Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.6304 INR  1 EURO=109.7936 INR
ukmalayalampathram.com
Thu 23rd Apr 2026
 
Lal Jose Daughter Wedding Reception Full - Kerala9.com
     
 
 
     
  സംവിധായകൻ ലാൽ ജോസിന്റെ മകൾ ഐറിൻ ലാൽ മെഷേരി വിവാഹിതയാകുന്നു. വൻ താരനിരയുടെ സാനിധ്യത്തിലായിരുന്നു വിവാഹനിശ്ചയത്തിന്റെ ആഘോഷങ്ങൾ നടന്നത്. തൃശൂരിൽവച്ചു നടന്ന ചടങ്ങിൽ നടൻ മമ്മൂട്ടി , നവ്യാനായർ കുഞ്ചാക്കോ ബോബൻ , ആൻ അഗസ്റ്റിൻ, അന്നാ രേഷ്മ, അനുശ്രീ, നവ്യ നായര്‍, രമേശ് പിഷാരടി തുടങ്ങി മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ചടങ്ങിൽ പങ്കെടുത്തു. സെപ്റ്റംബർ പതിനാറിനാണ് വിവാഹം.  
 
 
Meene Chembulli Meene | THOTTAPPAN | VINAYAKAN |
     
 
 
     
  കിസ്മത്ത് സംവിധായകന്‍ ഷാനവാസ് ബാവക്കുട്ടിയും വിനായകനും ഒന്നിക്കുന്ന തൊട്ടപ്പന്‍ ഇതിനകം വലിയ ചര്‍ച്ചയായി മാറിയിരുന്നു. നേരത്തെ, തൊട്ടപ്പനിലെ ലിറിക്ക് വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. 'പ്രാന്തന്‍ കണ്ടലില്‍'എന്ന തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക് വീഡിയോയ്ക്ക് ശേഷം ഇപ്പോള്‍ തൊട്ടപ്പനിലെ ആദ്യ വിഡിയോ സോംഗും പുറത്ത് വന്നിരിക്കുകയാണ്.

ഫഹദ് ഫാസിലാണ് ഫേസ്ബുക്കിലൂടെ തൊട്ടപ്പനിലെ ആദ്യ വീഡിയോ ഗാനം പുറത്ത് വിട്ടത്. മീനെ ചെമ്പുള്ളി മീനെ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നിഖില്‍ മാത്യൂ ആണ്. പി എസ് റഫീക്കിന്‍റെ വരികള്‍ക്ക് ലീല എല്‍ ഗിരീഷ് കുട്ടന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ഫ്രാന്‍സിസ് നൊറോണയുടെ കഥയ്ക്ക് പി എസ് റഫീഖാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
 
 
 
Devi 2 | Official Trailer | Prabhu Deva, Tamannaah | Vijay | Sam C S
     
 
 
     
  പ്രഭുദേവ–തമന്ന ജോടികൾ പ്രധാനവേഷങ്ങളിലെത്തുന്ന ഹൊറർ ചിത്രം ദേവി 2 ട്രെയിലർ റിലീസ് ചെയ്തു. എ.എൽ. വിജയ് സംവിധാനം ചെയ്യുന്ന ചിത്രം 2016 ല്‍ പുറത്തിറങ്ങിയ ദേവിയുടെ തുടർഭാഗമാണ്.  
 
 
Kumbalangi Nights Success Celebration Ceremony
     
 
 
     
  ശ്യാം പുഷ്‌കരന്റെ രചനയില്‍ മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് വലിയ വിജയമാണ് തീയേറ്ററുകളില്‍ കരസ്ഥമാക്കിയത്. ചിത്രത്തെ പ്രശംസിച്ച് പ്രമുഖരടക്കം നിരവധി പേരാണ് രംഗത്ത് വന്നത്. സൗബിന്‍ ഷാഹിര്‍, ഷെയ്ന്‍ നിഗം, ഫഹദ് ഫാസില്‍, അന്ന ബെന്‍, റിയ സൈറ തുടങ്ങിവരുടെ ഗംഭീര പ്രകടനവും ചിത്രത്തിന്റെ വിജയത്തിന് മാറ്റ് കൂട്ടി. ഇപ്പോഴിതാ വിജയകരമായി ചിത്രം നൂറു ദിനം പിന്നിട്ടിരിക്കുകയാണ്. ഫെബ്രുവരി ഏഴിന് റിലീസ് ചെയ്ത ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചയാണ് 100 ദിവസം പിന്നിട്ടത്.

ചിത്രത്തിന്റെ നൂറാം ദിനത്തിന്റെ ആഘോഷ പരിപാടികള്‍ കഴിഞ്ഞ ദിവസം നടന്നു. വിജയശില്‍പികള്‍ക്കായി പങ്കായത്തിന്റെ ആകൃതിയില്‍ രൂപകല്‍പ്പന ചെയ്ത മൊമന്റോയാണ് സമ്മാനിച്ചത്. ഫഹദിന് മൊമന്റോ സമ്മാനിച്ചത് ഭാര്യയും സിനിമയുടെ നിര്‍മ്മാതാവിലൊരാളും നടിയുമായ നസ്രിയയായിരുന്നു. മൊമന്റോ കൊണ്ട് ഓങ്ങിയാണ് ഫഹദിനെ നസ്രിയ സമീപച്ചത്. ചെറിയ ചിരിയോടെ അതിനെ നേരിട്ട ഫഹദിന് നസ്രിയ പുഞ്ചിരിയോടെ തന്നെ മൊമന്റോ കൈമാറി.
 
 
 
[83][84][85][86][87]




 
Close Window