Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.9336 INR  1 EURO=105.552 INR
ukmalayalampathram.com
Wed 24th Dec 2025
 
Akashaganga 2 | Thee Thudikaluyare | Video Song | Vinayan | Ramya Krishnan | Sithara | Bijibal
     
 
 
     
  വിനയന്‍ ഒരുക്കുന്ന ഹൊറര്‍ ത്രില്ലര്‍ ആകാശഗംഗ 2 വിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു. ‘തീ തുടികളുയരെ…’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിരങ്ങിയത്. സിത്താര കൃഷ്ണകുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജിപാല്‍ സംഗീതം പകര്‍ന്നിരിക്കുന്നു.

ദിവ്യഉണ്ണി അഭിനയിച്ച മായത്തമ്പുരാട്ടി ഗര്‍ഭിണിയായി മാണിക്കശേരി കോവിലകത്ത് എത്തുന്നിടത്താണ് ആകാശഗംഗ അവസാനിക്കുന്നതെങ്കില്‍ മായയുടെ മകള്‍ ആതിരയുടെ കഥയാണ് ആകാശഗംഗ-2 പറയുന്നത്. മായയുടെ എം.ബി.ബി.എസിന് പഠിക്കുന്ന മകള്‍ കൂട്ടുകാരുമൊത്ത് തറവാട്ടിലേക്ക് വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍. പുതുമുഖം ആരതിയാണ് നായിക.

രമ്യാ കൃഷ്ണന്‍, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, തെസ്നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ തുടങ്ങിയവരാണ് സിനിമയിലെ മറ്റു താരങ്ങള്‍. ചിത്രം നവംബര്‍ ഒന്നിന് തിയേറ്ററുകളിലെത്തും.
 
 
 
Sullu Official Trailer | Vishnu Bharadwaj | Vijay Babu | Friday Film House Experiments
     
 
 
     
  'സുല്ല്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. വിഷ്ണു ഭരദ്വാജ് ആണ് രചനയും സംവിധാനവും. ബാലതാരങ്ങള്‍ക്കൊപ്പം വിജയ് ബാബുവും അനുമോളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ബജറ്റ് 30 ലക്ഷമാണെന്നും സാങ്കേതികപ്രവര്‍ത്തകരുടെ ശരാശരി പ്രായം 23ല്‍ താഴെയാണെന്നും വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു.  
 
 
വിക്രമിനെ പോലെ അഭിനയ മികവുമായി മകന്‍: സിന!
     
 
 
     
  വിജയ് ദേവരകൊണ്ട നായകനായെത്തിയ 'അര്‍ജുന്‍ റെഡ്ഡി'യുടെ തമിഴ് റീമേക്കാണ് ആദിത്യ വര്‍മ. മികച്ച പ്രകടനമാണ് ട്രെയ്‌ലറില്‍ ധ്രുവ് കാഴ്ചവച്ചിരിക്കുന്നത്.

ഗിരീസായ ഒരുക്കുന്ന ചിത്രത്തില്‍ 'ഒക്ടോബര്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ പ്രിയ ആനന്ദ് ആണ് നായികയായി എത്തുന്നത്. പ്രിയ ആനന്ദ്, ഭഗവതി പെരുമാള്‍, അന്‍പു ദാസന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.

ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ മുകേഷ് മെഹ്തയാണ് ചിത്രം നിര്‍മിക്കുന്നത്. ഷാഹിദ് കപൂര്‍ നായകനായെത്തിയ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് 'കബീര്‍ സിങ്ങും' ഏറെ ശ്രദ്ധേയമായിരുന്നു.
 
 
 
തൊഴിലുറപ്പ് തൊഴിലാളിയുടെ കഴുത്തിൽ പെരുമ
     
 
 
     
  കള്ളിക്കാട്ട് തൊഴിലുറപ്പ് തൊഴിലാളിയുടെ കഴുത്തിൽ പെരുമ്പാമ്പ് ചുറ്റി. കൂടെയുണ്ടായിരുന്നവരുടെ സമയോചിത ഇടപെടൽ കാരണം തൊഴിലാളി രക്ഷപ്പെട്ടു. കള്ളിക്കാട് പെരുംകുളങ്ങര പത്മ വിലാസത്തിൽ ഭുവനചന്ദ്രൻ നായരുടെ കഴുത്തിലാണ് പെരുമ്പാമ്പ് ചുറ്റിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ആയിരുന്നു സംഭവം.

പ്രജ്ഞാൽ പാട്ടീൽ തിരു. സബ് കളക്ടർ, അന്ധതയോട് പൊരുതി ജയിച്ച് പ്രജ്ഞാലിന്റെ പ്രകാശരേഖ
തിരുവനന്തപുരം: മനസ്സിൽ നിന്നൊരു പ്രകാശരേഖ കാഴ്‌ചയിലേക്ക് നീട്ടിവരച്ചാണ് പ്രജ്ഞാൽ പാട്ടീൽ അന്ധതയുടെ അതിരുകൾ ഒരോന്നായി പിന്നിട്ടത്. വിധിയോടു മാത്രമല്ല,​ കാഴ്ചയുടെ...
നെയ്യാർഡാം കിക്മ കോളേജ് കോമ്പൗണ്ടിൽ തൊഴിലുറപ്പ് ജോലിക്കായാണ് ഭുവനചന്ദ്രൻ നായരും സംഘവും എത്തിയത്. ജോലിചെയ്യുന്നതിനിടയിൽ ഭുവനചന്ദ്രൻ നായരുടെ കഴുത്തിൽ പെരുമ്പാമ്പ് ചുറ്റുകയായിരുന്നു. സംഭവം കണ്ട് കൂടെയുണ്ടായിരുന്ന തൊഴിലാളികൾ പാമ്പിന്റെ കഴുത്തിലും വാലിലും പിടിച്ചുവലിച്ച് പാമ്പിനെ കഴുത്തിൽ നിന്നു വേർപെടുത്തി ഇദ്ദേഹത്തെ രക്ഷപ്പെടുത്തുകയായിരുന്നു. അല്പസമയംകൂടി പാമ്പ് ചുറ്റിയിരുന്നുവെങ്കിൽ ഇയാളുടെ ജീവന് തന്നെ ഭീഷണിയാവുമായിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു. പിടികൂടിയ പെരുമ്പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ വനത്തിലേക്ക് കയറ്റി വിട്ടു.
 
 
 
[68][69][70][71][72]




 
Close Window