Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 16th May 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
ഫോട്ടോയെടുത്ത് മടങ്ങുന്ന കേന്ദ്രമന്ത്രിമാര്‍ ദേശീയപാതയിലെ കുഴികളുടെ എണ്ണം കൂടി എടുക്കണമെന്ന് റിയാസ്
reporter

തിരുവനന്തപുരം: ഉദ്ഘാടനം ഉറപ്പായ പദ്ധതികളുടെ അടുത്തുപോയി ഫോട്ടോ എടുത്തുമടങ്ങുന്ന കേന്ദ്രമന്ത്രിമാര്‍ ദേശീയ പാതകളിലെ കുഴി എണ്ണാന്‍ കൂടി സമയം കണ്ടെത്തണമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. വി മുരളീധരന്‍ നടത്തുന്ന പത്രസമ്മേളനങ്ങളെക്കാള്‍ കുഴികള്‍ സംസ്ഥാനത്തെ ദേശീയപാതയിലുണ്ടെന്ന് റിയാസ് നിയമസഭയില്‍ പരിഹസിച്ചു.'സംസ്ഥാനത്തെ പൊതുവെ കുഴികള്‍ പരിശോധിച്ചാല്‍ ദേശീയപാത അതോറിറ്റിക്ക് കീഴിലുള്ള റോഡുകളില്‍ നിറയെ കുഴികളുണ്ട്. ഈ സംസ്ഥാനത്ത് ജനിച്ച് ഇവിടെ കളിച്ചു വളര്‍ന്ന് മറ്റൊരു സംസ്ഥാനത്തുനിന്ന് രാജ്യസഭാ അംഗമായ ഒരു കേന്ദ്രമന്ത്രിയുണ്ട്. അത് നല്ലകാര്യം. അദ്ദേഹം എല്ലാ ദിവസവും പത്രസമ്മേളനം നടത്താറുണ്ട്. അതും നല്ലത്. അദ്ദേഹം നടത്തുന്ന പത്രസമ്മേളനത്തെക്കാള്‍ കുഴി കേരളത്തിലെ ദേശീയപാതയിലുണ്ട് എന്നത് ഒരു വസ്തുതയാണ്. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അതില്‍ ഇടപെടാന്‍ അദ്ദേഹം തയ്യാറായിട്ടില്ല.

ഒരുപാട് കേന്ദ്രമന്ത്രിമാര്‍ നമ്മുടെ സംസ്ഥാനത്ത് വരുന്നുണ്ട്. ഉദ്ഘാടനം ഉറപ്പായ പദ്ധതികളുടെ അടുത്തുപോയി ഫോട്ടോ എടുത്തുമടങ്ങുന്നുമുണ്ട്. ദേശീയപാത അതോറിറ്റിക്ക് കീഴിലുള്ള റോഡുകളിലെ കുഴി എണ്ണാനും അടയ്ക്കാനും തയ്യാറാകണം' - റിയാസ് പറഞ്ഞു.ദേശീയ പാതവികസനവുമായി ബന്ധപ്പെട്ട് 98 ശതമാനവും ഏറ്റെടുക്കാനായി. അത് സര്‍ക്കാരിന്റെ നേട്ടമാണെന്നും റിയാസ് പറഞ്ഞു.കഴിഞ്ഞ ദിവസം കേന്ദ്ര വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍ തിരുവനന്തപുരത്തെത്തി കഴക്കൂട്ടം മേല്‍പ്പാലത്തിന്റെ നിര്‍മാണം വിലയിരുത്തിയിരുന്നു. ഇതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. ലോക കാര്യങ്ങള്‍ നോക്കേണ്ട വിദേശകാര്യ മന്ത്രി കഴക്കൂട്ടത്തെ മേല്‍പാലം നോക്കാന്‍ വന്നതിനു പിന്നിലുള്ള ചേതോവികാരം എന്തെന്നു നാട്ടുകാര്‍ക്കു മനസ്സിലാകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.എന്നാല്‍ മുഖ്യമന്ത്രിയുടെ പരാര്‍ശത്തിനെതിരെ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പ്രതികരിച്ചു. വിദേശകാര്യമന്ത്രിയെന്നാല്‍ വിദേശത്ത് താമസിക്കുന്ന മന്ത്രിയല്ലെന്നും മുഖ്യമന്ത്രി ധാരണ മാറ്റണമെന്നും മുരളീധരന്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് മുഹമ്മദ് റിയാസ് നിയമസഭയില്‍ കേന്ദ്രത്തെ വിമര്‍ശിച്ചു സംസാരിച്ചത്.

 
Other News in this category

 
 




 
Close Window