Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3502 INR  1 EURO=106.4396 INR
ukmalayalampathram.com
Fri 13th Mar 2026
 
 
ആരോഗ്യം
  Add your Comment comment
ചൈനയില്‍ വ്യാപകമായി ന്യുമോണിയ പടരുന്നു: ഇന്ത്യയില്‍ എല്ലായിടത്തും മുന്‍കരുതലിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം
Text By: Team ukmalayalampathram
ചൈനയില്‍ വര്‍ദ്ധിച്ചുവരുന്ന ന്യൂമോണിയ കേസുകള്‍ കണക്കിലെടുത്ത് മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. പൊതുജനാരോഗ്യ, ആശുപത്രി തയ്യാറെടുപ്പ് നടപടികള്‍ ഉടനടി അവലോകനം ചെയ്യാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി.

കേന്ദ്ര ആരോഗ്യ സെക്രട്ടറി എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ ആരോഗ്യ വകുപ്പിലെ തയ്യാറെടുപ്പ് നടപടികള്‍ ഉന്നത തലത്തില്‍ ഉടന്‍ അവലോകനം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആശുപത്രി കിടക്കകളുടെ ലഭ്യത, ഇന്‍ഫ്‌ലുവന്‍സയ്ക്കുള്ള മരുന്നുകള്‍, വാക്‌സിനുകള്‍, മെഡിക്കല്‍ ഓക്‌സിജന്‍, ആന്റിബയോട്ടിക്കുകള്‍, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ (പിപിഇ), ടെസ്റ്റിംഗ് കിറ്റുകളും റിയാക്ടറുകളും, ഓക്‌സിജന്‍ പ്ലാന്റുകളുടെയും വെന്റിലേറ്ററുകളുടെയും പ്രവര്‍ത്തനം, ആരോഗ്യ കേന്ദ്രങ്ങളിലെ അണുബാധ നിയന്ത്രണ രീതികള്‍ എന്നിവയാണ് അടിയന്തരമായി പരിശോധിക്കേണ്ടത്.
 
Other News in this category

 
 




 
Close Window