ലണ്ടന്‍: യാത്രക്കാരിലൊരാള്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് സ്റ്റാഫ്. ഇതേത്തുടര്‍ന്ന് വിമാനം വൈകിയത് 88 മിനിറ്റ്. എന്നാല്‍, യാത്രക്കാരന്‍ ഫോണ്‍ മോഷ്ടിച്ചിട്ടില്ല എന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തു. വിസ്സ് എയര്‍ ഫ്‌ലൈറ്റാണ് വെള്ളിയാഴ്ച 88 മിനിറ്റ് വൈകിയത്. ലണ്ടന്‍ ലൂട്ടണ്‍ എയര്‍പോര്‍ട്ടിലാണ് സംഭവം നടന്നത്. അല്‍ബേനിയന്‍ തലസ്ഥാനമായ ടിറാനയിലേക്ക് പോകുന്നതിനായി ഉച്ചകഴിഞ്ഞ് 3:10 -നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍, സെക്യൂരിറ്റി ഗാര്‍ഡിന്റെ ഫോണ്‍ കാണാനില്ലാത്തതിനാല്‍ തന്നെ ഇപ്പോള്‍ പുറപ്പെടാനാവില്ല എന്ന് സ്റ്റാഫ് യാത്രക്കാരെ അറിയിക്കുകയായിരുന്നു.
വിമാനത്താവളത്തില്‍ വെച്ച് ഒരു യാത്രക്കാരന്‍ ഫോണ്‍ എടുക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഫോണ്‍ വീണ്ടെടുക്കുന്നതുവരെ യാത്രക്കാരെ പോകാന്‍ അനുവദിക്കില്ല, വേണ്ടിവന്നാല്‍ ദൃശ്യങ്ങളില്‍ പരിശോധിച്ച് ആളെ കണ്ടെത്തും എന്ന് ജീവനക്കാര്‍ അറിയിച്ചതായി ക്യാബിന്‍ ക്രൂ വിമാനത്തിലെ യാത്രക്കാരോട് പറയുകയായിരുന്നു. ഫോണ്‍ വിമാനത്തിലുണ്ട് എന്ന് തങ്ങള്‍ക്ക് അറിയാം. രണ്ട് മിനിറ്റിനുള്ളില്‍ വിമാനം പുറപ്പെടേണ്ടതാണ്. എന്നാല്‍, ഇത് ഒരു സുരക്ഷാ പ്രശ്‌നമാണ്. അതിനാല്‍ അങ്ങനെ പോകാനാവില്ല. ഈ വിമാനത്തിലെ ആരുടേതുമല്ലാത്ത ഒരു വസ്തു ഇതില്‍ വയ്ക്കാന്‍ കഴിയില്ല. അങ്ങനെ ഒരു വസ്തു വിമാനത്തില്‍ ഉണ്ടെന്ന് അറിഞ്ഞുകൊണ്ട് പുറപ്പെടാനും സാധിക്കില്ല എന്നായിരുന്നു അനൗണ്‍സ്‌മെന്റില്‍ പറഞ്ഞത്.
കുറച്ച് നേരങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു അറിയിപ്പ് കൂടിയെത്തി. ആരാണോ ഫോണ്‍ എടുത്തത് അയാള്‍ തങ്ങളെ ആ വിവരം അറിയിക്കണം എന്നായിരുന്നു അതില്‍ പറഞ്ഞത്. എന്നാല്‍, ആരും അങ്ങനെ മുന്നോട്ട് വന്നില്ല. പിന്നീട് പൊലീസും വന്ന് വിമാനത്തിനകത്ത് പരിശോധന നടത്തി. എന്നാല്‍, ഫോണ്‍ കണ്ടെത്താനായില്ല. ഒടുവില്‍ ഒരു മണിക്കൂര്‍ നീണ്ടുനിന്ന ആശയക്കുഴപ്പത്തിന് ശേഷം അങ്ങനെ ഒരു ഫോണ്‍ ആ വിമാനത്തില്‍ ഇല്ല എന്ന് പറഞ്ഞുകൊണ്ട് വിമാനം യാത്ര തുടങ്ങുകയായിരുന്നു. എന്നാല്‍, യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു 28 വയസുകാരന്‍ ഈ സംഭവത്തെ വിമര്‍ശിച്ചതായി മാധ്യമങ്ങള്‍ എഴുതുന്നു. എയര്‍പോര്‍ട്ടില്‍ ഇത്രയും സുരക്ഷയേ ഉള്ളോ എന്നായിരുന്നു യുവാവിന്റെ ചോദ്യം. സെക്യൂരിറ്റി ഗാര്‍ഡിന് സ്വന്തം ഫോണ്‍ സൂക്ഷിക്കാനായില്ലേ എന്നും സോഷ്യല്‍ മീഡിയയില്‍ പലരും ചോദിച്ചു.