ചിരഞ്ജീവി നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം 'സൈറാ നരസിംഹ റെഡ്ഡി'യുടെ ട്രെയ്‌ലര്‍ പുറത്തെത്തി. ടീസര്‍ പോലെ തന്നെ തെലുങ്കിന് പുറമെ മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളിലും ട്രെയ്‌ലര്‍ എത്തിയിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ക്കെതിരേ പോരാടിയ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതത്തെ അധികരിച്ചാണ് സിനിമ.
സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. ടൈറ്റില്‍ റോളിലെത്തുന്ന ചിരഞ്ജീവിക്കൊപ്പം അമിതാഭ് ബച്ചന്‍, ജഗപതി ബാബു, നയന്‍താര, കിച്ച സുദീപ്, വിജയ് സേതുപതി, തമന്ന, നിഹാരിക തുടങ്ങിയവര്‍ വിവിധ കഥാപാത്രങ്ങളായി എത്തുന്നു. കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ രാം ചരണ്‍ ആണ് നിര്‍മ്മാണം. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ചിത്രം തീയേറ്ററുകളിലെത്തും. തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, മലയാളം പതിപ്പുകളും റിലീസ് ഉണ്ട്.
ടിപ്പര്‍ ഡ്രൈവറോട് ' കണ്ണടിച്ച് പൊട്ടിക്Ŏ
ടിപ്പര്‍ ഡ്രൈവറോട് ' കണ്ണടിച്ച് പൊട്ടിക്കുമെന്ന്' പി.കെ. ശശി എംഎല്‍എ
nee hima mazhayay
nee hima mazhayay
Lal Jose Daughter Marriage Video | Lal Jose daughter wedding | Dileep | Meenakshi Dileep
സംവിധായകന്‍ ലാല്‍ ജോസിന്റെ മകള്‍ ഐറിന്‍ മേച്ചേരി വിവാഹിതയായി. തിരുവനന്തപുരം സ്വദേശി ജോഷ്വാ മാത്യു ആണ് വരന്‍. കഴിഞ്ഞ മെയ് 26-നായിരുന്നു ഐറിന്റെയും ജോഷ്വയുടെയും വിവാഹ നിശ്ചയം. മലയാള സിനിമയിലെ പ്രമുഖകര്‍ ചടങ്ങില്‍ പങ്കെടുത്തു.
വിവാഹ ചടങ്ങിലെ ശ്രദ്ധാകേന്ദ്രങ്ങളില്‍ ഒരാള്‍ നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയായിരുന്നു. ദിലീപിനൊപ്പമാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ മീനാക്ഷി എത്തിയത്. പള്ളിയിലെ ചടങ്ങില്‍ സംബന്ധിച്ച ഇരുവരും നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നാണ് മടങ്ങിയത്.