'കൊടി' എന്ന ചിത്രത്തിന് ശേഷം ധനുഷ് വീണ്ടും ഡബിള്‍ റോളിലെത്തുന്ന ചിത്രം 'പട്ടാസി'ന്റെ ട്രെയ്‌ലര്‍ ശ്രദ്ധേയമാകുന്നു. അച്ഛനും മകനുമായാണ് ധനുഷ് ചിത്രത്തില്‍ വേഷമിടുന്നത്. ആറ് ലക്ഷത്തിലധികം വ്യൂസുമായി യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ആറാമതായി തുടരുകയാണ് ട്രെയ്‌ലര്‍.
റൗഡി ബേബി; സാരിയില്‍സായ് പല്ലവി
2019 ല്‍ പ്രേക്ഷകര്‍ ഏറെ ആഘോഷിച്ച തമിഴ് ഗാനങ്ങളിലൊന്നാണ് മാരി ടൂവിലെ റൗഡി ബേബി. ധനുഷും സായ് പല്ലവിയും തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായെത്തിയ ഗാനം നിരവധി റെക്കോഡുകള്‍ സ്വന്തമാക്കിയിരുന്നു. 74 കോടിയ്ക്ക് മേലെ കാഴ്ചക്കാരാണ് ഗാനത്തിന് ഇതുവരെ ഉള്ളത്. ഇപ്പോഴിതാ സാരിയില്‍ റൗഡി ബേബിയ്ക്ക് ചുവടുവക്കുന്ന സായ് പല്ലവിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഡ്രാക്കുളയുടെ കഥ
അടങ്ങാത്ത രക്തദാഹത്തിന്റെ ഉന്മാദലഹരിയിൽ വിഹരിക്കുന്ന ഡ്രാക്കുളയുടെ കഥയുമായി ബിബിസി ചാനൽ. ഡ്രാക്കുള ടിവി സീരിസ് രൂപത്തിലാണ് പ്രേക്ഷകർക്കു മുന്നിലെത്തുക. ഷെർലോക്ക് എന്ന സൂപ്പർഹിറ്റ് സീരിസിന്റെ മേക്കേർസ് ആണ് ഡ്രാക്കുളയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നത്. നെറ്റ്ഫ്ലിക്സ് ആണ് സഹ നിർമാതാക്കൾ. മൂന്ന് ഭാഗങ്ങളായാകും ഡ്രാക്കുളഎത്തുക. നടൻ ക്ലെയ്സ് ബാങ് ഡ്രാക്കുളയായി എത്തും. മാർക് ഗറ്റിസ്, സ്റ്റിവെൻ മൊഫാറ്റ് എന്നിവർ ചേർന്നാണ് തിരക്കഥ.
ബിഗ് ബ്രദറിലെ ആദ്യ വീഡിയോ ഗാനം
ബിഗ് ബ്രദറിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ‘ചുണ്ടില്‍ തത്തും കവിതേ…’ എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് റിലീസ് ചെയ്തത്. അമിത് ത്രിവേദി, ഗൗരി ലക്ഷ്മി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ദീപക് ദേവാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഈ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ നേരത്തെ റിലീസ് ചെയ്തിരുന്നു.
ചിത്രത്തില്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വേദാന്തം ഐപിഎസ് എന്ന കഥാപാത്രത്തെയാണ് അര്‍ബാസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.