ലണ്ടന്‍: ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട സമസ്ത മേഖലയിലും ബ്രിട്ടനില്‍ അടുത്തയാഴ്ച മുതല്‍ ചെലവ് ഉയരും. മെച്ചപ്പെട്ട ജോലിയും മികച്ച ജീവിത സാഹചര്യങ്ങളും സ്വപ്നം കണ്ട് ബ്രിട്ടനിലേക്ക് എത്തിയവര്‍ക്കും ബ്രിട്ടനിലെ സാധാരണ ജനങ്ങള്‍ക്കും താങ്ങാനാകാത്ത വിലവര്‍ധനയാണ് എല്ലാ മേഖലയിലും വരാനിരിക്കുന്നത്. മാസശമ്പളം കൊണ്ട് നിത്യനിദാന ചെലവുകള്‍പോലും കഴിയാനാകാത്തവിധമാണ് സമസ്ത സര്‍വീസ് മേഖലയിലും നിരക്കു വര്‍ധന അടുത്തയാഴ്ച മുതല്‍ പ്രാബല്യത്തിലാകുന്നത്. മിനിമം വേതനത്തില്‍ നേരിയ വ്യത്യാസം വരുത്തിയത് ചൂണ്ടിക്കാട്ടി ഈ വില വര്‍ധനവിനെ ന്യായീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോഴും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ അധികസമയം ജോലിചെയ്യേണ്ട സ്ഥിതിയിലാണ് രാജ്യത്തെ മഹാഭുരിപക്ഷം ജനങ്ങളും. വെള്ളംം, വൈദ്യുതി, ഗ്യാസ്, കൗണ്‍സില്‍ ടാക്‌സ്, കാര്‍ ടാക്‌സ്, ബ്രോഡ്ബാന്‍ഡ്, ടിവി ലൈസന്‍സ്, ഫോണ്‍ ചാര്‍ജുകള്‍, സ്റ്റാംപ് ഡ്യൂട്ടി, എന്നിവയാണ് പുതിയ സാമ്പത്തിക വര്‍ഷത്തില്‍ വര്‍ധിക്കുന്നത്. കുടിയേറാന്‍ പറ്റിയ പറുദീസയായി ബ്രിട്ടനെ കാണുന്നവരും വിവരം അറിഞ്ഞതോടെ നിരാശയിലാണ്.
വാട്ടര്‍ ബില്ല് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ഓരോ സാധാരണ കുടുംബത്തിനും ശരാശരി പത്തു പൗണ്ടിന്റെ വര്‍ധന പ്രതിമാസം വാര്‍ട്ടര്‍ ബില്ലില്‍ ഉണ്ടാകും. ഉദാഹരണത്തിന് സതേണ്‍ വാട്ടര്‍ കമ്പനി, 47 ശതമാനവും ആംഗ്ലിയന്‍ വാട്ടര്‍ കമ്പനി 19 ശതമാനവുമാണ് നിരക്കു വര്‍ധന വരുത്തുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനും പൈപ്പുകളുടെയും മറ്റും അറ്റകുറ്റ പണികള്‍ക്കും ഇത് അനിവാര്യമാണെന്നാണ് കമ്പനികളുടെ വിശദീകരണം. സീവേജ് പ്ലാന്റുകളുടെയും റിസര്‍വോയറുകളുടെയും നിര്‍മാണം ചൂണ്ടിക്കാട്ടിയാണ് മറ്റുചില കമ്പനികള്‍ നിരക്ക് വര്‍ധിപ്പിക്കുന്നത്. സ്‌കോട്ട്‌ലന്‍ഡില്‍ 10 ശതമാനമാണ് വാര്‍ട്ടര്‍ കമ്പനികള്‍ നിരക്ക് വര്‍ധിപ്പിക്കുന്നത്. ന്മഗ്യാസ്, വൈദ്യുതി നിരക്കുവര്‍ധനക്ക് സര്‍ക്കാര്‍ റഗുലേറ്ററായ ഓഫ്‌കോം ഏര്‍പ്പെടുത്തിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയതോടെയാണ് ഗ്യാസ്, വൈദ്യുതി കമ്പനികള്‍ വീണ്ടും ചാര്‍ജ് വര്‍ധന വരുത്തുന്നത്. പുതിയ വര്‍ധന പ്രകാരം ഓര കുടുംബത്തിനും ശരാശരി 111 പൗണ്ടിന്റെ വര്‍ധന ഗ്യാസ്- ഇലക്ട്രിസിറ്റി നിരക്കില്‍ ഉണ്ടാകും. 1849 പൗണ്ടാകും രാജ്യത്തെ ശരാശരി എനര്‍ജി ബില്ല് നിരക്ക്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 22 മില്യന്‍ കുടുംബങ്ങളെ എനര്‍ജി ബില്ല് വര്‍ധന പ്രതീകൂലമായി ബാധിക്കും. ഫിക്‌സഡ് താരിഫിലേക്ക് മാറുന്നതാകും ഉചിതമെന്ന മുന്നറിയിപ്പ് ഓഫ്‌കോം തന്നെ നല്‍കുന്നത് ഭാവിയില്‍ ഇനിയും മറ്റൊരു നിരക്കു വര്‍ധന മുന്നില്‍ കണ്ടാണ്.
