Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
അസോസിയേഷന്‍
  Add your Comment comment
സ്റ്റാഫോഡ് ഷെയര്‍ മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍: പ്രസിഡന്റ് - എബിന്‍ ബേബി, സെക്രട്ടറി - ജിജോ ജോസഫ്, ട്രഷറര്‍ - ആന്റണി സെബാസ്റ്റ്യന്‍.
Text By: Team ukmalayalampathram
യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്റ്റഫോര്‍ഡ്ഷെയര്‍ മലയാളി അസോസിയേഷന്‍ (SMA)വര്‍ഷങ്ങളായി യുകെയിലെ വിവിധ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുള്ള സംഘടനയാണ്. ചെറുപ്പക്കാരുടെ നവ നേതൃത്വനിരയുമായി എസ്എംഎ ഇരുപതാം വര്‍ഷത്തിലേക്ക്.

എസ് എം എ യുടെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും ഈ വര്‍ഷത്തെ വാര്‍ഷിക ജനറല്‍ ബോഡിയും ടണ്‍സ്റ്റാള്‍ കോ-ഓപ് അക്കാഡമി ഓഡിറ്റോറിയത്തില്‍വെച്ച് നടന്നു. വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു.
ഭാരവാഹികള്‍:

പ്രസിഡന്റ്: എബിന്‍ ബേബി

സെക്രട്ടറി :ജിജോ ജോസഫ്

ട്രഷറര്‍: ആന്റണി സെബാസ്റ്റ്യന്‍

വൈസ് പ്രസിഡന്റ്: ജെ. ജേക്കബ് & ജയ വിബിന്‍

ജോയിന്റ് സെക്രട്ടറി: സെബാസ്റ്റ്യന്‍ ജോര്‍ജ് & മഞ്ജു അനീഷ്

പിആര്‍ഒ: സിബി ജോസ് & ഐനിമോള്‍ സാജു

എക്സ് ഓഫീസ് കോ: റോയ് ഫ്രാന്‍സിസ് & ബേസില്‍ ജോയ്

സ്പോര്‍ട്സ് കോഡിനേറ്റര്‍: സജി ജോര്‍ജ് മുളക്കല്‍ , ജെ ജേക്കബ് & ജോസ് ജോണ്‍

ആര്‍ട്സ് കോര്‍ഡിനേറ്റര്‍: രാജലക്ഷ്മി രാജന്‍ & ജയ വിബിന്‍

എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേര്‍സ് : അനൂപ് പി ജേക്കബ് , ജോബി ജോസഫ് , സ്നേഹ റോയ്സണ്‍



വൈവിധ്യങ്ങളുടെ രസക്കൂട്ടുമായി നയന മനോഹരമായ വിവിധ കലാപരിപാടികള്‍ റിധം 2024 എന്നപേരില്‍ നടത്തപ്പെട്ടു.ഈ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടിക്കൊണ്ട് എസ് എം എ യുടെ സ്വന്തം കലാപ്രിതിഭകള്‍ അണിയിച്ചൊരുക്കിയ വിവിധ കലാ പരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.അതോടൊപ്പം പ്രശസ്ത പിന്നണി ഗായകര്‍ ഡെല്‍സി നൈനാനും വില്യം ഐസക്കും ശ്രുതിമധുരമായ സംഗീത വിരുന്ന് കാഴ്ച്ചവെച്ചു.

പുതിയ ഭാരവാഹികളായി ഇവരെ തെരഞ്ഞെടുത്തു



News update by: Sibi Jose & Inymol Saju (PRO's)
 
Other News in this category

 
 




 
Close Window