Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.9336 INR  1 EURO=105.552 INR
ukmalayalampathram.com
Wed 24th Dec 2025
 
Pranaya Meenukalude Kadal | Official Teaser Ft Vinayakan
     
 
 
     
  വിനായകനെ നായകനാക്കി കമല്‍ സംവിധാനം ചെയ്യുന്ന 'പ്രണയ മീനുകളുടെ കടല്‍' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. വിനായകന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന, 36 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തെത്തിയിരിക്കുന്നത്. ലക്ഷദ്വീപ് പശ്ചാത്തലമാക്കുന്നുവെന്നല്ലാതെ ഈ സിനിമയെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. കമല സുരയ്യയുടെ ജീവിതം പറഞ്ഞ 'ആമി'ക്ക് ശേഷം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴി നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് കമലും ജോണ്‍ പോളും ചേര്‍ന്നാണ്. ഛായാഗ്രഹണം വിഷ്ണു പണിക്കര്‍. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം ഷാന്‍ റഹ്മാന്‍. വിനായകനൊപ്പം ദിലീഷ് പോത്തന്‍, ഗബ്രി ജോസ്, റിധി കുമാര്‍ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
 
 
Jaathikkathottam | Official Video Song HD | Thanneer Mathan Dinangal | Vineeth Sreenivasan
     
 
 
     
  ചാര്‍ളിയും എന്ന് നിന്റെ മൊയ്തീനും ഒരുക്കിയ ജോമോന്‍ ടി ജോണിന്റെ മാന്ത്രിക വിഷ്വലുകളും ഷമീര്‍ മുഹമ്മദിന്റെ കിടിലന്‍ എഡിറ്റിങ്ങും ചേര്‍ന്നപ്പോള്‍ മലയാളത്തിനു ലഭിച്ചത് ഒരു മനോഹര ഗാനമാണ്. തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ ‘ജാതിക്കാ തോട്ടം…’ എന്നു തുടങ്ങുന്ന ഗാനം 15 ലക്ഷത്തിനടുത്ത് കാഴ്ചക്കാരുമായി മുന്നേറുകയാണ്. ട്രെന്‍ഡിംഗില്‍ രണ്ടാമതുള്ള ഗാനം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

സുഹൈല്‍ കോയ എഴുതിയ ഈ ഗാനത്തിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസാണ്. സൗമ്യ രാമകൃഷ്ണനും ദേവദത്ത് ബിജിബാലും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സ്‌കൂള്‍ കാലത്തിന്റെ ഓര്‍മ്മകളിലേക്കും പ്രണയങ്ങളിലേക്കും പ്രേക്ഷകനെ കൊണ്ടു പോകുന്ന ചിത്രം അള്ളു രാമേന്ദ്രന്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തിലൊരാളായ ഗിരീഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.



ഗിരീഷും ഡിനോയ് പൗലോസും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോമോന്‍ ടി ജോണ്‍, ഷെബിന്‍ ബക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 
Mohanlal Angry with News Reporter
     
 
 
     
  ഫോട്ടോ എടുക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകന് മോഹന്‍ലാലിന്റെ ശകാരം: അമ്മ യോഗത്തില്‍ ലാല്‍ ദേഷ്യപ്പെടുന്ന വിഡിയോ പുറത്ത്



കൊച്ചിയില്‍ നടന്ന 'അമ്മ' വാര്‍ഷിക ജനറല്‍ ബോഡി വേദിയില്‍ വച്ച് സംഘടനയുടെ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ മാധ്യമപ്രവര്‍ത്തകനോട് ക്ഷുഭിതനായെന്ന രീതിയില്‍ പ്രചരിയ്ക്കുന്ന വീഡിയോ വ്യാജമെന്ന് വിശദീകരണം. വാര്‍ത്താസമ്മേളനത്തിന് ശേഷവും ചോദ്യങ്ങളുമായി വിടാതെ കൂടിയ മാധ്യമപ്രവര്‍ത്തകനെ മോഹന്‍ലാല്‍ ശകാരിയ്ക്കുന്ന രീതിയിലാണ് വിഡിയോ.
ഒരു മുതിര്‍ന്ന ഫോട്ടോഗ്രാഫറോട് മുന്‍പില്‍ വച്ച കേക്കില്‍ ചാരി നില്‍ക്കരുതെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.
 
 
 
Sacred Games Season 2
     
 
 
     
  നെറ്റ്ഫ്ലിക്സ് ഒറിജിനല്‍ വെബ് സീരീസായ സേക്രഡ് ഗെയിംസിന്റെ രണ്ടാം സീസണ്‍ ആഗസ്റ്റ് 15 മുതല്‍ സ്ട്രീം ചെയ്യും. പുതിയ സീസണിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. കല്‍ക്കി കൊച്ച്ലിന്‍, റണ്‍വീര്‍ ഷോറെ, പങ്കജ് ത്രിപാഠി എന്നീ വന്‍താരങ്ങളും പുതിയ ഭാഗത്ത് എത്തുന്നുണ്ട്. നവാസുദ്ദീൻ സിദ്ദിഖി, സെയ്ഫ് അലിഖാൻ അടക്കമുള്ള താരങ്ങള്‍ പുതിയ സീസണിലുമുണ്ട്.

നവാസുദ്ദീന്‍ സിദ്ദീഖിയുടെ ഗണേഷ് ഗയ്തോണ്ടെ എന്ന അധോലോക നായകന്‍റെ വളര്‍ച്ചയും, അതിന് സമാന്തരമായി പറയുന്ന സെയ്ഫ് അലിഖാന്റെ സര്‍താജ് സിംഗ് എന്ന പൊലീസുകാരന്‍റെ അന്വേഷണങ്ങളും രണ്ട് കാലത്തില്‍ നിന്ന് ആവിഷ്കരിച്ചതായിരുന്നു സേക്രഡ് ഗെയിംസിന്‍റെ ഒന്നാം സീസണ്‍. 25 ദിവസങ്ങള്‍ക്കുള്ളില്‍ നഗരത്തില്‍ സംഭവിക്കുന്ന വന്‍ ദുരന്തം എന്തായിരിക്കും എന്ന അന്വേഷണം തീര്‍ത്തും ത്രില്ലിങ്ങായാണ് ആദ്യ സീസണില്‍ അവസാനിപ്പിച്ചത്.
 
 
 
[76][77][78][79][80]




 
Close Window