Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.2945 INR  1 EURO=109.4331 INR
ukmalayalampathram.com
Sun 29th Mar 2026
 
 
UK Special
  Add your Comment comment
യുകെയിലെ 23 കൗണ്‍സിലുകളില്‍ തിരഞ്ഞെടുപ്പ്: ആറ് മേയര്‍മാരെയും തിരഞ്ഞെടുക്കാനുള്ള ലോക്കല്‍ വോട്ടിങ് വ്യാഴാഴ്ച
Text By: UK Malayalam Pathram
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ എന്‍എച്ച്എസ് പ്രധാന ചര്‍ച്ചാ വിഷയമാക്കാനാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ശ്രമിക്കുന്നത്. വിഷയത്തില്‍ ടോറി നേതാവ് കെമി ബാഡെനോകിനെയും, റീഫോം യുകെയുടെ നിഗല്‍ ഫരാഗിനെയും കടന്നാക്രമിക്കുകയാണ് സ്ട്രീറ്റിംഗ്.

എന്‍എച്ച്എസ് വിഷയത്തില്‍ റിഫോം യുകെ പരസ്പര വിരുദ്ധമായ നിലപാടാണ് പങ്കുവെയ്ക്കുന്നതെന്ന് നിഗല്‍ ഫരാഗിനെ കുറ്റപ്പെടുത്തി ഹെല്‍ത്ത് സെക്രട്ടറി പറഞ്ഞു. കണ്‍സര്‍വേറ്റീവുകള്‍ ഹെല്‍ത്ത് സര്‍വ്വീസ് നടത്തിപ്പിന്റെ പേരില്‍ കെമി ബാഡെനോക് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോക്കല്‍ തെരഞ്ഞെടുപ്പിന് പുറമെ റണ്‍കോണ്‍ & ഹെല്‍സ്ബിയില്‍ ഉപതെരഞ്ഞെടുപ്പും നടക്കുന്നുണ്ട്.

കണ്‍സര്‍വേറ്റീവുകളും, റിഫോമും ആരാണ് ഏറ്റവും നന്നായി വിമര്‍ശിക്കുന്നതെന്ന മത്സരത്തിലാണ്. നിഗല്‍ ഫരാഗ് എല്ലാം നേരിട്ട് സംസാരിക്കുന്നുവെന്ന് പറയും. പക്ഷെ എന്‍എച്ച്എസിന്റെ കാര്യത്തില്‍ രണ്ട് തട്ടില്‍ സംസാരിക്കും. കെമി ബാഡെനോക് എന്‍എച്ച്എസ് മോഡലില്‍ സംവാദനം ആവശ്യപ്പെടുന്നു. ഒരു മാപ്പ് പറഞ്ഞ ശേഷം സംവാദം തുടങ്ങാം. ചരിത്രത്തിലെ ഏറ്റവും വലിയ സംതൃപ്തിയില്‍ നിന്നും, കുറഞ്ഞ വെയ്റ്റിംഗ് സമയത്ത് നിന്നും നേര്‍ വിപരീതത്തിലേക്കാണ് അവര്‍ നയിച്ചത്, സ്ട്രീറ്റിംഗ് പറഞ്ഞു.
 
Other News in this category

 
 




 
Close Window