കൗണ്‍സില്‍ ടാക്‌സ് ഓരോ വര്‍ഷവും 4.99 ശതമാനം വരെ കൗണ്‍സില്‍ ടാക്‌സ് വര്‍ധിപ്പിക്കുന്നതിന് പ്രാദേശിക കൗണ്‍സിലുകള്‍ക്ക് അനുമതിയുണ്ട്. സോഷ്യല്‍ കെയര്‍ ഉത്തരവാദിത്വങ്ങള്‍ ഇല്ലാത്ത കൗണ്‍സിലുകള്‍ക്ക് 2.99 ശതമാനവും നിരക്കു വര്‍ധിപ്പിക്കാം. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ എല്ലാ കൗണ്‍സിലുകളും നിരക്കു വര്‍ധന പ്രാബല്യത്തിലാക്കി വീട്ടുടമകള്‍ക്ക് ബില്ലുകള്‍ അയച്ചുകഴിഞ്ഞു. ബ്രാഡ്‌ഫോര്‍ഡ്, ന്യൂഹാം, ബര്‍മിങ്ങാം, സോമര്‍സെറ്റ്, വിന്‍സര്‍, മെയ്ഡന്‍ഹെഡ് എന്നീ കൗണ്‍സിലുകള്‍ക്ക് ആവശ്യമെങ്കില്‍ 4.99 എന്ന ലിമിറ്റ് മറികടക്കാനും സര്‍ക്കാര്‍ അനുമതിയുണ്ട്. ഈ കൗണ്‍സികളെല്ലാം സര്‍ക്കാര്‍ അനുമതിയുടെ മറവില്‍ അഞ്ചു ശതമാനത്തിലേറെ വര്‍ധന വരുത്തിക്കഴിഞ്ഞു. സ്‌കോട്ട്‌ലന്‍ഡില്‍ 2007 മുതല്‍ കൗണ്‍സില്‍ ടാക്‌സില്‍ വര്‍ധന ഇല്ലായിരുന്നു. എന്നാല്‍ ഇക്കുറി പ്രത്യേക സാമ്പത്തിക സാഹചര്യങ്ങള്‍ പരിഗണിച്ച് ചില കൗണ്‍സിലുകള്‍ 10 ശതമാനം വരെ കൗണ്‍സില്‍ ടാക്‌സ് വര്‍ധിപ്പിച്ചു. വെയിസിലും ചില കൗണ്‍സിലുകള്‍ 15 ശതമാനം വരെ ടാക്‌സ് വര്‍ധിപ്പിച്ചിട്ടുണ്ട്. ന്മകാര്‍ ടാക്‌സ് 2017നു ശേഷം റജിസ്റ്റര്‍ ചെയ്തിട്ടുള്ള കാറുകള്‍ക്ക് മോഡലും വലുപ്പവും ഉപയോഗിക്കുന്ന ഇന്ധനവും അനുസരിച്ച് അഞ്ചു പൗണ്ടു മുതല്‍ 195 പൗണ്ടിന്റെ വരെ വര്‍ധനയാണ് ടാക്‌സില്‍ വരുന്നത്. ഇതുവരെ റോഡ് ടാക്‌സ് നല്‍കേണ്ടിയിരുന്നില്ലാത്ത ഇലക്ട്രിക് വാഹനങ്ങളെയും ഈ വര്‍ഷം മുതല്‍ നികുതി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2025 മുതല്‍ റജിസ്റ്റര്‍ ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആദ്യത്തെ വര്‍ഷം പത്തുപൗണ്ട് ഇനിമുതല്‍ റോഡ് ടാക്‌സ് നല്‍കണം. രണ്ടാം വര്‍ഷം മുതല്‍ ഈ വാഹനങ്ങളും സ്റ്റാന്‍ഡേര്‍ഡ് നിരക്കിലേക്ക് മാറും. 