Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.9336 INR  1 EURO=105.552 INR
ukmalayalampathram.com
Wed 24th Dec 2025
 
And The Oskar Goes To | Official Trailer |Salim Ahamed| Tovino Thomas | Bijibal
     
 
 
     
  ദി ഓസ്‌കാര്‍ ഗോസ് ടുവിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. സിനിമാമോഹിയായ ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. . കാനഡയിലെ ആല്‍ബര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചതിന് പിന്നാലെ സിനിമയില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ച ടൊവിനോ തോമസ് മികച്ച നടനായും സലിം മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട, പത്തേമാരി എന്നീ സിനിമകള്‍ക്ക് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു. അനു സിത്താരയാണ് ചിത്രത്തില്‍ നായിക.

ഇസഹാക്ക് ഇബ്രാഹിം എന്നാണ് ടൊവിനോയുടെ കഥാപാത്രത്തിന്റെ പേര്. സിദ്ദീഖ്, സലിം കുമാര്‍, ശ്രീനിവാസന്‍,ലാല്‍, അപ്പാനി രവി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. കേരളത്തിലും കാനഡയിലുമായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.
 
 
 
Ikkayude Shakadam Full Length Scene
     
 
 
     
  മമ്മൂട്ടി ആരാധകരുടെ കഥ പറയുന്ന ചിത്രം 'ഇക്കയുടെ ശകട'ത്തിന്‍റെ പുതിയ ട്രെയ്‍ലര്‍ പുറത്തെത്തി. വെള്ളിയാഴ്ച തീയേറ്ററുകളില്‍ എത്താനിരിക്കെയാണ് പുതിയ ട്രെയ്‍ലര്‍. ചിത്രത്തിന്‍റെ ഇന്നലെ പുറത്തെത്തിയ ടീസര്‍ വിവാദത്തിലായിരുന്നു. മമ്മൂട്ടി ആരാധകരുടെ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാലിനെ പരിഹസിക്കുന്ന രംഗങ്ങളുണ്ടെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് നിഷേധിച്ച് രംഗത്തെത്തിയ അണിയറപ്രവര്‍ത്തകര്‍ ടീസറിന് ആസ്പമമാക്കിയ രംഗത്തിന്‍റെ ഫുള്‍ ലെങ്ത് വീഡിയോ പുറത്തുവിട്ടിരുന്നു.

അപ്പാനി ശരത്തും ഡിജെ തൊമ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രിന്‍സ് അവറാച്ചനാണ്. കോമഡി ഫാന്റസി ത്രില്ലര്‍ ഴോണറിലുള്ള സിനിമയാണെന്നും പരീക്ഷണാടിസ്ഥാനത്തിലുള്ള സിനിമയാണെന്നുമാണ് സംവിധായകന്റെ പക്ഷം. പോപ്പ് സിനിമാസ് നിര്‍മ്മിക്കുന്ന 'ഇക്കയുടെ ശകട'ത്തിന്റെ ഛായാഗ്രഹണം വിദ്യാശങ്കര്‍ ആണ്. എഡിറ്റര്‍ വിഷ്ണു വേണുഗോപാല്‍. ചാള്‍സ് നസരെത്ത് ആണ് സംഗീതം.
 
 
 
Nerkonda Paarvai - Official Movie Trailer | Ajith Kumar | Shraddha Srinath | Yuvan Shankar Raja
     
 
 
     
  തമിഴ് ചിത്രം 'നേര്‍കൊണ്ട പാര്‍വൈ'യുടെ ട്രെയ്‍ലര്‍ പുറത്തെത്തി. ആക്ഷന് പ്രാധാന്യമുണ്ടായിരുന്ന കഴിഞ്ഞ കുറേ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രകടനത്തിനും പ്രാധാന്യമുള്ള വേഷമാണ് അജിത്തിന്‍റേതെന്ന് ട്രെയ്‍ലര്‍ നല്‍കുന്ന ഉറപ്പ്. ബോളിവുഡില്‍ വലിയ ശ്രദ്ധ നേടിയ 2016 ചിത്രം 'പിങ്കി'ന്‍റെ റീമേക്കാണ് ചിത്രം. 'പിങ്കി'ല്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് തമിഴില്‍ അജിത്ത്കുമാര്‍ അവതരിപ്പിക്കുന്നത്.  
 
 
Ilayaraja Angry VIDEO: செக்யூரிட்டியை காலில் விழவைத்த இளையī
     
 
 
     
  സംഗീതത്തില്‍ രാജാവായ ഇളയരാജ ജനങ്ങളുടെ മുന്‍പില്‍ സ്വയം അപഹാസ്യനായ നിമിഷം  
 
 
[79][80][81][82][83]




 
Close Window