം ടിക്കറ്റാണ് ദേവാലയ നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള മെഗാ റാഫിളിലുള്ളത്. ചടങ്ങില്‍ 101 അംഗ മെഗാ
Full Story
  22-03-2023
സെഹിയോന്‍ യുകെ 'സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ' കുട്ടികള്‍ക്കായുള്ള താമസിച്ചുള്ള ധ്യാനം ഏപ്രില്‍ 12 മുതല്‍ 15 വരെ
കുട്ടികള്‍ക്കായി സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ സ്‌കൂള്‍ അവധിക്കാലത്ത് ഏപ്രില്‍ 12 മുതല്‍ 15 വരെ മാഞ്ചെസ്റ്റെറിനടുത്ത് മക്ലസ്ഫീല്‍ഡ് സാവിയോ ഹൗസില്‍ നടക്കുന്നു.

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ആയിരക്കണക്കിന് കുട്ടികള്‍ക്ക് ക്രൈസ്തവ വിശ്വാസപാരമ്പര്യത്തില്‍ വളരാനുതകുന്ന വിവിധങ്ങളായ ശുശ്രൂഷകള്‍ ചെയ്തുവരുന്ന സെഹിയോന്‍ മിനിസ്ട്രിയുടെ ഈ ധ്യാനത്തിലേക്ക് 9മുതല്‍ 12വരെ പ്രായക്കാര്‍ക്ക് പങ്കെടുക്കാം. ഏപ്രില്‍ 12 ബുധനാഴ്ച്ച തുടങ്ങി 15 ന് ശനിയാഴ്ച അവസാനിക്കും .

ലിങ്കില്‍ ഈ ധ്യാനത്തിലേക്ക് രജിസ്റ്റര്‍ ചെയ്യേണ്ടതാണ് .


sehionbooking.bookwhen.com

കൂടുതല്‍ വിവരങ്ങള്‍ക്ക്

തോമസ്- 07877 508926
Full Story
  17-03-2023
അതിമനോഹര ദൃശ്യാവതരണങ്ങളുമായി ക്രിസ്തീയ വീഡിയോ ആല്‍ബവുമായി എഎഫ്‌സിഎം യുകെ
അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യുടെ നേതൃത്വത്തില്‍ AFCM യുകെ വിഷന്‍ ടീം യേശു ഏക രക്ഷകന്‍ എന്ന് പ്രഘോഷിക്കുന്ന അതിമനോഹര ദൃശ്യാവതരണങ്ങളടങ്ങിയ വീഡിയോ ആല്‍ബം പുറത്തിറക്കി.

പ്രത്യേകിച്ച് കുട്ടികള്‍ക്കും യുവതീയുവാക്കള്‍ക്കും അവരുടെ ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളില്‍ ഈശോയില്‍ അഭയം തേടുമ്പോള്‍ അത് പ്രത്യാശ പകര്‍ന്ന് ആത്യന്തികമായി ജീവിത വിജയത്തിലേക്കും നന്മയിലേക്കും നയിക്കുന്നതെങ്ങനെയെന്ന് വിവരിക്കുന്ന ഈ വീഡിയോ ആല്‍ബത്തില്‍ മനോഹര ഗാനങ്ങളുമായി ആത്മീയ നേതൃത്വത്തിന്റെ അനുഗ്രഹാശിസ്സുകളോടെ AFCM യുകെയ്ക്കുവേണ്ടി പങ്കെടുത്തിരിക്കുന്നത് ജിത്തു ദേവസ്യ , ക്ലെമെന്‍സ് നീലങ്കാവില്‍,കുരുവിള , ജോസ് , ബിജു , ബെര്‍ണാഡ് , റിനി ജിത്തു , നിമ്മി ബിജു , ഷാലന ഷാജി ,ജോയല്‍ ,ഷിജി , ജൂലിയ,ഷാജി , ഷാന്റി , ഷാലറ്റ്
Full Story
  21-02-2023
ആറാമത് എയ്ല്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 27ന്; രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം വഹിക്കും
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത നേതൃത്വം നല്‍കുന്ന ആറാമത് എയ്ല്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനം മെയ് 27 ശനിയാഴ്ച നടക്കും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ ആത്മീയ നേതൃത്വത്തില്‍ നടക്കുന്ന വിശ്വാസതീര്‍ത്ഥാടനത്തിലും തിരുന്നാള്‍ തിരുക്കര്‍മങ്ങളിലും പങ്കെടുക്കുന്നതിനായി ബ്രിട്ടന്റെ വിവിധഭാഗങ്ങളില്‍ നിന്നുമായി ആയിരക്കണക്കിന് വിശ്വാസികളാണ് ഇവിടെ എത്തിച്ചേരാറുള്ളത്. രൂപതയിലെ ലണ്ടന്‍ റീജിയന്റെ കീഴിലുള്ള മിഷനുകളുടെ നേതൃത്വത്തില്‍ തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
മെയ് 27 ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് എയ്ല്‍സ്‌ഫോര്‍ഡിലെ പ്രശസ്തമായ ജപമാലരാമത്തിലൂടെ കര്‍മ്മലമാതാവിനെയും സംവഹിച്ചുകൊണ്ടുള്ള കൊന്തപ്രദിക്ഷണം, ഉച്ചക്ക് 1.30 ന് ആഘോഷമായ വിശുദ്ധ
Full Story
  16-02-2023
നായര്‍ വീടുകളില്‍ കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും വേണം; നായര്‍ സമുദായം ശോഷിച്ച് ഇല്ലാതാകും - നായന്മാര്‍ക്ക് വേവലാതിയായി കുറിപ്പ്
നായര്‍ സമൂഹം അതിസങ്കീര്‍ണമായ അവസ്ഥയിലാണെന്നും ആയിരക്കണക്കിന് പുരുഷന്മാര്‍ വിവാഹം കഴിക്കാതെ നില്‍ക്കുകയാണെന്നും കുറിപ്പ്. വിവാഹവും പ്രത്യുല്‍പാദനവും ഇല്ലെങ്കില്‍ സമുദായം ശോഷിച്ച് ഇല്ലാതാകുമെന്നതില്‍ സംശയമില്ലെന്നും നായര്‍ വീടുകളില്‍ കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും വേണമെന്നും മാവേലിക്കര സ്വദേശിയും ഹൈദരാബാദ് നിവാസിയുമായ സുരേഷ് ജി നായര്‍ ഫേസ്ബുക്കില്‍ കുറിച്ചതാണ് വൈറല്‍ ആയത് .

