Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
സിനിമ
  09-08-2022
നയന്‍താരയുടെ വിവാഹ വിഡിയോ സിനിമ പോലെ: ആദ്യം ടീസര്‍ റിലീസ് ചെയ്യും: പുറത്തിറക്കുന്നത് നെറ്റ്ഫ്‌ളിക്‌സ്
അതിസുന്ദരിയായി വിവാഹവേഷത്തിലെ നയന്‍താരയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മഹാബലിപുരത്ത് സ്വകാര്യ റിസോര്‍ട്ടില്‍ സ്വപ്ന സമാനമായ വേദിയിലാണ് വിവാഹം നടന്നത്. വിവാഹത്തിന്റെ വിഡിയോ സംപ്രേഷണം നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയിരുന്നു. 'നയന്‍താര: ബിയോണ്ട് ദി ഫെയറിടെയില്‍' എന്ന പേരില്‍ വരാനിരിക്കുന്ന ഡോക്യുമെന്ററിയുടെ ടീസര്‍ നെറ്റ്ഫ്‌ലിക്‌സ് പുറത്തിറക്കി.

ഇരുവരുടെയും വിവാഹത്തെ ആസ്പദമാക്കിയാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. ഇരുവരും പരസ്പരമുള്ള വിശ്വാസത്തെക്കുറിച്ചും അവരുടെ ബന്ധത്തെക്കുറിച്ചും പറയുന്ന ഭാഗം ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'ഞാന്‍ ജോലിയില്‍ മാത്രം വിശ്വസിക്കുന്നു. എനിക്ക് ചുറ്റും ഇത്രയധികം സ്‌നേഹമുണ്ടെന്ന് അറിയുന്നതില്‍ തീര്‍ച്ചയായും
Full Story
  06-08-2022
ക്ലൗഡ് ബര്‍സ്റ്റില്‍ സണ്ണി ലിയോണ്‍: യുവാക്കളെ ഹരം കൊള്ളിക്കുന്ന നൃത്തപ്രകടനം സ്റ്റേജില്‍
മണ്‍സൂണ്‍ കാലത്ത് കേരളത്തെ ത്രസിപ്പിക്കാന്‍ ക്ലൗഡ് ബര്‍സ്റ്റ് ഫെസ്റ്റിവലുമായി ഇമാജിനേഷന്‍ ക്യുറേറ്റീവ്സ്. കൊച്ചിയിലും തിരുവന്തപുരത്തും സംഘടിപ്പിക്കുന്ന പരിപാടിയില്‍ ബോളിവുഡ് താരം സണ്ണി ലിയോണും പങ്കെടുക്കുന്നു. ഓഗസ്റ്റ് 13ന് കൊച്ചിയിലും ഓഗസ്റ്റ് 14 ന് തിരുവന്തപുരത്തും നടക്കുന്ന സംഗീത പരിപാടിയായ ക്ലൗഡ് ബര്‍സ്റ്റില്‍ സണ്ണി ലിയോണ്‍ സ്റ്റേജ് ഷോയുമായി കാണികളെ രസിപ്പിക്കും.


സംഗീതം, നൃത്തം, സ്റ്റാന്‍ഡ് അപ് ആക്ടുകള്‍ അവതരിപ്പിക്കുന്ന എന്നീ കലാകാരന്മാര്‍ക്കൊപ്പം സംസ്ഥാനതലത്തിലുള്ളവരും ആസ്വാദകരുടെ മനം കവരാനെത്തുന്നുണ്ട്. മൂന്ന് സെഗ്മെന്റുകളായാണ് ക്ലൗഡ് ബര്‍സ്റ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇരുപത്തിയഞ്ചിലധികം കലാകാരന്മാര്‍ ആറുമണിക്കൂര്‍ തുടര്‍ച്ചയായി സ്റ്റേജില്‍ പ്രോഗ്രാമുകളുമായി
Full Story
  30-07-2022
തമിഴ്നാട് റൈഫിള്‍ ഷൂട്ടിംഗ് ചാംപ്യന്‍ഷിപ്പില്‍ മെഡലുകള്‍ വാരിക്കൂട്ടി സൂപ്പര്‍താരം അജിത്
ഷൂട്ടിംഗില്‍ മിടുക്കനായ അജിത്ത് ആറ് മെഡലുകളാണ് നേടിയത്. ഇതില്‍ നാല് സ്വര്‍ണവും രണ്ട് വെങ്കലവും ഉള്‍പ്പെടുന്നു. ത്രിച്ചിയില്‍ നടന്ന 47-ാം തമിഴ്നാട് റൈഫിള്‍ ഷൂട്ടിംഗ് ചാംപ്യന്‍ഷിപ്പിലാണ് താരത്തിന്റെ സുപ്രധാന നേട്ടം.


കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ നടന്ന ഷൂട്ടിംഗ് ചാംപ്യന്‍ഷിപ്പിലും ആറ് സ്വര്‍ണ മെഡലുകള്‍ അജിത്ത് സ്വന്തമാക്കിയിരുന്നു. 2019ല്‍ നടന്ന ഷൂട്ടിംഗ് ചാംപ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനത്തായിരുന്നു അജിത്. തമിഴ്നാടിന്റെ വിവിധ ജില്ലകളില്‍ നിന്നായി 850ല്‍ അധികം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ചാംപ്യന്‍ഷിപ്പിലായിരുന്നു അജിത്ത് ആറ് മെഡലുകള്‍ സ്വന്തമാക്കിയത്. 10 മീറ്റര്‍, 25 മീറ്റര്‍, 50 മീറ്റര്‍ പിസ്റ്റോള്‍ ഷൂട്ടിംഗ് വിഭാഗത്തിലായിരുന്നു താരത്തിന്റെ നേട്ടം.

മൂന്നു തവണ മികച്ച നടനുള്ള ഫിലിംഫെയര്‍
Full Story
  28-07-2022
ഞങ്ങള്‍ വിവാഹ മോചിതരായിട്ടില്ല; ഭര്‍ത്താവും ഞാനും 'അളിയാ- അളിയാ' കമ്പനിയാണ്: വീണാ നായര്‍
വീണയും ഭര്‍ത്താവ് സ്വാതി സുരേഷും വേര്‍പിരിഞ്ഞെന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വിവാഹ മോചന വാര്‍ത്തയില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് വീണ നായര്‍.


ഞങ്ങള്‍ വിവാഹ മോചിതരായിട്ടില്ല. കലോത്സവ വേദികളില്‍ വെച്ച് പരിചയപ്പെട്ടതാണ് ഇരുവരും. ഫേസ്ബുക്കിലൂടെയാണ് പിന്നീട് അടുത്തറിഞ്ഞതും പ്രണയിച്ചതും. ആദ്യകാഴ്ച്ചയില്‍ തന്നെ പ്രണയം തുറന്നു പറഞ്ഞവരാണ് എന്നും വീണ പറയുന്നു. അങ്ങനെ വിവാഹത്തിലേക്കും എത്തി. 2014ലായിരുന്നു വീണയുടെ വിവാഹം. ഇതുവരെ എല്ലാ കുടുംബങ്ങളിലും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ മാത്രമേ ഉള്ളു എന്നും സോഷ്യല്‍ മീഡിയ ആണ് അത് വലുതാക്കിയതെന്നും ഒരുകോടി വേദിയില്‍ വീണ പങ്കുവയ്ക്കുന്നു.

മാത്രമല്ല, ഭര്‍ത്താവും താനും
Full Story
  25-07-2022
തമിഴ്‌നാട്ടില്‍ ഏറ്റവും ഉയര്‍ന്ന ടാക്‌സ് അടയ്ക്കുന്നയാള്‍ രജനീകാന്ത്: ഇന്‍കം ടാക്‌സ് വകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു
തമിഴ്നാട്ടില്‍ ഏറ്റവും അധികം നികുതി അടയ്ക്കുന്ന വ്യക്തിയായി നടന്‍ രജനികാന്ത്. ഇന്‍കം ടാക്‌സ് ദിനത്തോട് അനുബന്ധിച്ച് ഇന്നലെ ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ആദായനികുതി വകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു. നടന് പകരം മകള്‍ ഐശ്വര്യ രജനികാന്താണ് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയത്. തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ഐശ്വര്യ ആദരവിന്റെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. 'ഉയര്‍ന്ന നികുതിദായകന്റെ മകള്‍ എന്നതില്‍ അഭിമാനിക്കുന്നു. അപ്പയെ ആദരിച്ചതിന് തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും ആദായനികുതി വകുപ്പിന് ഒരുപാട് നന്ദി', ഐശ്വര്യ ട്വീറ്റ് ചെയ്തു.
അതേസമയം,'ജയിലര്‍' ആണ് അണിയറയില്‍ ഒരുങ്ങുന്ന രജനികാന്ത് ചിത്രം. അനിരുദ്ധ് ആണ് സിനിമയ്ക്കായി സംഗീതം
Full Story
  22-07-2022
നാഷനല്‍ ഫിലിം അവാര്‍ഡില്‍ തിളങ്ങിയത് മലയാള സിനിമ: അപര്‍ണ, ബിജുമേനോന്‍, നഞ്ചിയമ്മ, സച്ചി - പുരസ്‌കാര ജേതാക്കള്‍
68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സംവിധായകനുള്ള പുരസ്‌കാരം 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലൂടെ സച്ചി നേടി. മികച്ച നടനുള്ള പുരസ്‌കാരം സുര്യയും (സൂരറൈ പോട്ര്) അജയ് ദേവ്ഗണും (താനാജി; ദ അണ്‍സങ് വാരിയര്‍) പങ്കിട്ടു. സൂരറൈ പോട്ര് എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിയായി അപര്‍ണ ബാലമുരളിയും തെരഞ്ഞെടുക്കപ്പെട്ടു. ബിജു മേനോനാണ് മികച്ച സഹനടന്‍. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്‌കാരം തിങ്കളാഴ്ച നിശ്ചയത്തിനു ലഭിച്ചു. മികച്ച സംഘട്ടനസംവിധാനത്തിന് അയ്യപ്പനും കോശിയും പുരസ്‌കാരം നേടി. ചിത്രത്തിലൂടെ നഞ്ചിയമ്മ മികച്ച ഗായികയായി.

