Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
അസോസിയേഷന്‍
  25-04-2024
സ്റ്റാഫോഡ് ഷെയര്‍ മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍: പ്രസിഡന്റ് - എബിന്‍ ബേബി, സെക്രട്ടറി - ജിജോ ജോസഫ്, ട്രഷറര്‍ - ആന്റണി സെബാസ്റ്റ്യന്‍.
യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്റ്റഫോര്‍ഡ്ഷെയര്‍ മലയാളി അസോസിയേഷന്‍ (SMA)വര്‍ഷങ്ങളായി യുകെയിലെ വിവിധ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുള്ള സംഘടനയാണ്. ചെറുപ്പക്കാരുടെ നവ നേതൃത്വനിരയുമായി എസ്എംഎ ഇരുപതാം വര്‍ഷത്തിലേക്ക്.

എസ് എം എ യുടെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും ഈ വര്‍ഷത്തെ വാര്‍ഷിക ജനറല്‍ ബോഡിയും ടണ്‍സ്റ്റാള്‍ കോ-ഓപ് അക്കാഡമി ഓഡിറ്റോറിയത്തില്‍വെച്ച് നടന്നു. വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു.
ഭാരവാഹികള്‍:

പ്രസിഡന്റ്: എബിന്‍ ബേബി

സെക്രട്ടറി :ജിജോ ജോസഫ്

ട്രഷറര്‍: ആന്റണി സെബാസ്റ്റ്യന്‍

വൈസ് പ്രസിഡന്റ്: ജെ. ജേക്കബ് & ജയ വിബിന്‍

ജോയിന്റ് സെക്രട്ടറി: സെബാസ്റ്റ്യന്‍ ജോര്‍ജ് & മഞ്ജു അനീഷ്

പിആര്‍ഒ: സിബി ജോസ് & ഐനിമോള്‍ സാജു

എക്സ്
 
  21-04-2024
യുകെയിലെ വിറാള്‍ മലയാളി കമ്മ്യൂണിറ്റിയുടെ പുതിയ പ്രസിഡന്റ് - ജെസ്വിന്‍ കുളങ്ങര, സെക്രട്ടറി - സിബി സാം തോട്ടത്തില്‍, ഫിനാന്‍സ് ഓഫീസര്‍ - മനോജ് തോമസ് ഓലിക്കല്‍.
വിറാള്‍ മലയാളി കമ്മ്യൂണിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനറല്‍ ബോഡി യോഗമാണ് 2024/25 ഭരണസമിതിയെ തെരഞ്ഞെടുത്തത്. ഡബ്ല്യുഎംസിയുടെ പ്രസിഡണ്ടായി ജെസ്വിന്‍ കുളങ്ങരയും സെക്രട്ടറിയായി സിബി സാം തോട്ടത്തില്‍, പ്രീതി ദിലീപ് (വൈസ് പ്രസിഡന്റ്), ജോഷി ജോസഫ് (കമ്മ്യൂണിറ്റി കോഡിനേറ്റര്‍), ശ്രീപ്രിയ ശ്രീദേവി (ജോയിന്‍ സെക്രട്ടറി) മനോജ് തോമസ് ഓലിക്കല്‍ (ഫിനാന്‍സ് ഓഫീസര്‍), ബിജു ജോസഫ് ( പി ആര്‍ ഒ) എന്നിവരുടെ നേതൃത്വത്തിലുള്ള 21 അംഗ കമ്മിറ്റിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. സാമൂഹ്യ പ്രതിബദ്ധതയുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അടക്കം വരും വര്‍ഷം നടത്തുവാന്‍ ജനറല്‍ബോഡി അംഗീകാരം നല്‍കി. മെയ് അഞ്ചാം തീയതി പുതിയ കമ്മിറ്റിയുടെ ആദ്യ പരിപാടിയായി ഈസ്റ്റര്‍ -വിഷു- റമദാന്‍ ആഘോഷം നടത്തുവാന്‍ തീ
 
  16-04-2024
യുകെയിലെ ബോണ്‍മൗത്ത് മലയാളികളുടെ അസോസിയേഷന്‍ രൂപീകൃതമായി; കുട്ടികള്‍ക്കു വേണ്ടി 'കിഡ്സ് പാര്‍ട്ടി' സംഘടിപ്പിച്ചു
പുതുതായി ബോണ്‍മൗത്തില്‍ രൂപീകരിക്കപ്പെട്ട മലയാളികളുടെ അസോസിയേഷന്‍ ആയ ബിഎംഎ, കുട്ടികള്‍ക്കായി അവരുടെ സോഷ്യല്‍, കള്‍ച്ചറല്‍, ഇമോഷണല്‍ ആന്റ് കോണ്‍ഫിഡന്‍സ് ബില്‍ഡിംഗ് സ്‌കില്‍സ് കൂട്ടുന്നതിനു വേണ്ടി 'കിഡ്സ് പാര്‍ട്ടി' ഈ കഴിഞ്ഞ ശനിയാഴ്ച ക്യൂന്‍സ് പാര്‍ക്കില്‍ വച്ച് വളരെ വിജയകരമായി നടത്തി. വ്യക്തിഗതവും ടീമായുമുള്ള ഗെയിമുകള്‍ വഴി കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും ആശയവിനിമയ കഴിവുകള്‍ കൂട്ടുന്നതിനും ഈ ഒത്തുചേരല്‍ വളരെ പ്രയോജനം ചെയ്തു എന്ന് കുട്ടികളുടെ മാതാപിതാക്കളും മറ്റു ബിഎംഎ മെമ്പേഴ്സും അഭിപ്രായപ്പെട്ടു.