കുറിപ്പിന്റെ പൂര്‍ണരൂപം

നായര്‍ സമൂഹം അതിസങ്കീര്‍ണ്ണ അവസ്ഥയിലാകുമോ?

നായന്മാരിലെ ആയിരക്കണക്കിന് പുരുഷന്മാര്‍ വിവാഹം കഴിക്കാതെ നില്‍ക്കുകയാണ്. ഇങ്ങനെ തുടരുകയാണെങ്കില്‍ 2010ന് ശേഷം വിവാഹിതരായവര്‍ക്ക് ജനിക്കുന്ന മക്കള്‍ പ്രായപൂര്‍ത്തി ആകുമ്പോള്‍ അവര്‍ ആരെ വിവാഹം കഴിക്കും എന്നത് ചിന്താവിഷയമാണ്!

ഏകദേശം
Full Story
  07-02-2023
ലൈസമ്മയുടെ മൃതദേഹം അഗ്നിയില്‍ ദഹിപ്പിക്കണം: സെബാസ്റ്റ്യന്റെ തീരുമാന പ്രകാരം ഭാര്യയുടെ മൃതദേഹം കണ്ണൂരിലെ വൈദ്യുതി ശ്മശാനത്തില്‍ ദഹിപ്പിച്ചു
കണ്ണൂരില്‍ കാതോലിക് വിശ്വാസിനിയുടെ മൃതദേഹം പയ്യാമ്പലത്ത് വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിച്ചു . കണ്ണൂര്‍ മേലെ ചൊവ്വ സ്വദേശിനിയായ മാനന്തവാടി പുതിയപറമ്പില്‍ ലൈസമ്മ സെബാസ്റ്റ്യന്‍ ശനിയാഴ്ചയാണ് മരിച്ചത്. തുടര്‍ന്ന് ഇന്ന് വൈകീട്ട് 4 മണിയോടെ മൃതദേഹം സംസ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ലൈസമ്മയുടെ ഭര്‍ത്താവ് സെബാസ്റ്റിയന്‍ മൃതദേഹം ദഹിപ്പിക്കണമെന്ന ആശയത്തിലെത്തുകയായിരുന്നു.

'അഗ്‌നി എല്ലാത്തിനേയും ശുദ്ധീകരിക്കും. അതുകൊണ്ട് തന്നെ ഒരു വ്യക്തിയുടെ ഭൗതികദേഹം സംസ്‌കരിക്കാന്‍ പറ്റിയ ഏറ്റവും മികച്ച മാര്‍ഗം ദഹിപ്പിക്കലാണ്. മൃതദേഹം സംസ്‌കരിക്കാന്‍ വേണ്ടി ഭീമന്‍ തുക മുടക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ആരും എന്നോട് പണം ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ എന്നിരുന്നാലും പുതിയ തലമുറയ്ക്ക്
Full Story
[27][28][29][30][31]
 
-->




 
Close Window