Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
UK Special
  Add your Comment comment
കൊച്ചിയില്‍ നിന്ന് ഹീത്രുവിലേക്ക് ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാന സര്‍വീസ് ആരംഭിക്കുന്നു
reporter

ലണ്ടന്‍: ലണ്ടനില്‍ നിന്നു കൊച്ചിയിലേക്കും തിരിച്ചും വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ ബ്രിട്ടിഷ് എയര്‍വേയ്‌സ് തയാറാകുന്നുവെന്ന സൂചനകള്‍ പുറത്തു വന്നു. ഇതിനുള്ള സാധ്യതകള്‍ ബ്രിട്ടിഷ് എയര്‍വേയ്സ് തയാറാക്കുന്നുണ്ടെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. ബ്രിട്ടിഷ് എയര്‍വേയ്സിലെ ഉദ്യോഗസ്ഥര്‍ കൊച്ചിയിലെത്തി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. നിലവില്‍ ലണ്ടന്‍ ഗാറ്റ്വിക്കില്‍ നിന്ന് കൊച്ചിയിലേക്കും തിരിച്ചും എയര്‍ ഇന്ത്യ മാത്രമാണ് നേരിട്ട് സര്‍വീസ് നടത്തുന്നത്. ലണ്ടനില്‍ നിന്നു കൊച്ചിയിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്ന മറ്റു വിമാനക്കമ്പനികള്‍ ഇല്ലാത്തതിനാല്‍ ആഴ്ചയില്‍ മൂന്നു തവണ സര്‍വീസ് നടത്തുന്ന നേരിട്ടുള്ള ഫ്‌ലൈറ്റുകളുടെ നിരക്ക് പരമാവധി വര്‍ധിപ്പിക്കുകയും എയര്‍ ഇന്ത്യ ഈ മേഖലയുടെ കുത്തക നിലനിര്‍ത്തുകയും ചെയ്തു. നേരത്തെ ഹീത്രൂ എയര്‍പോര്‍ട്ടില്‍ നിന്നും നേരിട്ടുള്ള സര്‍വീസുകള്‍ ഉണ്ടായിരുന്നുവെങ്കിലും നിര്‍ത്തലാക്കപ്പെട്ടു.

ബ്രിട്ടിഷ് എയര്‍വേയ്സിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ കൊച്ചിയിലെത്തി സിയാലിന്റെ ബാഗേജ് കൈകാര്യം ചെയ്യല്‍, റാംപ് ഓപ്പറേഷന്‍സ്, പാസഞ്ചര്‍ സര്‍വീസുകള്‍ എന്നിവ വിലയിരുത്തുകയും സര്‍വീസ് നടത്താന്‍ യോഗ്യമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ആയതിനാല്‍ ഫ്‌ലൈറ്റ് സര്‍വീസ് സംബന്ധിച്ച് ഉടന്‍ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന സൂചനകള്‍. പ്രഖ്യാപനം നടന്നാല്‍ രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ ബ്രിട്ടിഷ് എയര്‍വേയ്സ് വിമാന സര്‍വീസ് ആരംഭിച്ചേക്കും.

ലണ്ടനില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് ബ്രിട്ടിഷ് എയര്‍വേയ്സ് ഫ്ളൈറ്റ് സര്‍വീസ് അരംഭിക്കുമെന്ന സൂചനകള്‍ പുറത്തു വന്നത് യുകെ മലയാളികള്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. എയര്‍ ഇന്ത്യയെ കൂടാതെ മറ്റൊരു കമ്പനി കൂടി കൊച്ചിയിലേക്കും തിരിച്ചും നേരിട്ടുള്ള സര്‍വീസ് നടത്തുമ്പോള്‍ നിരക്കുകളില്‍ കാര്യമായ കുറവ് വരുമെന്നും യുകെ മലയാളികള്‍ പ്രതീക്ഷിക്കുന്നു. യുകെയുടെ അംഗരാജ്യങ്ങളായ സ്‌കോട്ട്ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ബ്രിട്ടിഷ് എയര്‍വേയ്സ് വഴി ഗാറ്റ്വിക്കിലേക്കോ ലണ്ടനിലേക്കോ എത്തി കൊച്ചിയിലേക്ക് നേരിട്ട് പോകാന്‍ വിമാനം ലഭിക്കും എന്നതും ഒരു നേട്ടമാണ്.

ബ്രിട്ടിഷ് എയര്‍വേയ്‌സിന്റെ നീക്കങ്ങളെ യുകെയിലെ വിവിധ മലയാളി സംഘടനകള്‍ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. യുണൈറ്റഡ് സ്‌കോട്ട്ലന്‍ഡ് മലയാളി അസോസിയേഷന്‍ (യുഎസ്എംഎ), യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്‍സ് (യുക്മ) ഉള്‍പ്പടെയുള്ള സംഘടനകള്‍ ബ്രിട്ടിഷ് എയര്‍വേയ്‌സ് നീക്കത്തെ സ്വാഗതം ചെയ്തു.

യുഎസിനുശേഷം രണ്ടാമത്തെ വലിയ വിപണിയായാണ് ബ്രിട്ടിഷ് എയര്‍വേയ്സ് ഇന്ത്യയെ കാണുന്നത്. നിലവില്‍ ലണ്ടനില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും പ്രതിവാരം 56 വിമാനങ്ങളാണ് ബ്രിട്ടിഷ് എയര്‍വേയ്‌സ് സര്‍വീസ് നടത്തുന്നത്. ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, മുംബൈ, ഹൈദരാബാദ് തുടങ്ങിയ വിമാനത്താവളങ്ങളിലേക്കാണ് സര്‍വീസ്. കൊച്ചി കൂടി ഉള്‍പ്പെടുന്നതോടെ വിനോദ സഞ്ചാര മേഖലയിലും വ്യാപാര മേഖലയിലും പുത്തനുണര്‍വ്വ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

 
Other News in this category

 
 




 
Close Window