Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
വാര്‍ത്തകള്‍
  14-07-2022
നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് രണ്ട് തവണ തുറന്നത് രാത്രിയില്‍

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം. ഇതിനായി വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കാനാണ് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്.മൂന്നു വ്യത്യസ്ത കോടതികളുടെ കസ്റ്റഡിയില്‍ ആയിരുന്ന കാലത്ത് മൂന്ന് തവണ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതായാണ് ഫൊറന്‍സിക് പരിശോധനാ ഫലം. 2018 ജനുവരി 9ന് രാത്രി 9.58, ഡിസംബര്‍ 13ന് 10.58, 2021 ജൂലൈ 19ന് 12.19 എന്നീ സമയങ്ങളില്‍ മെമ്മറി കാര്‍ഡ് തുറന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

ഒരു തവണ ലാപ്ടോപ്പിലും മറ്റു രണ്ടു തവണ ആന്‍ഡ്രോയ്ഡ് ഫോണിലുമാണ് കാര്‍ഡ് ഉപയോഗിച്ചത്. ഈ ഫോണുകളില്‍ ടെലിഗ്രാം, വാട്ട്സ്ആപ്പ് എന്നീ

Full Story
  14-07-2022
കുരങ്ങുപനി കേരളത്തില്‍ എത്തിയതായി സംശയം

തിരുവനന്തപുരം: സംസ്ഥാനത്ത് കുരങ്ങുപനി (മങ്കിപോക്സ്) സംശയിച്ച് ഒരാള്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇയാളില്‍നിന്ന് സാമ്പിള്‍ സ്വീകരിച്ച് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. വൈകുന്നേരം ഫലം വന്നശേഷം പോസിറ്റീവ് ആണെങ്കില്‍ മറ്റ് നടപടികള്‍ സ്വീകരിക്കും. യുഎഇയില്‍ നിന്നെത്തിയ ആള്‍ ഏത് ജില്ലക്കാരനെന്ന് ഫലം വന്നശേഷം വ്യക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.

പനിയും ശരീരത്തിലുണ്ടാകുന്ന പൊള്ളലുമാണ് ലക്ഷണങ്ങള്‍. ഇയാള്‍ക്ക് കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കമില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. മങ്കിപോക്‌സ് സ്ഥിരീകരിച്ചിട്ടുള്ള രാജ്യമാണ് യുഎഇ. കുരങ്ങുപനി

Full Story
  13-07-2022
ശ്രീലങ്കന്‍ പ്രസിഡന്റ് രക്ഷപെട്ടത് ഇന്ത്യന്‍ സഹായത്തോടെ അല്ലെന്ന് വിശദീകരണം

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രജപക്സെയെ മാലിദ്വീപിലേക്കു കടക്കാന്‍ സഹായിച്ചിട്ടില്ലെന്ന് ഇന്ത്യ. ഇതു സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് കൊളംബോയിലെ ഇന്ത്യന്‍ സ്ഥാനപതി അറിയിച്ചു.ശ്രീലങ്കയിലെ ജനങ്ങള്‍ക്കുള്ള പിന്തുണ ഇന്ത്യ തുടരുമെന്ന് ഹൈക്കമ്മിഷന്‍ ട്വീറ്റ് ചെയ്തു. ജനാധിപത്യപമായ മാര്‍ഗത്തിലൂടെ അഭിവൃദ്ധിയിലേക്കു കുതിക്കാനുള്ള അവരുടെ അഭിലാഷത്തിനൊപ്പമാണ് ഇന്ത്യ. ജനാധിപത്യ സംവിധാനത്തിന് അകത്തുനിന്നു കൊണ്ടും ഭരണഘടനാ ചട്ടക്കൂട് അനുസരിച്ചുമായിരിക്കും അതെന്ന് ഹൈക്കമ്മിഷന്‍ ട്വിറ്ററില്‍ പറഞ്ഞു.പ്രസിഡന്റ് രജപക്സെ മാലിദ്വീപിലേക്കു പോയതായി ലങ്കന്‍ എയര്‍ ഫോഴ്സ് അറിയിച്ചു. വ്യോമസേനാ വിമാനത്തിലാണ് പ്രസിഡന്റ് പോയത്. ഭരണഘടന അനുസരിച്ച്

