Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.2945 INR  1 EURO=109.4331 INR
ukmalayalampathram.com
Sun 29th Mar 2026
 
 
UK Special
  Add your Comment comment
22 ലക്ഷം മുടക്കി വാങ്ങിയത് മോഷണം പോയ സ്വന്തം കാര്‍
reporter

ലണ്ടന്‍: സ്വന്തം കാര്‍ മോഷണം പോയതിനെ തുടര്‍ന്നാണ് വെസ്റ്റ് മിഡ്ലാന്‍ഡ്സിലെ സോളിഹുള്ളില്‍ നിന്നുള്ള ഒരാള്‍, മറ്റൊരു കാര്‍ വാങ്ങാന്‍ തീരുമാനിച്ചത്. പക്ഷേ, യാദൃശ്ചികം എന്ന് പറയട്ടെ 22 ലക്ഷം രൂപ മുടക്കി അദ്ദേഹം വാങ്ങിയത് ആഴ്ചകള്‍ക്ക് മുമ്പ് തന്റെ വീട്ടുമുറ്റന്ന് നിന്നും മോഷണം പോയ അതെ കാര്‍ തന്നെ. 36 കാരനായ ഇവാന്‍ വാലന്റൈന്‍ ആണ് ഇത്തരത്തില്‍ ഒരു അബദ്ധത്തില്‍ പെട്ടതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫെബ്രുവരി 28 -ന് രാവിലെ ഉറക്കം ഉണര്‍ന്നപ്പോഴാണ് തന്റെ 2016 മോഡല്‍ ഹോണ്ട സിവിക് കാണാനില്ലെന്ന് ഇവാന് മനസ്സിലാക്കിയത്. ഉടന്‍തന്നെ പോലീസിനെയും ഇന്‍ഷുറന്‍സ് കമ്പനിയെയും അറിയിച്ചു. അന്വേഷണങ്ങള്‍ എങ്ങും എത്താതെ വന്നതോടെയാണ് പുതിയൊരു കാര്‍ വാങ്ങാന്‍ തീരുമാനിച്ചു. പുതിയ കാര്‍ വാങ്ങാന്‍ ഷോറൂമിലെത്തിയ ഇദ്ദേഹം തന്റെ മോഷണം പോയ കാറിന്റെ അതേ മോഡലായ മറ്റൊരു കാര്‍ കണ്ടതും അത് തന്നെ വാങ്ങിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കറുത്ത ഹോണ്ട സിവിക് കാറായിരുന്നു അത്. മോഷണം പോയ കാറും അതേ മോഡല്‍ തന്നെ. അങ്ങനെ 22 ലക്ഷം രൂപ മുടക്കി അദ്ദേഹം ആ കാര്‍ വാങ്ങി.

 
Other News in this category

 
 




 
Close Window