Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
UK Special
  Add your Comment comment
വെസ്റ്റ് യോര്‍ക്കഷയറില്‍ ഒരുമിച്ചു താമസിച്ചിരുന്ന നഴ്‌സും കൂടെയുള്ള യുവാവും മരിച്ച നിലയില്‍: കൊലപാതകമെന്ന് പോലീസ്
Text By: Team ukmalayalampathram
നഴ്സിനെയും പങ്കാളിയെയും ക്രൂരമായി കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി. നാല് മക്കളുടെ അമ്മയായ നഴ്സിനൊപ്പം ഇവരുടെ പങ്കാളിയും കൊല്ലപ്പെട്ടതായി വിവരം പുറത്തുവന്നതോടെ പ്രദേശവാസികള്‍ നടുങ്ങി. ഇരട്ട കൊലപാതകം നടത്തിയെന്ന സംശയത്തില്‍ ഒരാള്‍ അറസ്റ്റിലായി.


ഹഡേഴ്സ്ഫീല്‍ഡില്‍ നിന്നുള്ള 30-കളില്‍ പ്രായമുള്ള ആളെയാണ് ഇരട്ട കൊലപാതകം നടത്തിയെന്ന സംശയത്തില്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കസ്റ്റഡിയിലുള്ള ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

തിങ്കളാഴ്ച 10 മണിയോടെയാണ് ഡാല്‍ടണ്‍ ഹാര്‍പ് ഇഞ്ചിലെ വിലാസത്തിലേക്ക് പോലീസ് എത്തുന്നത്.കൊലപ്പെട്ടത് മികവേറിയ പ്രവര്‍ത്തനം കാഴ്ചവെച്ചിരുന്ന മെന്റല്‍ ഹെല്‍ത്ത് നഴ്സായിരുന്നു. \

ഡാല്‍ടണിലെ വീട്ടില്‍ ഒരു സ്ത്രീയും, പുരുഷനുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് വ്യക്തമാക്കിയ പോലീസ് ഗുരുതരമായ അക്രമണമാണ് ഉണ്ടായതെന്നും കൂട്ടിച്ചേര്‍ത്തു.


ഒരു മെന്റല്‍ ഹെല്‍ത്ത് നഴ്സാണ് കൊല്ലപ്പെട്ട സ്ത്രീ. 'മികച്ചൊരു അമ്മയും, മാനസിക ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് നല്ലൊരു നഴ്സ് കെയററുമായിരുന്നു അവര്‍. അവളുടെ ഏറ്റവും ഇളയ കുട്ടിക്ക് ആറ് മാസം മാത്രമാണ് പ്രായം. അവരെയും, നാല് കുട്ടികളെയും ഓര്‍ത്ത് ഹൃദയം തകര്‍ന്നിരിക്കുകയാണ്', ഒരു അടുത്ത സുഹൃത്ത് പ്രതികരിച്ചു.
 
Other News in this category

 
 




 
Close Window