Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 16th May 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
കുരങ്ങുപനി കേരളത്തില്‍ എത്തിയതായി സംശയം
reporter

തിരുവനന്തപുരം: സംസ്ഥാനത്ത് കുരങ്ങുപനി (മങ്കിപോക്സ്) സംശയിച്ച് ഒരാള്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇയാളില്‍നിന്ന് സാമ്പിള്‍ സ്വീകരിച്ച് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. വൈകുന്നേരം ഫലം വന്നശേഷം പോസിറ്റീവ് ആണെങ്കില്‍ മറ്റ് നടപടികള്‍ സ്വീകരിക്കും. യുഎഇയില്‍ നിന്നെത്തിയ ആള്‍ ഏത് ജില്ലക്കാരനെന്ന് ഫലം വന്നശേഷം വ്യക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.

പനിയും ശരീരത്തിലുണ്ടാകുന്ന പൊള്ളലുമാണ് ലക്ഷണങ്ങള്‍. ഇയാള്‍ക്ക് കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കമില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. മങ്കിപോക്‌സ് സ്ഥിരീകരിച്ചിട്ടുള്ള രാജ്യമാണ് യുഎഇ. കുരങ്ങുപനി വ്യാപകമാകുമെന്നും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നുമുള്ള കഴിഞ്ഞയാഴ്ച ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) മുന്നറിയിപ്പു നല്‍കിയിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്നും പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും സംഘടന വ്യക്തമാക്കി.

പശ്ചിമ-മധ്യ ആഫ്രിക്ക എന്നിവിടങ്ങളിലെ 11 രാജ്യങ്ങളില്‍ കുരുങ്ങുപനി പ്രാദേശിക രോഗമാണ്. എന്നാല്‍, യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും വൈറസ് പടര്‍ന്നതാണ് ആരോഗ്യ വിദഗ്ധരെ ആശങ്കയിലാക്കുന്നത്. ആഫ്രിക്കയ്ക്കു പുറത്ത് ഇരുന്നൂറിലേറെ കേസുകള്‍ കണ്ടെത്തിയത് രോഗവ്യാപനത്തിന്റെ തുടക്കം മാത്രമാണെന്ന് ലോകാരോഗ്യസംഘടനയുടെ പകര്‍ച്ചവ്യാധി വിഭാഗം മേധാവി സില്‍വി ബ്രയാന്‍ഡ് ചൂണ്ടിക്കാട്ടി. വരും ദിവസങ്ങളില്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാകും. സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരിലാണ് കൂടുതല്‍ കേസുകളും കണ്ടെത്തിയതെന്നും ആരോഗ്യ ഏജന്‍സികള്‍ അറിയിച്ചു.

മേയ് ആദ്യം യു.കെയിലാണ് ആദ്യത്തെ കുരങ്ങുപനി കേസ് റിപ്പോര്‍ട്ട് ചെയ്തത്. അതിനുശേഷം, രാജ്യത്ത് വൈറസ് അതിവേഗം പടര്‍ന്നു, ഇപ്പോള്‍ രോഗികളുടെ എണ്ണം 90 ആയി ഉയര്‍ന്നു. സ്പെയിനില്‍ ഇതുവരെ 98 കേസുകള്‍ സ്ഥിരീകരിച്ചു. പോര്‍ചുഗലില്‍ 74 പേര്‍ക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. 40 വയസില്‍ താഴെ പ്രായമുള്ള പുരുഷന്‍മാരാണ് രോഗബാധിതര്‍. പനി, പേശിവേദന, മുറിവുകള്‍, വിറയല്‍ എന്നിവയാണ് മനുഷ്യരില്‍ കുരങ്ങുപനിയുടെ സാധാരണ ലക്ഷണങ്ങള്‍. മൂന്നു മുതല്‍ ആറ് ശതമാനം വരെയാണു മരണനിരക്ക് എന്നത് ആശ്വാസകരമാണ്. രോഗബാധിതര്‍ മൂന്നോ നാലോ ആഴ്ചകള്‍ക്കുള്ളില്‍ത്തന്നെ സുഖം പ്രാപിക്കുന്നതും ശുഭസൂചകമാണ്. അതേസമയം, കുരങ്ങുപനിക്ക് നിലവില്‍ പ്രത്യേക ചികിത്സയില്ലെന്നതാണ് പ്രധാന വെല്ലുവിളി. വസൂരിയെ നേരിടാന്‍ ഉപയോഗിച്ചിരുന്ന വാക്‌സീനാണ് നിലവില്‍ മങ്കിപോക്‌സിനും നല്‍കുന്നത്. ഇത് 85% ഫലപ്രദമാണ്.

 
Other News in this category

 
 




 
Close Window