Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.4702 INR  1 EURO=109.9747 INR
ukmalayalampathram.com
Wed 22nd Apr 2026
 
മെസ്സിയെ പോലെ പന്തു തട്ടുന്ന സ്‌കൂള്‍ വിŐ
     
 
 
     
  ഫുട്‌ബോളുകൊണ്ട് മാജിക്ക് കാണിക്കുന്ന നിരവധി വീഡിയോകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ഈ ലോക്ഡൗണ്‍ കാലത്ത് അത്തരത്തില്‍ ചില വീഡിയോകളുമായി സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയാണ് ഒരു മലപ്പുറത്തുകാരന്‍ പയ്യന്‍.  
 
 
നേരിടാം നാടിനായ് തീരം തേടിടാം കൂടെയായ്
     
 
 
     
  ലോകം മുഴുവനും കോവിഡ് ഭീഷണി തുടരുകയാണ്. രോഗവ്യാപനം തടയാനായി രാജ്യം ലോക്ഡൗണിലാണ്. കൊറോണക്കെതിരെ പോരാടാനായി മാതൃകാപരമായ കേരളം നടത്തുന്നത്. പ്രതിരോധത്തിനായ് നമുക്ക് ഒത്തുചേരാം എന്ന ആശയത്തോടെ അനീഷ് അന്‍വര്‍ ഒരുക്കിയ ‘ഹോപ്’ എന്ന വീഡിയോ ശ്രദ്ധയമാകുന്നു.

”നേരിടാം നാടിനായ് തീരം തേടിടാം കൂടെയായ്” എന്ന ഗാനമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ഷംല ഹംസയാണ് വരികളൊരുക്കിയിരിക്കുന്നത്. വിഷ്ണു മോഹന്‍ സിതാര സംഗീതമൊരുക്കി രഞ്ജിത്ത് ടച്ച്‌റിവര്‍ ആണ് ക്യമറയും, എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത്.
 
 
 
Doctor returns home to thunderous applause from neighbours
     
 
 
     
  : കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരെ ഉറ്റവരെ ഉപേക്ഷിച്ച് രാപ്പകലില്ലാതെ പ്രയത്‌നിക്കുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍. വൈറസ് ബാധ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് അറിഞ്ഞിട്ടും അവര്‍ മറ്റുള്ളവരുടെ ജീവന് വേണ്ടി പോരാടുകയാണ്. ജോലി കഴിഞ്ഞെത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നാട്ടുകാരും അയല്‍ക്കാരും വന്‍ സ്വീകരണമാണ് നല്‍കുന്നത്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

കൊവിഡ് ഡ്യൂട്ടി കഴിഞ്ഞെത്തിയ ബെംഗളൂരുവിലെ ഡോ. വിജയശ്രീയെ നിറഞ്ഞ കയ്യടിയോടെ അയല്‍വാസികള്‍ സ്വീകരിക്കുന്നതാണ് വീഡിയോ. ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ടായിരുന്നു അയല്‍ക്കാര്‍ വിജയശ്രീക്ക് ഹൃദ്യമായ വരവേല്‍പ്പ് നല്‍കിയത്. നാട്ടുകാരുടെ ആശംസയ്ക്കിടെ വികാരഭരിതയായ ഡോക്ടര്‍ കണ്ണീര്‍ പൊഴിക്കുന്നതും വീഡിയോയില്‍ കാണാം.
 
 
 
‘കനക’ ഷോര്‍ട് ഫിലിം
     
 
 
     
  ‘കനക’ ഷോര്‍ട് ഫിലിം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാവുന്നു. ത്രില്ലടിപ്പിക്കുന്ന ഇന്‍വസ്റ്റിഗേഷന്‍ ക്രൈം ത്രില്ലറായാണ് കനക ഒരുക്കിയിരിക്കുന്നത്. മലയാളത്തില്‍ ഇതുവരെ ഇറങ്ങിയ ക്രൈം ത്രില്ലര്‍ സിനിമകളില്‍ നിന്നും ഏറെ വ്യത്യസ്തമായ പ്രമേയവുമായാണ് കനക എത്തിയിരിക്കുന്നത്.  
 
 
[61][62][63][64][65]




 
Close Window