Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.5805 INR  1 EURO=105.4407 INR
ukmalayalampathram.com
Mon 19th Jan 2026
 
 
UK Special
  Add your Comment comment
യുകെയിലേക്ക് യാത്രയ്ക്കു ഇനി ഇടിഎ നിര്‍ബന്ധം
reporter

ലണ്ടന്‍: 2026 ഫെബ്രുവരി 25 മുതല്‍ യുകെയിലേക്ക് യാത്ര ചെയ്യുന്ന സന്ദര്‍ശകര്‍ക്ക് ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ (ETA) നിര്‍ബന്ധമായിരിക്കും. അമേരിക്ക, കാനഡ, ഫ്രാന്‍സ് ഉള്‍പ്പെടെ 85 വീസാ-ഫ്രീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഈ സംവിധാനം ബാധകമാകും. ഇമിഗ്രേഷന്‍, കസ്റ്റംസ് നടപടികള്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

ഇമിഗ്രേഷന്‍ ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് മന്ത്രി മൈക്ക് ടാപ്പ് പ്രസ്താവനയില്‍ പറഞ്ഞു: ''ഇടിഎ സംവിധാനം രാജ്യത്തിന് ഭീഷണിയാകാവുന്ന വ്യക്തികളെ മുന്‍കൂട്ടി തടയാന്‍ അധികാരം നല്‍കുന്നു. അതോടൊപ്പം, യുകെയിലേക്ക് വരുന്ന ലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് കൂടുതല്‍ സുഗമമായ യാത്രാനുഭവവും ഉറപ്പാക്കുന്നു.''

അപേക്ഷാ നടപടികള്‍

- യാത്രയ്ക്കുമുമ്പ് ഇടിഎ അപേക്ഷിക്കണം.

- ഫീസ്: 16 ബ്രിട്ടിഷ് പൗണ്ട്.

- അപേക്ഷ ഓണ്‍ലൈനായോ യുകെ ഇടിഎ ആപ്പ് വഴിയോ സമര്‍പ്പിക്കാം.

- ആവശ്യമായ വിവരങ്ങള്‍: പാസ്പോര്‍ട്ട് വിവരങ്ങള്‍, ഇമെയില്‍ വിലാസം, പണമടയ്ക്കാനുള്ള സംവിധാനം, അപേക്ഷകരുടെ ഫോട്ടോ.

- സാധാരണയായി ഒരു ദിവസത്തിനകം UKVI വകുപ്പില്‍ നിന്ന് ഇമെയില്‍ വഴി അപേക്ഷാ സ്റ്റാറ്റസ് ലഭിക്കും.

അനുവദിച്ചാല്‍

- യാത്രക്കാരന് 16 അക്കങ്ങളുള്ള ഇടിഎ റഫറന്‍സ് നമ്പര്‍ ലഭിക്കും.

- ഇത് പാസ്പോര്‍ട്ടുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ വിമാനത്താവളത്തില്‍ പ്രവേശനം എളുപ്പമാകും.

- മൂന്ന് ദിവസത്തിനുള്ളില്‍ പ്രതികരണം ലഭിക്കാത്ത പക്ഷം UKVI-യെ ബന്ധപ്പെടാം.

- അനുവദിച്ച തീയതി മുതല്‍ രണ്ട് വര്‍ഷം (അല്ലെങ്കില്‍ പാസ്പോര്‍ട്ട് കാലാവധി കഴിയുന്നതുവരെ) ഇടിഎ സാധുവായിരിക്കും.

- ഇടിഎ ലഭിച്ചവര്‍ക്ക് പലതവണയായി യുകെയിലേക്ക് യാത്ര ചെയ്യാം.

ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും നിര്‍ബന്ധം

മറ്റൊരു രാജ്യത്തേക്ക് പോകുന്നതിനായി യുകെയിലൂടെ ട്രാന്‍സിറ്റ് ചെയ്യുന്ന യാത്രക്കാര്‍ക്കും ഇടിഎ നിര്‍ബന്ധമാണ്. ഫെബ്രുവരി 25ന് മുമ്പുള്ള യാത്രകള്‍ക്കായും അപേക്ഷിക്കാം.

യുകെ സര്‍ക്കാര്‍ 2023 ഒക്ടോബര്‍ മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കിയിരുന്നു. 2026 ഫെബ്രുവരി 25 മുതല്‍ ഇത് പൂര്‍ണമായും നിര്‍ബന്ധമാകും

 
Other News in this category

 
 




 
Close Window