Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
പുനഃസംഘടനയെച്ചൊല്ലി കോണ്‍ഗ്രസില്‍ വീണ്ടും തര്‍ക്കം
reporter

തിരുവനന്തപുരം: കോണ്‍ഗ്രസ് പുനസംഘടനാ പട്ടികയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ മുരളീധരന്‍ എംപി. തൃക്കാക്കരയിലൂടെ ആരോഗ്യത്തോടെ തിരികെ കൊണ്ടുവന്ന പാര്‍ട്ടിയെ വീണ്ടും ഐസിയുവിലാക്കാനാണ് നീക്കം. സ്ഥാനമാനങ്ങള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതംവച്ചതില്‍ അതിയായ ദുഃഖമുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.പുനസംഘടന ഏത് രീതിയില്‍ നടത്തിയാലും എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ കഴിയില്ല. ശരിക്കുള്ള പാര്‍ട്ടിപ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊള്ളാനും കൂടുതല്‍ ആളുകള്‍ താഴെത്തട്ടില്‍ ഉണ്ടാകാനും സംഘടനാ തെരഞ്ഞടുപ്പ് നടത്തുകയെന്നതുമാത്രമെ പരിഹാരമുള്ളു. ഇടതുസര്‍ക്കാരിനെതിരായ ജനവികാരം വോട്ടാക്കി മാറ്റണമെങ്കില്‍ ശക്തമായി മിഷണറി ആവശ്യമാണ്.

ആ മിഷണറി ഉണ്ടാകാന്‍ ഒരുസ്ഥലത്ത് നിന്ന് വേറെരാളെ ഇറക്കിയതുകൊണ്ടുകാര്യമില്ല. അതുമനസിലാക്കി സംസ്ഥാന, കേന്ദ്ര നേതൃത്വം മുന്നോട്ടുപോകുമെന്നാണ് തന്നെ പോലുള്ളവര്‍ പ്രതീക്ഷിക്കുന്നതെന്ന് മുരളീധരന്‍ പറഞ്ഞു.ഇന്നലെ കെപിസിസി നേതൃത്വം 280 കെപിസിസി അംഗങ്ങളുടെയും 50 എഐസിസി അംഗങ്ങളുടെയും പട്ടിക ഹൈക്കമാന്‍ഡിന് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരന്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. കെപിസിസി അംഗങ്ങളുടെ പട്ടികയില്‍ 73 പേര്‍ മാത്രമാണ് പുതുമുഖങ്ങളായുള്ളത്. എഐസിസി അംഗങ്ങളുടെ പട്ടികയില്‍ നാലുപേര്‍ മാത്രമാണ് പുതിയ ആളുകള്‍. ഇത് രണ്ടാതവണയാണ് കെപിസിസി നേതൃത്വം എഐസിസിക്ക് പട്ടിക കൈമാറുന്നത്. എംപിമാരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് പട്ടിക പുതുക്കി നല്‍കിയത്.

 
Other News in this category

 
 




 
Close Window