Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ബ്രിട്ടനിലേക്ക് സന്ദര്‍ശന വിസ ആവശ്യമില്ല
reporter

സൂറിക്: യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നതിനുള്ള ഇടിഎ(ETA) ഇലക്ട്രോണിക് പെര്‍മിറ്റ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ഇയുവിലും, ഇഎഫ്ടിഎയിലും ഉള്‍പ്പെടുന്ന 30 ഓളം യൂറോപ്യന്‍ രാജ്യങ്ങളില്‍, അയര്‍ലന്‍ഡ് പൗരര്‍ക്ക് മാത്രമാണ് ഇടിഎ പെര്‍മിറ്റില്‍ ഇളവുള്ളത്. ഇന്‍ഫന്റ്, മൈനര്‍ വിഭാഗങ്ങള്‍ക്കും ഇത് നിര്‍ബന്ധം. രണ്ട് വര്‍ഷം കാലാവധിയുള്ള ഇടിഎ പെര്‍മിറ്റിന് നിലവില്‍ 10 പൗണ്ടാണ് ഫീസെങ്കിലും, ഏപ്രില്‍ 9 മുതല്‍ ഇത് 16 പൗണ്ടായി ഉയരും. പെര്‍മിറ്റുള്ളവര്‍ക്കു ഒറ്റ സന്ദര്‍ശനത്തില്‍ ആറ് മാസം വരെ ബ്രിട്ടനില്‍ തുടരാം.

സ്മാര്‍ട്ട്ഫോണ്‍ ആപ്പ് വഴിയോ, യുകെ ബോര്‍ഡര്‍ വെബ്സൈറ്റ് വഴിയോ ഇടിഎ പെര്‍മിറ്റിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ഇതിനായി പാസ്പോര്‍ട്ടിന്റെ ഫോട്ടോയും, മുഖത്തിന്റെ സ്‌ക്രീനിങ്ങും ഓണ്‍ലൈനില്‍ സമര്‍പ്പിക്കണം. 10 മിനിറ്റ് മുതല്‍ മൂന്ന് പ്രവൃത്തി ദിവസ്സം വരെയാണ് അപേക്ഷയില്‍ തീരുമാനം എടുക്കാന്‍ വേണ്ടത്. ഇടിഎ ലഭിച്ചാല്‍ അത് വ്യക്തിയുടെ പാസ്‌പോര്‍ട്ടുമായി ലിങ്ക് ചെയ്യും. യാത്രാ നിയമങ്ങളില്‍ വരുത്തിയ പരിഷ്‌കാരങ്ങളുടെ ഭാഗമായിട്ടാണ് പുതിയ നടപടി ക്രമം. രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷ ശക്തമാക്കാന്‍ ഇലക്ട്രോണിക് ട്രാവല്‍ ഓഥറൈസേഷന്(ഇടിഎ) കഴിയും എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ബ്രിട്ടിഷ് സന്ദര്‍ശന വീസ ആവശ്യമില്ലാത്ത യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്, ഇടിഎ ജനുവരി മുതല്‍ പ്രാബല്യത്തിലുണ്ട്. ബ്രിട്ടിഷ് എയര്‍പോര്‍ട്ടുകള്‍ വഴിയുള്ള ട്രാന്‍സിറ്റ് യാത്രികര്‍ക്ക് പക്ഷേ ഇടിഎ പെര്‍മിറ്റിന്റെ ആവശ്യമില്ല.

 
Other News in this category

 
 




 
Close Window