Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 16th May 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
ശ്രീലങ്കന്‍ പ്രസിഡന്റ് രക്ഷപെട്ടത് ഇന്ത്യന്‍ സഹായത്തോടെ അല്ലെന്ന് വിശദീകരണം
reporter

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രജപക്സെയെ മാലിദ്വീപിലേക്കു കടക്കാന്‍ സഹായിച്ചിട്ടില്ലെന്ന് ഇന്ത്യ. ഇതു സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് കൊളംബോയിലെ ഇന്ത്യന്‍ സ്ഥാനപതി അറിയിച്ചു.ശ്രീലങ്കയിലെ ജനങ്ങള്‍ക്കുള്ള പിന്തുണ ഇന്ത്യ തുടരുമെന്ന് ഹൈക്കമ്മിഷന്‍ ട്വീറ്റ് ചെയ്തു. ജനാധിപത്യപമായ മാര്‍ഗത്തിലൂടെ അഭിവൃദ്ധിയിലേക്കു കുതിക്കാനുള്ള അവരുടെ അഭിലാഷത്തിനൊപ്പമാണ് ഇന്ത്യ. ജനാധിപത്യ സംവിധാനത്തിന് അകത്തുനിന്നു കൊണ്ടും ഭരണഘടനാ ചട്ടക്കൂട് അനുസരിച്ചുമായിരിക്കും അതെന്ന് ഹൈക്കമ്മിഷന്‍ ട്വിറ്ററില്‍ പറഞ്ഞു.പ്രസിഡന്റ് രജപക്സെ മാലിദ്വീപിലേക്കു പോയതായി ലങ്കന്‍ എയര്‍ ഫോഴ്സ് അറിയിച്ചു. വ്യോമസേനാ വിമാനത്തിലാണ് പ്രസിഡന്റ് പോയത്. ഭരണഘടന അനുസരിച്ച് പ്രസിഡന്റിനുള്ള സൗകര്യം വിനിയോഗിച്ചാണ് യാത്രയെന്ന് സേന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ഇന്നു പുലര്‍ച്ചെ ഭാര്യയ്ക്കും രണ്ടു സുരക്ഷാ ജീവനക്കാര്‍ക്കും ഒപ്പമാണ് പ്രസിഡന്റ് മാലിദ്വീപ് വി്മാനത്താവളത്തില്‍ ഇറങ്ങിയതെന്ന് പ്രസ്താവനയില്‍ പറയുന്നു.

 
Other News in this category

 
 




 
Close Window