തദവസരത്തില്‍ ബിസിപി, വാര്‍ഡ് കൗണ്‍സിലര്‍, ഷാരോണ്‍ കാര്‍ ബ്രൗണ്‍ ബിഎംഎയുടെ ക്ഷണം സ്വീകരിച്ചു പങ്കെടുക്കുകയും, കുട്ടികള്‍ക്കായി ഒരു ഇന്‍സ്പെയറിംഗ് ടോക്ക് നല്‍കുകയും,
 
  03-04-2024
മലയാള സാമൂഹിക നാടകം ''തെയ്യം'' ലണ്ടനില്‍ അരങ്ങേറുന്നു; നാടക പ്രേമികള്‍ക്ക് സ്വാഗതം
മലയാള സാമൂഹിക നാടകം ''തെയ്യം'' ലണ്ടനില്‍ അവതരിപ്പിക്കുന്നു. മലയാളി അസോസിയേഷന്‍ ഓഫ് ദി യുകെയുടെ നാടക വിഭാഗമായ ദൃശ്യകലയുടെ ആഭിമുഖ്യത്തിലാണ് നാടകം അവതരിപ്പിക്കപ്പെടുന്നത്. മരുതിയോടന്‍ കുരുക്കള്‍, മുച്ചിലോട്ട് ഭഗവതി തുടങ്ങിയ തെയ്യങ്ങളുടെ ഉത്ഭവവും, തെയ്യം തൊഴിലാക്കിയിരിക്കുന്ന കുറെ മനുഷ്യരുടെ ജീവിത കഥകളുമാണ് ഈ നാടകത്തിന്റെ ഇതിവൃത്തവും. ഈമാസം 13ന് ശനിയാഴ്ച ലണ്ടനിലെ ഹോണ്‍ചര്‍ച്ച് ക്യാമ്പണ്‍ സ്‌കൂള്‍ ഹാളില്‍ ആണ് നാടകം അരങ്ങേറുന്നത്. ലണ്ടനിലെ മലയാള പ്രവര്‍ത്തകരാണ് അരങ്ങത്തും അണിയറയിലും പ്രവര്‍ത്തിക്കുന്നത്.

താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക

07941024129, 07961454644
 
  02-04-2024
സ്നേഹ സംഗീത രാവ് മെയ് 12ന് ബെഡ്ഫോണ്ടില്‍ നടത്തും: വേദിയില്‍ ടോപ് സിംഗര്‍ ഫെയിം മേഘ്നക്കുട്ടി, പീറ്റര്‍ ചേരാനല്ലൂര്‍
ഹീത്രോ സംഘടിപ്പിക്കുന്ന സ്നേഹ സംഗീത രാവ് മെയ് 12ന് ഞായറാഴ്ച വൈകിട്ട് 6.30 മുതല്‍ 9.30 വരെ ബെഡ്ഫോണ്ടിലെ സെന്റ്. മേരീസ് ചര്‍ച്ച് ഹാളില്‍ നടക്കും. ടോപ് സിംഗര്‍ ഫെയിം മേഘ്നക്കുട്ടിയും പീറ്റര്‍ ചേരാനല്ലൂരും ലിബിന്‍ സ്‌കറിയയും ചാര്‍ളി ബഹ്റിനും ക്രിസ്റ്റകലയും ചേര്‍ന്നൊരുക്കുന്ന സ്റ്റേജ് പ്രോഗ്രാമാണിത്. മുതിര്‍ന്നവര്‍ക്ക് 12 പൗണ്ടും അഞ്ചുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യവുമാണ്. രണ്ട് മുതിര്‍ന്നവരും 15 വയസില്‍ താഴെയുള്ള രണ്ടു കുട്ടികളും അടങ്ങുന്ന നാലു പേരടങ്ങുന്ന കുടുംബത്തിന് 30 പൗണ്ടാണ് പ്രവേശന തുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ബിജു: 07903732621

