Pathinettu Vayassilu | UYARE | Tovino Thomas | Asif Ali | Parvathi Thiruvothu | Gopi Sunder
Pathinettu Vayassilu | UYARE | Tovino Thomas | Asif Ali | Parvathi Thiruvothu | Gopi Sunder
Kabir Singh – Official Teaser | Shahid Kapoor, Kiara Advani | Sandeep Reddy Vanga | 21st June 2019
Kabir Singh – Official Teaser | Shahid Kapoor, Kiara Advani | Sandeep Reddy Vanga | 21st June 2019
JOKER - Teaser Trailer - In Theaters October 4
JOKER - Teaser Trailer - In Theaters October 4
സ്ഥാനാര്‍ഥിയുടെ മോതിരം ഊരിയെടുക്കാന്‍ പ
ആന്ധ്രാപ്രദേശിലെ മംഗളഗിരിയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിനുവേണ്ടി പ്രചാരണം നടത്തുകയായിരുന്ന ജഗ്!മോഹന്‍ റെഡ്ഡിയുടെ സഹോദരി ശര്‍മിളയുടെ മോതിരം കവരാന്‍ പാര്‍!ട്ടി പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ നിന്ന് ഒരാള്‍ ശ്രമിച്ചത്. വാഹനത്തിലിരുന്ന് അണികളെ അഭിവാദ്യം ചെയ്യുകയായിരുന്ന ശര്‍മിള പ്രവര്‍ത്തകര്‍ക്ക് ഹസ്തദാനം നല്‍കുന്നതിനിടെയാണ് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് മോഷ്ടാവ് കൈ പിടിച്ച് മോതിരം ഊരിയെടുക്കാന്‍ നോക്കിയത്.
മോതിരം ബലമായി വലിച്ചൂരാന്‍ ശ്രമിക്കുമ്പോള്‍ വൈ എസ് ശര്‍മിള ചെറുക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. ശര്‍മിളയുടെ മോതിരം നഷ്ടപ്പെട്ടോ ഇല്ലയോ എന്ന് വീഡിയോയില്‍ വ്യക്തമല്ല. അസ്വസ്ഥമായ മുഖഭാവത്തോടെ ശര്‍മിള കൈ വിടുവിക്കാന്‍ ശ്രമിക്കുന്നതിനിടെ അവര്‍ സഞ്ചരിച്ചിരുന്ന ബസ് മുന്നോട്ട് നീങ്ങുകയായിരുന്നു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാനും ശര്‍മിള തയ്യാറായിട്ടില്ല.
ജഗന്‍ ആരാധകര്‍ ശര്‍മിളയുടെ മോതിരം മോഷ്ടിച്ചുവെന്ന പരിഹാസവുമായി ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. വൈ എസ് രാജശേഖര റെഡ്ഢിയുടെ മരണശേഷം 2012ലാണ് വെ എസ് ശര്‍മിള രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. വൈ എസ് ജഗ്!മോഹന്‍ റെഡ്ഢിക്കുവേണ്ടി പ്രചാരണ രംഗത്ത് ശര്‍മിള സജീവമാണ്.