2020 ല്‍ പുറത്തിറങ്ങിയ 295 ഫീച്ചര്‍ സിനിമകളും 105 നോണ്‍ ഫീച്ചര്‍ സിനിമകളുമാണ് പുരസ്‌കാരത്തിനായി മത്സരിച്ചത്. നിര്‍മാതാവും സംവിധായകനുമായ വിപുല്‍ ഷാ
Full Story
  20-07-2022
മൊട്ടയടിച്ചപ്പോള്‍ മാട്രിക്‌സ് സിനിമയിലേതു പോലെ: ലെനയുടെ പുതിയ ചിത്രങ്ങളും ക്യാപ്ഷനും വൈറല്‍
തല മൊട്ടയടിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ച് നടി ലെന. തലയുടെ മുന്‍പിന്‍ ഭാഗങ്ങളുടെ ചിത്രങ്ങള്‍ െകാളാഷ് ചെയ്ത് രസകരമായ ക്യാപ്ഷനും താരം നല്‍കിയിരിക്കുന്നു.

ഹോളിവുഡ് സിനിമ ദ് മേട്രിക്‌സിലെ കഥാസന്ദര്‍ഭവുമായി രസകരമായി ബന്ധിപ്പിക്കുന്നതാണ് ക്യാപ്ഷന്‍. 'എന്റെ തല മൊട്ടയടിച്ചപ്പോള്‍ ദ് മാട്രിക്‌സ് ഡീപ്രോഗ്രാമിങ് പ്ലഗ് ഇന്‍ ചെയ്തതിന്റെ തെളിവ് കണ്ടു. പുറകുവശത്തുള്ള പാടു നോക്കൂ'- ലെന കുറിച്ചു.

ഏതെങ്കിലും കഥാപാത്രത്തിനു വേണ്ടിയാണോ ഈ ലുക്ക് എന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ മുന്‍പും ലെന തല മൊട്ടയടിച്ചിട്ടുണ്ട്. ടിപ്പിക്കല്‍ സ്‌റ്റൈല്‍ പിന്തുടരാറില്ലെന്നും മടുപ്പ് തോന്നുമ്പോഴാണ് ലുക്ക് മാറ്റാറുള്ളതെന്നുമാണ് താരം ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്.
Full Story
  20-07-2022
യുകെയില്‍ നിന്ന് ഇറക്കുമതി ചെയ്ത നീല ബെന്‍സ് കാറില്‍ യഥാര്‍ഥ കുറുവച്ചന്‍ സിനിമയിലെ കുറുവച്ചനെ കാണാനെത്തി
ഏറെ നിയമവിവാദങ്ങള്‍ക്കു ശേഷം തിയേറ്ററിലെത്തിയ ചിത്രമാണ് പൃഥ്വിരാജ് നായകനായ 'കടുവ' (ഷാജി കൈലാസിന്റെ മടങ്ങിവരവ് സിനിമയ്ക്കെതിരെ നിയമ നടപടി സ്വീകരിച്ചത് കഥയ്ക്ക് അവലംബിതമായ ജീവിതത്തിലെ കുറുവച്ചന്‍ ആയിരുന്നു. ഒടുവില്‍ കുറുവച്ചന്‍ കുര്യാച്ചനായി തിയേറ്ററുകളിലെത്തി. വിവാദങ്ങളുടെ മഞ്ഞുരുകുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയില്‍ കണ്ടത്. സാക്ഷാല്‍ കുറുവച്ചന്‍ കുടുംബവുമായി 'കടുവ'യെ കാണാനെത്തി (Pic: Poffactio, Biju Pulickakandam)
വന്നതോ രാജകീയമായി, UKയില്‍ നിന്നും നേരിട്ട് ഇറക്കുമതി ചെയ്ത ആ പഴയ നീല ബെന്‍സ് കാറില്‍.... ഈരാറ്റുപേട്ടയിലെത്തിയ കുറുവച്ചന്‍ ചേട്ടന് പഴയ ആ തിളപ്പ്... നേരേ Finch Bar ലേക്ക് കയറി ... ഒരു രണ്ടെണ്ണം വച്ചങ്ങനത്തി....! പിന്നെ പഴയ ആ ഊര്‍ജ്ജസ്വലതയോടെ ഹോട്ടലിന് നേരേ എതിര്‍ വശമുള്ള തിയറ്ററിലേക്ക്... (Pic: Biju
Full Story
[40][41][42][43][44]
 
-->




 
Close Window