2017 മുതല്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇലക്ട്രിക് വാഹനങ്ങള്‍ ഈയാഴ്ച മുതല്‍ സാധാരണ നിരക്കിലുള്ള നികുതി ബ്രാക്കറ്റിലാകും.
ടിവി ലൈസന്‍സ് ടെലിവിഷന്‍ ലൈസന്‍സാണ് അടുത്തയാഴ്ച ഉയരുന്ന മറ്റൊരു ഫീസ്. കളര്‍ ടിവി ലൈസന്‍സ് ഫീസ് അഞ്ചു പൗണ്ട് വര്‍ധിച്ച് 174.50 പൗണ്ടാകും. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടിവി ലൈസന്‍സ് ഫീസ് 1.50 പൗണ്ട് വര്‍ധിച്ച് 58.50 പൗണ്ടാകും. ന്മമൊബൈല്‍, ബ്രോഡ്ബാന്‍ഡ് മൊബൈല്‍ ഫോണുകള്‍ ബ്രാഡ്ബാന്‍ഡ് എന്നിവയാണ് നിരക്ക് കൂടുന്ന മറ്റു രണ്ട് സേവനങ്ങള്‍. വെര്‍ജിന്‍ മീഡിയ ബ്രോഡ്ബാന്‍ഡ് കസ്റ്റമര്‍മാര്‍ക്ക് ബില്ലില്‍ ശരാശരി 7.5 ശതമാനം വര്‍ധനയാണ് കമ്പനിതന്നെ മുന്‍കൂട്ടി അറിയിച്ചിട്ടുള്ളത്. ഇ.ഇ കസ്റ്റമര്‍മാര്‍ക്ക് പ്രതിമാസം 1.50 പൗണ്ടിന്റെ വര്‍ധനയും ഉണ്ടാകുമെന്ന് കമ്പനി അറിയിപ്പുണ്ട്. സ്റ്റാംപ് ഡ്യൂട്ടി ഏപ്രില്‍ ഒന്നു മുതല്‍ ഇംഗ്ലണ്ടിലും നോര്‍തേണ്‍ അയര്‍ലന്‍ഡിലും വീടു വാങ്ങുന്നവര്‍ 125,000 പൗണ്ടിനു മുകളിലുള്ള തുകയ്ക്ക് സ്റ്റാംപ് ഡ്യൂട്ടി നല്‍കണം. നിലവില്‍ 250,000 പൗണ്ടുവരെയുള്ള വീടുകള്‍ക്ക് സ്റ്റാംപ് ഡ്യൂട്ടി ഇളവ് അനുവദിച്ചിരുന്നു. ആദ്യമായി വീടു വാങ്ങുന്നവര്‍ക്ക് നിലവില്‍ 425,000 പൗണ്ടു വരെയുള്ള വീടുകള്‍ക്ക് സ്റ്റാംപ് ഡ്യൂട്ടി നല്‍കേണ്ടിയിരുന്നില്ല. ഈ ലിമിറ്റ് 300,000 പൗണ്ടായി ഏപ്രില്‍ ആറു മുതല്‍ കുറയും.