Full Story
  13-07-2022
പ്രണയാഭ്യര്‍ഥന നിരസിച്ചു, പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ യുവാവിന് ഒന്നര വര്‍ഷം തടവ്

പാലക്കാട്: പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ നിരന്തരമായി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ യുവാവിന് ഒന്നരവര്‍ഷം തടവും 25,000 രൂപ പിഴയും. ഒറ്റപ്പാലം സ്വദേശിയായ കൃഷ്ണദാസിനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. ജഡ്ജി സതീഷ് കുമാന്റേതാണ് വിധി.കഴിഞ്ഞവര്‍ഷം മെയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ കൃഷ്ണദാസ് പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നതായാണ് മൊഴി.

കൃഷ്ണദാസിന്റെ വിവാഹ അഭ്യര്‍ഥന പെണ്‍കുട്ടി നിരസിച്ചിരുന്നു. ഇതിന് പിന്നാലെ വീട് അതിക്രമിച്ച് കയറി ഭീഷണി മുഴക്കിയതോടെയാണ് പെണ്‍കുട്ടിയും കുടുംബവും ഒറ്റപ്പാലം പൊലീസില്‍ പരാതി നല്‍കിയത്. ഒറ്റപ്പാലം എസ്ഐയായിരുന്ന അനൂപാണ് കേസ് അന്വേഷിച്ച്

Full Story
  13-07-2022
ഫോട്ടോയെടുത്ത് മടങ്ങുന്ന കേന്ദ്രമന്ത്രിമാര്‍ ദേശീയപാതയിലെ കുഴികളുടെ എണ്ണം കൂടി എടുക്കണമെന്ന് റിയാസ്

തിരുവനന്തപുരം: ഉദ്ഘാടനം ഉറപ്പായ പദ്ധതികളുടെ അടുത്തുപോയി ഫോട്ടോ എടുത്തുമടങ്ങുന്ന കേന്ദ്രമന്ത്രിമാര്‍ ദേശീയ പാതകളിലെ കുഴി എണ്ണാന്‍ കൂടി സമയം കണ്ടെത്തണമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. വി മുരളീധരന്‍ നടത്തുന്ന പത്രസമ്മേളനങ്ങളെക്കാള്‍ കുഴികള്‍ സംസ്ഥാനത്തെ ദേശീയപാതയിലുണ്ടെന്ന് റിയാസ് നിയമസഭയില്‍ പരിഹസിച്ചു.'സംസ്ഥാനത്തെ പൊതുവെ കുഴികള്‍ പരിശോധിച്ചാല്‍ ദേശീയപാത അതോറിറ്റിക്ക് കീഴിലുള്ള റോഡുകളില്‍ നിറയെ കുഴികളുണ്ട്. ഈ സംസ്ഥാനത്ത് ജനിച്ച് ഇവിടെ കളിച്ചു വളര്‍ന്ന് മറ്റൊരു സംസ്ഥാനത്തുനിന്ന് രാജ്യസഭാ അംഗമായ ഒരു കേന്ദ്രമന്ത്രിയുണ്ട്. അത് നല്ലകാര്യം. അദ്ദേഹം എല്ലാ ദിവസവും പത്രസമ്മേളനം നടത്താറുണ്ട്. അതും നല്ലത്. അദ്ദേഹം നടത്തുന്ന പത്രസമ്മേളനത്തെക്കാള്‍

Full Story
  12-07-2022
സംസ്ഥാനത്തെ ജിംനേഷ്യങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി

കൊച്ചി: സംസ്ഥാനത്തെ എല്ലാ ജിംനേഷ്യങ്ങള്‍ക്കും മൂന്നുമാസത്തിനകം ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി. കേരള പ്‌ളേസ് ഒഫ് പബ്‌ളിക് റിസോര്‍ട്ട് ആക്ട് പ്രകാരം ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. പള്ളികളും ക്ഷേത്രങ്ങളും പോലെ യുവാക്കളുടേയും മറ്റും പുണ്യസ്ഥലമായി ജിമ്മുകള്‍ മാറിയെന്ന് കോടതി വിലയിരുത്തി.ജിമ്മില്‍ പോകുന്നത് ഒരു ക്രെഡിറ്റ് ആയാണ് എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാരും സ്ത്രീകളും കാണുന്നത്. ആരോഗ്യകരമായ ഒരു ലോകം ഉണ്ടാകുന്നതിന്റെ നല്ല സൂചനയാണിത്. എല്ലാ നിയമാനുസൃത ലൈസന്‍സുകളും നേടി നിയമപരമായായിരിക്കണം ജിമ്മുകളുടെ പ്രവര്‍ത്തനം എന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ നിരീക്ഷിച്ചു.

സംഗീത,

Full Story
  12-07-2022
യാത്രയ്ക്കിടെ വിദ്യാര്‍ഥിനിക്ക് ദേഹാസ്വാസ്ഥ്യം, രക്ഷകരായി കെഎസ്ആര്‍ടിസി ജീവനക്കാര്‍

താമരശ്ശേരി: യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാര്‍ഥിനിക്ക് രക്ഷകരായി കെഎസ്ആര്‍ടിസി ഡ്രൈവറും കണ്ടക്ടറും. ശരീരം മരവിച്ച് തണുക്കുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്ത വിദ്യാര്‍ഥിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചാണ് ഇരുവരും മാതൃകയായത്. കുറ്റിപ്പുറം കെഎംസിടി കോളേജിലെ എല്‍എല്‍ബി വിദ്യാര്‍ഥിനി വൈത്തിരി രോഹിണിയില്‍ റിതിക (21) യ്ക്കാണ് ജീവനക്കാരുടെയും യാത്രക്കാരുടെയും കരുതല്‍ രക്ഷയായത്.സുല്‍ത്താന്‍ ബത്തേരി ഗാരേജിലെ ടൗണ്‍ ടു ടൗണ്‍ ബസിലെ ഡ്രൈവര്‍ കോഴിക്കോട് മലാപ്പറമ്പ് മൂസ്സേന്‍ വീട്ടില്‍ എം വിനോദ്, കണ്ടക്ടര്‍ അട്ടപ്പാടി ചിണ്ടക്കി അമ്പലംകുന്ന് വീട്ടില്‍ ആര്‍ രാജന്‍ എന്നിവരാണ് അവസരോചിതമായ ഇടപെടല്‍ നടത്തിയത്.

Full Story
  12-07-2022
സംസ്ഥാന ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ബമ്പര്‍ തുകയുമായി തിരുവോണം ബമ്പര്‍

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ബമ്പര്‍ സമ്മാനവുമായി കേരള ലോട്ടറി വകുപ്പ്. തിരുവോണം ബമ്പറിന്റെ തുക വര്‍ധിപ്പിക്കാന്‍ ലോട്ടറി വകുപ്പിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി.നിലവില്‍ 12 കോടി രൂപയാണ് തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനമായി നല്‍കുന്നത്. ഇത് 25 കോടിയായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. രാജ്യത്ത് തന്നെ ഒറ്റ ടിക്കറ്റില്‍ ഇത്രയും ഉയര്‍ന്ന തുക ഒന്നാം സമ്മാനമായി നല്‍കുന്നത് ഇതാദ്യമാണ്. ഓണത്തോടനുബന്ധിച്ച് ഇറക്കുന്ന തിരുവോണം ബമ്പറില്‍ മൊത്തം 126 കോടി രൂപ സമ്മാനമായി നല്‍കാനുള്ള നിര്‍ദേശത്തിനാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.

സമ്മാന തുക ഉയരുന്നതിനൊപ്പം ടിക്കറ്റ് വിലയും

Full Story
[245][246][247][248][249]
 
-->




 
Close Window