Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
വാര്‍ത്തകള്‍
  16-07-2022
രാത്രി കുടയും ചൂടി ചെന്ന് പെട്ടത് കാട്ടുകൊമ്പന്റെ മുന്നില്‍

മൂന്നാര്‍; രാത്രിയില്‍ മൂന്നാര്‍ ടൗണില്‍ നിന്നു വീട്ടിലേക്കു പോവുകയായിരുന്നു സുമിത്. കോടമഞ്ഞും മഴയും ഉള്ളതിനാല്‍ കുടയും ചൂടിയാണ് നടന്നത്. കൂരിരുട്ടും നിറഞ്ഞ വഴിയിലൂടെ നടക്കുന്നതിനിടെ സുമിത് ചെന്നിടിച്ചതു കാട്ടുകൊമ്പന്റെ തുമ്പിക്കയ്യില്‍. ഓടിമാറാന്‍ പോലും സമയം കൊടുക്കാതെ ആന സുമിത്തിനെ തട്ടിത്തെറിപ്പിച്ചു കാല്‍ചവിട്ടിയൊടിച്ചു. എന്നാല്‍ ഈ 19കാരന്‍ കാട്ടാനയുടെ കാല്‍ച്ചുവട്ടില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.മൂന്നാര്‍ കണ്ണന്‍ ദേവന്‍ കമ്പനി നല്ലതണ്ണി എസ്റ്റേറ്റ് നടയാര്‍ സൗത്ത് ഡിവിഷനിലെ തൊഴിലാളികളായ കുമരന്റെയും സമുദ്രക്കനിയുടെയും മകന്‍ സുമിത്കുമാര്‍ (18) ആണു കാട്ടാനയ്ക്കു മുന്‍പില്‍ പെട്ടത്.

വ്യാഴാഴ്ച

Full Story
  16-07-2022
തലശേരി സംഭവത്തില്‍ പോലീസിന് ക്ലീന്‍ചിറ്റ്

കണ്ണൂര്‍: തലശ്ശേരിയില്‍ സദാചാര ആക്രമണം നടന്നെന്ന പരാതിയില്‍ പൊലീസിന് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സ്റ്റേഷനിലെ സിസിടിവിയില്‍ പൊലീസ് പ്രത്യുഷിനെ മര്‍ദിക്കുന്ന ദൃശ്യങ്ങളില്ലെന്ന് തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.മേഘയെ അറസ്റ്റ് ചെയ്യുമ്പോള്‍ വനിതാ പൊലീസ് ഉണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കടല്‍പ്പാലം കാണാനെത്തിയ ദമ്പതിമാരെ പൊലീസ് അക്രമിച്ചു എന്നായിരുന്നു പരാതി. പൊലീസിനോട് ചോദ്യങ്ങള്‍ ചോദിച്ചതിന് സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോവുകയും സിസിടിവി ഇല്ലാത്ത സ്ഥലത്തേക്ക് നിര്‍ത്തി മര്‍ദിക്കുകയുമായിരുന്നു എന്നുമാണ് പ്രത്യുഷിന്റെ പരാതി.

ഈ മാസം അഞ്ചാം തിയ്യതി

Full Story
  16-07-2022
ജിയോ സിം ഉള്ള വിവോ ഫോണ്‍ ആരുടേത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കണ്ടത് ആരൊക്കെയെന്നു കണ്ടെത്തണമെന്ന് വിചാരണക്കോടതി. ജിയോ സിം ഉള്ള വിവൊ ഫോണ്‍ ആരുടേതെന്നു കോടതി ആരാഞ്ഞു. കേസില്‍ തുടരന്വേഷത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് മെമ്മറി കാര്‍ഡ് കൈകാര്യം ചെയ്തതെന്ന് കോടതി പറഞ്ഞു. അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും താന്‍ ദൃശ്യങ്ങള്‍ കണ്ടിട്ടില്ല. ബിഗ് നോ ആണ് അവരോടു പറഞ്ഞത്. വിചാരണഘട്ടത്തില്‍ ആവശ്യമെങ്കില്‍ മാത്രമാണ് ദൃശ്യങ്ങള്‍ പരിശോധിക്കുകയെന്നു കോടതി പറഞ്ഞു.തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടിയതായി അന്വേഷണ സംഘം അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശ്യമുണ്ടോയെന്ന

Full Story
  15-07-2022
തൃശൂരില്‍ മിന്നല്‍ ചുഴലി, വ്യാപക നാശനഷ്ടം

തൃശൂര്‍: തൃശൂരില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും മിന്നല്‍ ചുഴലി. ഇന്ന് പാണഞ്ചേരി, പുത്തൂര്‍ മേഖലയിലാണ് അതിശക്തമായ ചുഴലി വീശിയത്. രാവിലെ ആറോടെ ഏതാനും മിനിറ്റു മാത്രം നീണ്ട കാറ്റ് മേഖലയില്‍ വ്യാപക നാശം വിതച്ചു.പുത്തൂരില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. പാണഞ്ചേരി, നടത്തറ മേഖലകളിലും നാശമുണ്ടായി. വീടുകളുടെ മുകളിലെ ഷീറ്റുകള്‍ പറന്നു പോയി. പുത്തൂര്‍ പഞ്ചായത്തിലെ വെള്ളക്കാരിത്തടം, കൊളാക്കുണ്ട്, ചെന്നായ്പാറ, പാണംചേരി പഞ്ചായത്തിലെ കുന്നത്തങ്ങാടി എന്നിവിടങ്ങില്‍ ഉണ്ടായ ചുഴലിക്കാറ്റില്‍ കൃഷിനാശം നേരിട്ടു. കുന്നത്തങ്ങാടിയില്‍ വീടുകള്‍ക്കും മറ്റിടങ്ങളില്‍ കാര്‍ഷിക വിളകള്‍ക്കുമാണ് നാശനഷ്ടം ഉണ്ടായിട്ടുള്ളത്.

