Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
UK Special
  Add your Comment comment
യുകെയില്‍ വാടകനിരക്ക് വര്‍ധിക്കുന്നു, ലണ്ടന് പുറത്ത് പ്രോപ്പര്‍ട്ടി വാടക ആയിരം പൗണ്ട് കടന്നു
reporter

ലണ്ടന്‍: ലണ്ടന് പുറത്ത് പുതുതായി പണി കഴിപ്പിച്ച പ്രോപ്പര്‍ട്ടിക്കുള്ള വാടക 1000 പൗണ്ട് കവിഞ്ഞുവെന്ന് റിപ്പോര്‍ട്ട്. ഇതാദ്യമായിട്ടാണ് ഇവിടെ ഇത്രയും വാടക വര്‍ധനവുണ്ടായിരിക്കുന്നതെന്നും ഹാപ്ടണ്‍സില്‍ നിന്നുള്ള പുതിയ ഡാറ്റ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം ഇത്തരം വീടുകള്‍ക്കുള്ള ശരാശരി വാടക കഴിഞ്ഞ വര്‍ഷത്തെ ഏപ്രിലുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം 7.8 ശതമാനം വര്‍ധനവുണ്ടായി 1002 പൗണ്ടായിത്തീര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം വീടുകള്‍ക്ക് ലണ്ടന് പുറത്തുള്ള പത്ത് റീജിയണുകളില്‍ മൂന്നെണ്ണത്തിലും പ്രതിമാസ വാടക 1000 പൗണ്ട് കവിഞ്ഞിരിക്കുന്നുവെന്നാണ് പുതിയ ഡാറ്റ വെളിപ്പെടുത്തുന്നത്. ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട്, സൗത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് എന്നിവിടങ്ങളിലാണ് ഇത്തരത്തില്‍ വാടക കുതിച്ചുയര്‍ന്നിരിക്കുന്നത്.യുകെയിലാകമാനമുള്ള സ്ഥിതി വിലയിരുത്തിയാല്‍ വാര്‍ഷിക വാടക വര്‍ധനവ് ഏപ്രിലില്‍ 11.1 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് പ്രകാരം പ്രതിമാസ വാടക 1249 പൗണ്ടെന്ന റെക്കോര്‍ഡിലാണെത്തിയിരിക്കുന്നത്.

ഇതിന് മുമ്പ് 2022 മേയിലായിരുന്നു ഇത്തരത്തില്‍ 11.5 ശതമാനം വര്‍ധനവുണ്ടായി റെക്കോര്‍ഡ് കുറിക്കപ്പെട്ടിരുന്നത്. അതിന് ശേഷമുള്ള രണ്ടാമത്തെ റെക്കോര്‍ഡ് വാടക വര്‍ധനവാണിത്. 2020 ഫെബ്രുവരിയില്‍ കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം യുകെയിലാകമാനമുണ്ടായ വാടക വര്‍ധനവ് 25 ശതമാനമാണ്. ഇത് പ്രകാരം ശരാശരി വാടകക്കാരന്‍ വര്‍ഷത്തില്‍ നല്‍കേണ്ടുന്ന തുകയില്‍ 2962 പൗണ്ടിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്. രാജ്യത്ത് ഏറ്റവും ശക്തമായ വാടക വര്‍ധനവുള്ള ഇടമായി തലസ്ഥാനമായ ലണ്ടന്‍ തുടരുന്നുവെന്നും പുതിയ പഠനത്തിലൂടെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഗ്രേറ്റര്‍ ലണ്ടനില്‍ പുതിയ ലെറ്റിനുള്ള ശരാശരി വാടക ഏപ്രിലില്‍ പ്രതിമാസം 2210 പൗണ്ടായിത്തീര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തിലുണ്ടായ വാടകയേക്കാള്‍ 17.2 ശതമാനം വര്‍ധനവാണിക്കാര്യത്തിലുണ്ടായിരിക്കുന്നത്. തലസ്ഥാനത്ത് ശരാശരി മാസാന്ത വാടക ഇത്തരത്തില്‍ 2200 പൗണ്ടിന് മേല്‍ പോകുന്നത് ഇതാദ്യമാണ്. ഇതിനെ തുടര്‍ന്ന് ശരാശരി വാടകക്കാരന് പുതിയ വാടകവീട്ടിലേക്ക് മാറുമ്പോള്‍ വര്‍ഷത്തില്‍ അധികമായി നല്‍കേണ്ടി വരുന്നത് 3895 പൗണ്ടാണ്.

 
Other News in this category

 
 




 
Close Window