|
മൂന്ന് ദിവസത്തെ ബെല്‍ഫാസ്റ്റ് ബൈബിള്‍ കണ്‍വെന്‍ഷന്‍ ഈമാസം 18ന് വെള്ളിയാഴ്ച്ച ഒന്‍പത് മണിക്ക് സെ.തോമസ് റോസേറ്റാ മാസ്സ് സെന്ററില്‍ ആരംഭിക്കും. ഫാ. സേവ്യര്‍ ഖാന്‍ വട്ടയിലിനോടൊപ്പം സെഹിയോന്‍ വചന പ്രഘോഷകരും മൂന്നു ദിവസവും സന്നിഹരായിരിക്കും. കുമ്പസാരത്തിനും സ്പിരിച്ച്വല്‍ ഷെയറിങിനും സൗകര്യം ഉണ്ടായിരിക്കും. ജപമാല, വി. കുര്‍ബാന, വചന പ്രഘോഷണം, ആരാധന എന്നിവ കോണ്‍വെഷന്റെ എല്ലാ ദിവസങ്ങളും ഉണ്ടായിരിക്കും.
അഞ്ചു വയസ്സുമുതലുള്ള കുട്ടികള്‍ക്ക് ക്ലാസ് അടിസ്ഥാനത്തില്‍ സെഹിയോന്‍ ടീമിന്റെ പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും. വെള്ളിയാഴ്ച്ച ഒന്‍പതു മുതല്‍ അഞ്ചു മണി വരെയും, ശനിയാഴ്ച്ച ഒന്‍പതു മുതല്‍ നാലു മണി വരെയും ഞായാറാഴ്ച 12:30 മുതല്‍ 7:30 മണി വരെയും കണ്‍വെന്‍ഷന്‍ ഉണ്ടായിരിക്കും. കണ്‍വെന്‍ഷന്‍ വിജയത്തിനായി വിവിധ കമ്മറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. |