Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.2945 INR  1 EURO=109.4331 INR
ukmalayalampathram.com
Sun 29th Mar 2026
 
 
UK Special
  Add your Comment comment
യുകെയില്‍ നിന്ന് ഒരാഴ്ചത്തെ ലീവിന് നാട്ടിലെത്തിയ സജി മാത്യു അന്തരിച്ചു: വിട പറഞ്ഞത് ക്നാനായ പ്രെപ്പോസ്ഡ് മിഷന്‍ അംഗം
Text By: UK Malayalam Pathram
യുകെയിലെ ന്യൂകാസിലില്‍ നിന്നു കേരളത്തിലെത്തിയ സജി മാത്യു അന്തരിച്ചു. തിങ്കളാഴ്ച രാവിലെ കാരിത്താസ് ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ന്യൂകാസില്‍ സെന്റ് സ്റ്റീഫന്‍ ക്നാനായ പ്രെപ്പോസ്ഡ് മിഷന്‍ അംഗമായിരുന്നു സജി മാത്യു കാവക്കുഴി. ന്യൂ കാസില്‍ നോര്‍ത്ത് ഷീല്‍ഡിലെ ആദ്യ കാല കുടിയേറ്റക്കാരനാണ് സജി മാത്യു. നഴ്സായി ജോലി ചെയ്യുന്ന സാലിയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.

അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേര്‍പാടിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരം ആറു മണിയ്ക്ക് ഇംഗ്ലീഷ് മാര്‍ട്ടേഴ്സ് ദേവാലയത്തില്‍ (NE5 3JR, 176 Stamfordham Road) വെച്ച് വിശുദ്ധ കുര്‍ബാനയും ഒപ്പീസും ഉണ്ടായിരിക്കുന്നതാണ്.

സംസ്‌കാരം 30ന് ബുധനാഴ്ച രാവിലെ 11 മണിക്ക് കോട്ടയം സംക്രാന്തി ലിറ്റില്‍ ഫ്ളവര്‍ ദേവാലയത്തില്‍ വെച്ച് നടക്കും.
 
Other News in this category

 
 




 
Close Window