ലണ്ടന്‍: ബ്രിട്ടനിലെ കെയര്‍ വര്‍കര്‍ വിസാ റൂട്ടുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍. നിയമാനുസൃതമായി എത്തുന്ന കുടിയേറ്റക്കാര്‍ക്കും ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുന്ന സാഹചര്യത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
കെയര്‍ വര്‍കര്‍ വിസ വഴി ബ്രിട്ടനിലെത്തിയ ബംഗ്ലാദേശി പൗരന്‍ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ ജോലി ചെയ്യുന്നതായി കണ്ടെത്തിയതാണ് അന്വേഷണം ശക്തമാക്കിയത്. 2023-ല്‍ ഹെല്‍ത്ത് കെയര്‍ വിസയില്‍ എത്തിയ 26-കാരന്‍ ഇജാജ് അബിദ് റെഡ്വാന്‍ ഹ്രിദോയ് ചെഷയറിലെ ജുനൂണ്‍ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ കറി വിളമ്പുന്ന ജോലിയിലാണ് കണ്ടെത്തിയത്. കാരവാനിലായിരുന്നു ഇയാളുടെ താമസം.
വിസ ദുരുപയോഗം - എംപിമാരുടെ പരാതി
ഹ്രിദോയുടെ വിസ പിന്‍വലിച്ച നടപടി കോടതിയില്‍ വെല്ലുവിളിച്ചെങ്കിലും കേസ് വിജയിച്ചില്ല. ഇതോടെ ഹെല്‍ത്ത്, കെയര്‍ വര്‍കര്‍ വിസ സ്‌കീമുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന ആരോപണം ശക്തമായി. കെയര്‍ വര്‍കര്‍ ആയി ജോലി ചെയ്യാന്‍ ഉദ്ദേശമില്ലാത്തവര്‍ ബ്രിട്ടനില്‍ പ്രവേശിക്കാന്‍ വിസാ റൂട്ടുകള്‍ ചൂഷണം ചെയ്യുകയാണെന്ന് എംപിമാര്‍ ആരോപിച്ചു.
വിസാ മാറ്റങ്ങള്‍
2020-ല്‍ ആരംഭിച്ച ഹെല്‍ത്ത് & കെയര്‍ വര്‍കര്‍ വിസ വഴി ഇതുവരെ 7.6 ലക്ഷം വിദേശ പൗരന്മാര്‍, ആശ്രിതരുള്‍പ്പെടെ, ബ്രിട്ടനിലെത്തിയിട്ടുണ്ട്. എന്നാല്‍, 2025 ജൂലൈയില്‍ പ്രഖ്യാപിച്ച മാറ്റങ്ങള്‍ക്കൊടുവില്‍ വിദേശ പൗരന്മാര്‍ക്ക് കെയര്‍ വിസ നല്‍കുന്നത് അവസാനിപ്പിച്ചു.
വന്‍തോതില്‍ ഫീസ് വാങ്ങി വിസ നേടിക്കൊടുത്ത ശേഷം ബ്രിട്ടനിലെത്തുന്നവര്‍ക്ക് ജോലി ലഭിക്കാതെ പോകുന്നതും, ചൂഷണത്തിന് ഇരയാകുന്നതുമായ നിരവധി സംഭവങ്ങള്‍ പുറത്തുവന്നതോടെയാണ് നടപടി ശക്തമാക്കിയത്.
നിയമാനുസൃത കുടിയേറ്റക്കാര്‍ക്ക് പ്രതിസന്ധി
വിസ ദുരുപയോഗം വ്യാപകമായതോടെ മാന്യമായി എത്തുന്ന കുടിയേറ്റക്കാര്‍ക്കും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുന്ന സാഹചര്യമാണിപ്പോള്‍. എന്‍എച്ച്എസ് വിസാ റൂട്ടില്‍ ദുരുപയോഗം തടയാന്‍ ഹോം ഓഫീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്