Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
UK Special
  Add your Comment comment
എയര്‍ഹോസ്റ്റസിനോട് ഞരമ്പുരോഗം കാട്ടിയത് ഇന്ത്യക്കാരന്‍: ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി നല്‍കി എയര്‍ഹോസ്റ്റസ്
Text By: Team ukmalayalampathram
എയര്‍ ഹോസ്റ്റസിനെ ലൈംഗീകമായി ഉപദ്രവിച്ച സംഭവത്തില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍. ദുബായ്- അമൃത്സര്‍ വിമാനത്തില്‍ വെച്ച് എയര്‍ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത യാത്രക്കാരന്‍ പഞ്ചാബിലെ ജലന്തറിലെ കോട്ലി സ്വദേശി രജീന്ദര്‍ സിംഗാണ് ലാന്‍ഡിംഗിന് പിന്നാലെ അറസ്റ്റിലായത്.

മദ്യലഹരിയില്‍ എയര്‍ഹോസ്റ്റസുമായി തര്‍ക്കിക്കുകയും മോശമായി പെരുമാറുകയും ആയിരുന്നു എന്നാണ് പരാതി. താന്‍ അതിക്രമത്തിന് ഇരയായ വിവരം എയര്‍ ഹോസ്റ്റസ് ക്രൂവിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ക്രൂവിലെ അംഗങ്ങള്‍ വിഷയം അമൃത്സര്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചതിനെ തുടര്‍ന്ന് എയര്‍ലൈനിന്റെ സഹസുരക്ഷ മാനേജര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.


അമൃത്സറിലെ ശ്രീ ഗുരു രാമദാസ് ജി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തതോടെ പ്രതിയെ കാത്തുനിന്ന പോലീസെത്തി പിടികൂടുകയായിരുന്നു. ബലം പ്രയോഗിച്ച് സ്ത്രീകളെ ലൈംഗികമായി ദുരുപയോഗിക്കുക, വാക്ക്, ആംഗ്യം അല്ലെങ്കില്‍ പ്രവൃത്തി എന്നിവ ഉപയോഗിച്ച് സ്ത്രീകളോട് മോശമായി പെരുമാറുക എന്നീ വകുപ്പുകളാണ് പ്രതിക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.
 
Other News in this category

 
 




 
Close Window