ബിനോജ്: 07912950728

സതീഷ്: 07888622347
 
  02-04-2024
ചാലക്കുടി ചങ്ങാത്തം ഒരുക്കുന്ന 'ആരവം 2024' ജൂണ്‍ 29ന് സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍: കലാ മത്സരങ്ങളും കലാവിരുന്നും ഡിജെ നൈറ്റും
യുകെയിലെ ചാലക്കുടി ചങ്ങാത്തം ഒരുക്കുന്ന ആരവം 2024 ജൂണ്‍ 29ന് ശനിയാഴ്ച സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നടക്കും. വൈറ്റ്മൂര്‍ വില്ലേജ് ഹാളില്‍ അരങ്ങേറുന്ന പരിപാടിയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള കലാ മത്സരങ്ങള്‍ തുടര്‍ന്ന് ചാലക്കുടി ചങ്ങാത്തത്തിലെ കലാപ്രതിഭകളുടെ കലാവിരുന്ന്, ഡിജെ നൈറ്റ് തുടങ്ങിയവരാണ് അരങ്ങേറുക. ആരവത്തിലേക്ക് എന്ന അംഗങ്ങളേയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

സോജന്‍ കുര്യാക്കോസ്: 07896921774

ആദര്‍ശ് ചന്ദ്രശേഖര്‍: 07723135112

ജോയ് ആന്റണി: 07449523210
 
  26-03-2024
യുകെയിലെ മലയാളി ട്രക്കേഴ്‌സ് അസോസിയേഷന്‍ 'BRIKERS' രണ്ടാമത്തെ വര്‍ഷവും ഒത്തു ചേര്‍ന്നു

യുകെയിലെ മലയാളി ട്രക്കേഴ്‌സ് അസോസിയേഷന്‍ കൂട്ടായ്മയായ 'BRIKERS' ന്റെ രണ്ടാമത് സംഗമം പീക്ക് ഡിസ്ട്രിക്ടിലെ തോര്‍ഗ്ബ്രിഡ്ജ് ഔട്ട്‌ഡോര്‍ സെന്ററില്‍ മാര്‍ച്ച് 15 , 16 , 17 തീയതികളിലായി നടന്നു. മൂന്നു ദിവസങ്ങളിലായി നടന്ന സംഗമത്തില്‍ യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് അറുപതോളം ട്രക്ക് ഡ്രൈവേഴ്‌സ് ആണ് എത്തിയത്. യുകെയില്‍ മലയാളികള്‍ തൊഴിലടിസ്ഥാനത്തില്‍ ഒത്തുകൂടിയ ആദ്യ കൂട്ടായ്മയായി ഇതിനെ വിലയിരുത്തുന്നു. ഈ മേഖലയില്‍ പത്തുവര്‍ഷത്തോളമായി പ്രവര്‍ത്തിച്ചു വരുന്ന ഡ്രൈവേഴ്സിനെ ആദര സൂചകമായി ഉള്‍പ്പെടുത്തി പതിനഞ്ചാം തീയതി ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ 20 വര്‍ഷത്തോളം അനുഭവ സമ്പത്തുള്ള മുതിര്‍ന്ന ഡ്രൈവര്‍മാരുടെ അനുഭവം പങ്കുവയ്ക്കല്‍ പുതു തലമുറയ്ക്ക് പ്രചോദനമായി. അതോടൊപ്പം

 
  17-03-2024
ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ നോര്‍ത്ത് ലിങ്കണ്‍ഷയര്‍ പുതിയ എക്സിക്യൂട്ടീവ് കമ്മറ്റിയെ തിരഞ്ഞെടുത്തു

സ്‌കന്തോര്‍പ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ നോര്‍ത്ത് ലിങ്കണ്‍ഷയര്‍ (ICANL) പുതിയ എക്സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു. വിദ്യാ സജീഷാണ് അസോസിയേഷന്റെ പുതിയ പ്രസിഡന്റ്. സോണാ ക്ളൈറ്റസ് - വൈസ് പ്രസിഡന്റ്, ബിനോയി ജോസഫ് - സെക്രട്ടറി, ബിനു വര്‍ഗീസ് - ജോയിന്റ് സെക്രട്ടറി, ലിബിന്‍ ജോര്‍ജ് - ട്രഷറര്‍ സ്ഥാനങ്ങള്‍ വഹിക്കും. എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍മാരായി അക്ഷയ ജോണ്‍സണ്‍, ബ്ളെസണ്‍ ടോം വറുഗീസ്, ജോബിന്‍ ഫിലിപ്സ്, ലിജി മാത്യു, സനിക ജിമ്മി എന്നിവരെയും തെരഞ്ഞെടുത്തു. ഏലിയാസ് യോഹന്നാന്‍, ഡോ. പ്രീതി മനോജ്, വിപിന്‍ കുമാര്‍ വേണുഗോപാല്‍ എന്നിവരെ കമ്യൂണിറ്റി റെപ്രസന്റേറ്റീവുകള്‍ ആയി നാമനിര്‍ദ്ദേശം ചെയ്തു. ഹേസല്‍ അന്നാ അജേഷ്, ബില്‍ഹ ഏലിയാസ്,

 
[1][2][3][4][5]
 
-->




 
Close Window