|
യുകെയില്‍ ഒരടി വരെ കനം വരുന്ന രീതിയില്‍ മഞ്ഞ് വീഴ്ചയ്ക്ക് സാധ്യത. രാജ്യത്തിന്റെ പല ഭാഗങ്ങളിലും തണുപ്പേറിയ ആര്‍ട്ടിക് കാറ്റിനു കടുപ്പംകൂടി. -12 സെല്‍ഷ്യസ് ആര്‍ട്ടിക് കാറ്റ് ബ്രിട്ടനിലേക്ക് വിന്റര്‍ എത്തിക്കും. മെറ്റ് ഓഫീസ് ആംബര്‍ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
അടുത്ത മാസം 'ബീസ്റ്റ് ഫ്രം ദി ഈസ്റ്റ്' എന്ന് വിളിക്കപ്പെടുന്ന കാലാവസ്ഥാ സാഹചര്യം രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച രാത്രി നോര്‍ത്തേണ്‍, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, വെയില്‍സിലെ ചില ഭാഗങ്ങള്‍, സ്‌കോട്ട്ലണ്ട് വരെയുള്ള മേഖലകള്‍ എന്നിവിടങ്ങളില്‍ മഞ്ഞിനും, ഐസിനുമുള്ള മഞ്ഞ കാലാവസ്ഥാ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.
വ്യാഴാഴ്ച ശൈത്യകാല മഴ യാത്രാ ദുരിതം സൃഷ്ടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. രാവിലെ 5 മുതല്‍ രാത്രി 9 വരെ മഞ്ഞ് രൂപപ്പെടും. മിഡില്‍സ്ബറോയ്ക്കും, ബ്രിഡ്ലിംഗ്ടണും ഇടയിലുള്ള നാഷണല്‍ പാര്‍ക്ക് നോര്‍ത്ത് യോര്‍ക്ക് മൂര്‍സ് ഉള്‍പ്പെടെ ആംബര്‍ മുന്നറിയിപ്പിലാണ്.
ഈ പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം തകരാറിലാകാനും, മൊബൈല്‍ സേവനം തടസ്സപ്പെടാനും സാധ്യതയുണ്ട്. വ്യാഴാഴ്ചയോടെ ഉയരം കൂടിയ മേഖലകളില്‍ 25 സെന്റിമീറ്റര്‍ വരെ മഞ്ഞ് കൂടും. ശൈത്യകാല മഴ സാഹചര്യം കൂടുതല്‍ കടുപ്പമാക്കും. |