ചേരുംകുഴിയില്‍ 15

Full Story
  15-07-2022
നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു

ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ (69)അന്തരിച്ചു. ചെന്നൈയിലെ ഫ്ളാറ്റിലാണ് അന്ത്യം സംഭവിച്ചത്. ഉറക്കത്തിനിടെയാണ് മരണമെന്ന് സൂചനയുണ്ട്. മരണസമയം മകള്‍ വീട്ടിലുണ്ടായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക്മാറ്റാന്‍ നടപടി തുടങ്ങി. നടന്‍, സംവീധായകന്‍, എഴുത്തുകാരന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. 1978ല്‍ പുറത്തിറങ്ങിയ ഭരതന്റെ 'ആരവം' ആയിരുന്നു ആദ്യം അഭിനയിച്ച സിനിമ. തകര, ചാമരം എന്നിവയിലൂടെ മലയാള സിനിമ രംഗത്ത് ശ്രദ്ധേയനായി. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിലായി 12 സിനിമകള്‍ സംവിധാനം ചെയ്തു. 'മീണ്ടും ഒരു കാതല്‍ കഥൈ'യിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം

Full Story
  15-07-2022
മങ്കിപോക്‌സ്: സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കി പോക്സ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കി. രോഗം സ്ഥിരീകരിച്ച കൊല്ലം സ്വദേശി സഞ്ചരിച്ച വിമാനത്തില്‍ ഉണ്ടായിരുന്ന 35 പേരുടെ സ്വദേശമായ അഞ്ചുജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാനിര്‍ദേശവും നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളോട് കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.മങ്കിപോക്സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ മെഡിക്കല്‍ കോളജുകളിലും പ്രത്യേക സൗകര്യമൊരുക്കാന്‍ യോഗം തീരുമാനിച്ചു. കൊല്ലം സ്വദേശിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ 16 പേരെ പ്രാഥമിക

Full Story
  14-07-2022
പുനഃസംഘടനയെച്ചൊല്ലി കോണ്‍ഗ്രസില്‍ വീണ്ടും തര്‍ക്കം

തിരുവനന്തപുരം: കോണ്‍ഗ്രസ് പുനസംഘടനാ പട്ടികയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ മുരളീധരന്‍ എംപി. തൃക്കാക്കരയിലൂടെ ആരോഗ്യത്തോടെ തിരികെ കൊണ്ടുവന്ന പാര്‍ട്ടിയെ വീണ്ടും ഐസിയുവിലാക്കാനാണ് നീക്കം. സ്ഥാനമാനങ്ങള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതംവച്ചതില്‍ അതിയായ ദുഃഖമുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.പുനസംഘടന ഏത് രീതിയില്‍ നടത്തിയാലും എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ കഴിയില്ല. ശരിക്കുള്ള പാര്‍ട്ടിപ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊള്ളാനും കൂടുതല്‍ ആളുകള്‍ താഴെത്തട്ടില്‍ ഉണ്ടാകാനും സംഘടനാ തെരഞ്ഞടുപ്പ് നടത്തുകയെന്നതുമാത്രമെ പരിഹാരമുള്ളു. ഇടതുസര്‍ക്കാരിനെതിരായ ജനവികാരം വോട്ടാക്കി മാറ്റണമെങ്കില്‍ ശക്തമായി മിഷണറി ആവശ്യമാണ്.

Full Story

  14-07-2022
നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് രണ്ട് തവണ തുറന്നത് രാത്രിയില്‍

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം. ഇതിനായി വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കാനാണ് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്.മൂന്നു വ്യത്യസ്ത കോടതികളുടെ കസ്റ്റഡിയില്‍ ആയിരുന്ന കാലത്ത് മൂന്ന് തവണ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതായാണ് ഫൊറന്‍സിക് പരിശോധനാ ഫലം. 2018 ജനുവരി 9ന് രാത്രി 9.58, ഡിസംബര്‍ 13ന് 10.58, 2021 ജൂലൈ 19ന് 12.19 എന്നീ സമയങ്ങളില്‍ മെമ്മറി കാര്‍ഡ് തുറന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

ഒരു തവണ ലാപ്ടോപ്പിലും മറ്റു രണ്ടു തവണ ആന്‍ഡ്രോയ്ഡ് ഫോണിലുമാണ് കാര്‍ഡ് ഉപയോഗിച്ചത്. ഈ ഫോണുകളില്‍ ടെലിഗ്രാം, വാട്ട്സ്ആപ്പ് എന്നീ

Full Story
[243][244][245][246][247]
 
-->




 
Close Window