Nenjam | നെഞ്ചം | Malayalam Music Video | Vineeth Sreenivasan | Sanath Sivaraj | Sabareesh Uthradam
വിനീത് ശ്രീനിവാസന്‍ ആലപിച്ച നെഞ്ചം എന്ന മ്യൂസിക് വീഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. വിണ്‍ നിലവിതാ…. എന്നു തുടങ്ങുന്ന മനോഹര ഗാനമാണ് പുറത്തിറങ്ങിയത്. മനോഹരമായ പ്രണയ ദൃശ്യങ്ങളോടെയാണ് ഗാനത്തിന്റെ അവതരണം. പുറത്തിറങ്ങി രണ്ടു ദിനം പിന്നിടുമ്പോള്‍ മ്യൂസിക് വീഡിയോയ്ക്ക് ഒരു ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരായിട്ടുണ്ട്. യൂട്യൂബ് ട്രെന്‍ഡിംഗിലും ഇടം നേടിയിട്ടുണ്ട് ഈ മ്യൂസ്‌ക് വീഡിയോ.
Lal Jose Daughter Wedding Reception Full - Kerala9.com
സംവിധായകൻ ലാൽ ജോസിന്റെ മകൾ ഐറിൻ ലാൽ മെഷേരി വിവാഹിതയാകുന്നു. വൻ താരനിരയുടെ സാനിധ്യത്തിലായിരുന്നു വിവാഹനിശ്ചയത്തിന്റെ ആഘോഷങ്ങൾ നടന്നത്. തൃശൂരിൽവച്ചു നടന്ന ചടങ്ങിൽ നടൻ മമ്മൂട്ടി , നവ്യാനായർ കുഞ്ചാക്കോ ബോബൻ , ആൻ അഗസ്റ്റിൻ, അന്നാ രേഷ്മ, അനുശ്രീ, നവ്യ നായര്‍, രമേശ് പിഷാരടി തുടങ്ങി മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ചടങ്ങിൽ പങ്കെടുത്തു. സെപ്റ്റംബർ പതിനാറിനാണ് വിവാഹം.
Meene Chembulli Meene | THOTTAPPAN | VINAYAKAN |
കിസ്മത്ത് സംവിധായകന്‍ ഷാനവാസ് ബാവക്കുട്ടിയും വിനായകനും ഒന്നിക്കുന്ന തൊട്ടപ്പന്‍ ഇതിനകം വലിയ ചര്‍ച്ചയായി മാറിയിരുന്നു. നേരത്തെ, തൊട്ടപ്പനിലെ ലിറിക്ക് വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. 'പ്രാന്തന്‍ കണ്ടലില്‍'എന്ന തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക് വീഡിയോയ്ക്ക് ശേഷം ഇപ്പോള്‍ തൊട്ടപ്പനിലെ ആദ്യ വിഡിയോ സോംഗും പുറത്ത് വന്നിരിക്കുകയാണ്.
ഫഹദ് ഫാസിലാണ് ഫേസ്ബുക്കിലൂടെ തൊട്ടപ്പനിലെ ആദ്യ വീഡിയോ ഗാനം പുറത്ത് വിട്ടത്. മീനെ ചെമ്പുള്ളി മീനെ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നിഖില്‍ മാത്യൂ ആണ്. പി എസ് റഫീക്കിന്‍റെ വരികള്‍ക്ക് ലീല എല്‍ ഗിരീഷ് കുട്ടന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ഫ്രാന്‍സിസ് നൊറോണയുടെ കഥയ്ക്ക് പി എസ് റഫീഖാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
Devi 2 | Official Trailer | Prabhu Deva, Tamannaah | Vijay | Sam C S
പ്രഭുദേവ–തമന്ന ജോടികൾ പ്രധാനവേഷങ്ങളിലെത്തുന്ന ഹൊറർ ചിത്രം ദേവി 2 ട്രെയിലർ റിലീസ് ചെയ്തു. എ.എൽ. വിജയ് സംവിധാനം ചെയ്യുന്ന ചിത്രം 2016 ല്‍ പുറത്തിറങ്ങിയ ദേവിയുടെ തുടർഭാഗമാണ്.