Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു
reporter

ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ (69)അന്തരിച്ചു. ചെന്നൈയിലെ ഫ്ളാറ്റിലാണ് അന്ത്യം സംഭവിച്ചത്. ഉറക്കത്തിനിടെയാണ് മരണമെന്ന് സൂചനയുണ്ട്. മരണസമയം മകള്‍ വീട്ടിലുണ്ടായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക്മാറ്റാന്‍ നടപടി തുടങ്ങി. നടന്‍, സംവീധായകന്‍, എഴുത്തുകാരന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. 1978ല്‍ പുറത്തിറങ്ങിയ ഭരതന്റെ 'ആരവം' ആയിരുന്നു ആദ്യം അഭിനയിച്ച സിനിമ. തകര, ചാമരം എന്നിവയിലൂടെ മലയാള സിനിമ രംഗത്ത് ശ്രദ്ധേയനായി. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിലായി 12 സിനിമകള്‍ സംവിധാനം ചെയ്തു. 'മീണ്ടും ഒരു കാതല്‍ കഥൈ'യിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. ചാമരത്തിലൂടെ സംസ്ഥാന പുരസ്‌കാരം നേടിയിരുന്നു. സൊല്ല തുടിക്കിത് മനസ്സ് എന്ന ചിത്രത്തിന്റെ തിരക്കഥ പ്രതാപ് പോത്തന്റേതാണ്. ഡെയ്‌സി, ഋതുഭേദം, ഒരു യാത്രാമൊഴി എന്നീ മലയാള സിനിമകള്‍ അദ്ദേഹത്തി?ന്റെ സംവിധാനമാണ്.

തിരുവനന്തപുരം കുളത്തുങ്കല്‍ കുടുംബാംഗമാണ് പ്രതാപ് പോത്തന്‍. നിര്‍മ്മാതാവ് ഹരി പോത്തന്‍ സഹോദരനാണ്. പ്രതാപിന്റെ ചെറുപ്പത്തിലെ ബിസിനസുകാരനായ പിതാവ് മരണമടഞ്ഞു. ഊട്ടിയിലെ ബോര്‍ഡിംഗ് സ്‌കൂളിലും മദ്രാസിലെ ക്രിസ്ത്യന്‍ കോളജിലുമാണ് പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് മുംബൈയിലെ ഒരു പരസ്യ കമ്പനിയില്‍ ജോലി ചെയ്തു. കോളജ് പഠനകാലത്ത് തന്നെ സുഹൃത്തുക്കൊപ്പം നാടകമെഴുതി അവതരിപ്പിച്ചുകൊണ്ടാണ് അദ്ദേഹം കലാരംഗത്ത് സാന്നിധ്യമറിയിച്ചത്. അഴിയാത കോലങ്ങള്‍, നെഞ്ചത്തെ കിള്ളാതെ, വരുമയില്‍ നിറം ചുവപ്പ്, മധുമലര്‍, കാതല്‍ കഥൈ, നവംബറിന്റെ നഷ്ടം, ലോറി, ഒന്നുമുതല്‍ പൂജ്യം വരെ, തന്മാത്ര, 22 ഫീമെയില്‍ കോട്ടയം, സിബിഐ -5 ദ് ബ്രെയിന്‍ തുടങ്ങിയവയടക്കം നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ വേഷമിട്ടു. സിനിമയില്‍ നിന്ന് ഒരിടവേളയെടുത്ത് പരസ്യ രംഗത്ത് സജീവമായി. രണ്ടാം വരവിലും മികച്ച കഥാപാത്രങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നു. സിബിഐ -5 ദ് ബ്രെയിന്‍ ആണ് അവസാനം റിലീസ് ആയ ചിത്രം. മോഹന്‍ലാല്‍ സംവിധാനം ചെയ്ത 'ബറോസ്' ആണ് അവസാനം അഭിനയിച്ച ചിത്രം.

പുതിയ ചിത്രങ്ങളുമായി സജീവമായിരുന്നു. ഭരതന്‍, പത്മരാജന്‍, കെ.ബാലചന്ദര്‍, ബാലു മഹേന്ദ്ര, മഹേന്ദ്രന്‍ തുടങ്ങിയവരുടെ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപത്രങ്ങളാണ് പ്രതാപ് പോത്തന് ലഭിച്ചത്. 1985 ല്‍ ചലച്ചിത്രതാരം രാധികയെ വിവാഹം ചെയ്തെങ്കിലും അടുത്ത വര്‍ഷം വിവാഹമോചിതനായി. പിന്നീട് 1990 ല്‍ അമല സത്യനാഥിനെ വിവാഹം ചെയ്തു. 2012 ല്‍ പിരിഞ്ഞു. ഈ ബന്ധത്തില്‍ കേയ എന്ന മകളുണ്ട്

 
Other News in this category

 
 




 
Close Window