ലണ്ടന്‍: പതിവുപോലെ ട്രെയിന്‍ യാത്രയ്ക്കിടെ പാന്റ്‌സ് ഒഴിവാക്കി അടിവസ്ത്രം ധരിച്ച് യാത്ര ചെയ്യുന്നവരെ കണ്ടു ഞെട്ടുന്ന അനുഭവം ലണ്ടനില്‍ വീണ്ടും. രണ്ട് പതിറ്റാണ്ടായി തുടരുന്ന 'നോ ട്രൗസേഴ്‌സ് ട്യൂബ് റൈഡ്' എന്ന വാര്‍ഷിക പരിപാടിയാണ് ഇതിന് പിന്നില്‍. സ്ത്രീ-പുരുഷ ഭേദമില്ലാതെ മേല്‍വസ്ത്രവും അടിവസ്ത്രവും മാത്രം ധരിച്ച് യാത്ര ചെയ്യുന്നവരാണ് ഈ 'ആചാരത്തില്‍' പങ്കെടുക്കുന്നത്.
അവസാനിപ്പിക്കണമെന്ന ആവശ്യം
ഇത്തവണ പരിപാടി അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. ലൈംഗികാതിക്രമത്തിന് ഇരയായവര്‍ക്ക് ആഘാതമുണ്ടാക്കുമെന്നതാണ് വിമര്‍ശകരുടെ വാദം. 2002-ല്‍ ന്യൂയോര്‍ക്കില്‍ 'നോ പാന്റ്‌സ് സബ് വേ റൈഡ്' എന്ന പേരില്‍ ആരംഭിച്ച പരിപാടിക്ക് 2009-ല്‍ സ്റ്റിഫ് അപ്പര്‍ ലിപ് സൊസൈറ്റി പ്രചാരം നല്‍കി. പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത് വ്യാപിച്ചു.
സുരക്ഷാ ആശങ്കകള്‍
- സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ ലൈംഗികാതിക്രമം വര്‍ധിപ്പിക്കുന്നതിന് കാരണമാകുമെന്ന് വിമര്‍ശകര്‍ പറയുന്നു.
- 'നോ ട്രൗസേഴ്‌സ് ട്യൂബ് റൈഡ്' പലപ്പോഴും ആക്രമണ ലക്ഷ്യമിടുന്നവര്‍ക്ക് അവസരമാകുന്നുവെന്നും ചില സ്ത്രീ യാത്രക്കാര്‍ അഭിപ്രായപ്പെട്ടു.
- പാന്റ്‌സ് ഇല്ലാത്ത അപരിചിതരുമായി അബദ്ധവശാല്‍ ശാരീരിക സമ്പര്‍ക്കം ഉണ്ടാകാനുള്ള സാധ്യത ഉയര്‍ത്തുന്നതായി കോളമിസ്റ്റ് റയാന്‍ കൂഗന്‍ ചൂണ്ടിക്കാട്ടി.
- 2024-25 വര്‍ഷത്തില്‍ എല്ലാ ട്യൂബ് ലൈനുകളിലുമായി 595 ലൈംഗിക കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് 2019-20 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണെന്നും വിമര്‍ശകര്‍ വ്യക്തമാക്കുന്നു.
പിന്തുണക്കുന്നവരുടെ നിലപാട്
അതേസമയം, ഇത് കേവലം രസകരമായ ചടങ്ങാണെന്നും അതിനെ ഉന്മൂലനം ചെയ്യുന്നത് ശരിയല്ലെന്നും ചിലര്‍ സമൂഹമാധ്യമങ്ങളില്‍ അഭിപ്രായപ്പെടുന്നു