Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
ആരോഗ്യം
  Add your Comment comment
16-ാം വയസ്സിലെ ദുരനുഭവത്തെ തുടര്‍ന്ന് സ്ത്രീകളെ ഭയന്ന് 71ാം വയസ്സിലും വീടിനുള്ളില്‍ കഴിയുകയാണ് ഈ മനുഷ്യന്‍!
Text By: Team ukmalayalampathram
സ്ത്രീകളെ ഭയന്ന് 55 വര്‍ഷമായി ഒരു വീടിനുള്ളില്‍ ഒറ്റപ്പെട്ട് കഴിയുന്ന ഒരാള്‍, കാലിറ്റ്ക്സെ നസാംവിറ്റ. ആഫ്രിക്കയിലെ റുവാണ്ടന്‍ സ്വദേശിയാണ്. എന്ന 71 കാരനാണിത്. സ്ത്രീകളെ ഭയക്കുന്നതിനാലാണ് ഇദ്ദേഹം വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ കഴിയുന്നത്. തന്റെ 16-ാം വയസ്സ് മുതല്‍ ഇദ്ദേഹം സ്ത്രീകളില്‍ നിന്ന് അകന്ന് കഴിയാന്‍ തുടങ്ങി എന്നാണ് റിപ്പോര്‍ട്ട്. കൂടാതെ വീടിന് പുറത്ത് 5 അടി ഉയരത്തില്‍ വേലി കെട്ടി ആരും കാണാത്ത രീതിയില്‍ മറച്ചുകൊണ്ടാണ് താമസിക്കുന്നത്.

സ്ത്രീകളുമായുള്ള സഹവാസം ഒഴിവാക്കാനും സ്ത്രീകള്‍ ഉള്ളിലേക്ക് പ്രവേശിക്കാതിരിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തില്‍ ഒരു മറ സൃഷ്ടിച്ചിരിക്കുന്നത്. എതിര്‍ലിംഗത്തിലുള്ള ആളുകളെ തനിക്ക് ഭയമാണെന്ന് കാലിറ്റ്ക്സെ വെളിപ്പെടുത്തി. എന്നാല്‍ സ്ത്രീകളോടാണ് ഭയമാണെങ്കിലും ഇദ്ദേഹത്തിന്റെ നിലനില്‍പ്പിന് ആശ്രയമായി നിലകൊള്ളുന്നതും സ്ത്രീകളാണ്. കുട്ടിക്കാലം മുതല്‍ ഇദ്ദേഹം വീട് വിട്ട് പുറത്തുപോകുന്നത് കണ്ടിട്ടില്ലെന്ന് അയല്‍വാസികളായ സ്ത്രീകള്‍ പറയുന്നു. ഇവരാണ് പലപ്പോഴും കാലിറ്റ്ക്സെയ്ക്ക് ആവശ്യമായ ഭക്ഷണവും പലചരക്ക് സാധനങ്ങളും നല്‍കാറുള്ളത്.

ഇത് ഇദ്ദേഹത്തിന്റെ വീട്ടിലേക്ക് എറിഞ്ഞു നല്‍കുകയാണ് പതിവ്. കാരണം ഇദ്ദേഹത്തെ സഹായിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ തന്നെ ആരോടും സംസാരിക്കാന്‍ ഇദ്ദേഹം ആഗ്രഹിക്കുന്നില്ല. അതിനാല്‍, ആവശ്യമുള്ളതെന്തും അദ്ദേഹത്തിന്റെ വീട്ടിലേക്ക് എറിഞ്ഞ് നല്‍കുകയും അത് കാലിറ്റ്ക്സെ തന്നെ വന്ന് എടുത്തുകൊണ്ട് പോവുകയും ചെയ്യും. ഇനി അഥവാ വീടിന്റെ പരിസരത്ത് ഏതെങ്കിലും സ്ത്രീകളെ കണ്ടാലും ഇദ്ദേഹം വീട് പൂട്ടി അകത്ത് ഇരിക്കും. അതേസമയം , ഗൈനോഫോബിയ എന്ന മാനസിക അവസ്ഥയാണ് ഇതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്ത്രീകളോടുള്ള അകാരണമായ ഭയമാണ് ഇതിന്റെ ലക്ഷണം

എന്നാല്‍ മാനസിക വൈകല്യങ്ങളുടെ ഡയഗ്‌നോസ്റ്റിക് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്കല്‍ മാനുവലില്‍ (DSM-5) ഗൈനോഫോബിയ അംഗീകരിക്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും, ഒരു ക്ലിനിക്കല്‍ പശ്ചാത്തലത്തില്‍ ഇതിനെ അസാധാരണമായ ഒരു ഫോബിയ ആയി തന്നെ കണക്കാക്കുന്നു. സ്ത്രീകളോടുള്ള അമിത ഭയവും അവരെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പോലും ഉണര്‍ത്തുന്ന ഉത്കണ്ഠയുമാണ് ഗൈനോഫോബിയയുടെ പ്രധാന ലക്ഷണങ്ങള്‍. കൂടാതെ പാനിക് അറ്റാക്ക് , നെഞ്ചിലെ അസ്വസ്ഥതകള്‍, അമിതമായി വിയര്‍ക്കല്‍, അതിവേഗത്തിലുള്ള ഹൃദയമിടിപ്പ്, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
 
Other News in this category

 
 




 
Close Window