Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
അതിവേഗപാതയ്ക്കായി ശബ്ദമുയര്‍ത്തി തമിഴ്‌നാട് മുഖ്യമന്ത്രി
reporter

തിരുവനന്തപുരം: അതിവേഗ റെയില്‍പാതയ്ക്കായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. കോവളത്ത് നടക്കുന്ന ദക്ഷിണമേഖലാ കൗണ്‍സില്‍ യോഗത്തിലാണ് സ്റ്റാലിന്‍ ഈ ആവശ്യമുന്നയിച്ചത്. ചെന്നൈ- കോയമ്പത്തൂര്‍ അതിവേഗ പാത വേണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു.അയല്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നതാകണം അതിവേഗ റെയില്‍ ഇടനാഴി.

തൂത്തുക്കുടി, മധുര, കോയമ്പത്തൂര്‍, ചെന്നൈ പാത വേണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയെന്ന ആശയമാണ് സംസ്ഥാനങ്ങള്‍ മുന്നോട്ടു വെക്കുന്നത്.അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതി കാസര്‍കോട് നിന്നും മംഗലാപുരം വരെ നീട്ടുന്നത് സംബന്ധിച്ച് കേരളം ഉന്നയിച്ചേക്കും. തീരശോഷണത്തിന് പരിഹാരം കാണണമെന്ന് സ്വാഗത പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, സംസ്ഥാന മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, ബസവരാജ ബൊമ്മെ, എം കെ സ്റ്റാലിന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്.

 
Other News in this category

 
 




 
Close Window