Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
ചാള്‍സ് രാജാവിന്റെ ആരോഗ്യനില തൃപ്തികരം: പൊതുപരിപാടികളില്‍ പങ്കെടുക്കുന്ന വീഡിയോകള്‍ പുറത്ത്
Text By: UK Malayalam Pathram
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ചാള്‍സ് രാജാവ് തിരികെയെത്തി. ചികിത്സയ്ക്കു ശേഷമുള്ള തന്റെ ആദ്യത്തെ പൊതുപരിപാടിയില്‍ ചൊവ്വാഴ്ച പങ്കെടുത്തു. ചികിത്സക്കു ശേഷം ചില ശാരീരികാസ്വസ്ഥകള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം രണ്ടു ദിവസത്തേക്കുള്ള എല്ലാ അപ്പോയിന്റ്മെന്റുകളും മാറ്റിവച്ചിരുന്നതായി ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നിന്ന് നേരത്തെ അറിയിപ്പ് ലഭിച്ചിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് പൊതുപരിപാടികള്‍ റദ്ദാക്കിയതെന്നും ഔദ്യോഗികമായി അറിയിച്ചിരുന്നു.

മൂന്ന് രാജ്യങ്ങളിലെ പ്രതിനിധികളുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയും ബിര്‍മിങ്ഹാമിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമടക്കം അവസാന നിമിഷം റദ്ദാക്കേണ്ടി വന്നു. അതേ സമയം ഉണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും മറ്റൊരവസരത്തില്‍ എത്തിച്ചേരാമെന്നും ചാള്‍സ് രാജാവ് അറിയിച്ചിരുന്നു.

2024 ഫെബ്രുവരിയില്‍ ചാള്‍സ് രാജാവിന് പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു. ഉടന്‍ തന്നെ ചികിത്സ ആരംഭിച്ചിരുന്നു. നിലവില്‍ മെച്ചപ്പെട്ട സ്ഥിതിയിലാണെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്.
 
Other News in this category

 
 




 
Close Window