Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
യുകെയില്‍ അനധികൃത കുടിയേറ്റവും തൊഴിലും തടയും, രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി
reporter

ലണ്ടന്‍: യുകെയിലെ തൊഴില്‍ സ്ഥലങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി അനധികൃത കുടിയേറ്റം തടയുമെന്ന് ഹോം സെക്രട്ടറി യെവെറ്റ് കൂപ്പര്‍. ഇത്തരം പരിശോധനകളിലൂടെ അനധികൃതമായി ജോലി ചെയ്യുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. പരിശോധനകളില്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ കണ്ടെത്തിയാല്‍ തൊഴില്‍ നല്‍കുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുവാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ക്രിമിനല്‍ സംഘങ്ങള്‍ ജോലി സാധ്യതകളെപ്പറ്റിയുള്ള വാഗ്ദാനങ്ങള്‍ നല്‍കിയാണ് ആളുകളെ അനധികൃതമായി യുകെയിലേയ്ക്ക് കടത്താന്‍ ശ്രമിക്കുന്നതെന്ന് യെവറ്റ് കൂപ്പര്‍ പറഞ്ഞു. ഇമിഗ്രേഷന്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ഇന്ന് ആരംഭിക്കുന്ന രാജ്യാന്തര ഉച്ചകോടിക്ക് മുന്‍പായാണ് യെവെറ്റ് കൂപ്പര്‍ മാധ്യമങ്ങളോട് പുതിയ തീരുമാനങ്ങള്‍ അറിയിച്ചത്. നല്‍പ്പതോളം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഉച്ചകോടിക്ക് യുകെയാണ് ആതിഥേയത്വം വഹിക്കുന്നത്.

രാജ്യത്തിന് പുറത്തുനിന്നും എത്തുന്ന ആളുകള്‍ നിയമവിരുദ്ധമായി ജോലി ചെയ്യുന്നതായി കണ്ടെത്തിയാല്‍ ഒരു അനധികൃത തൊഴിലാളിക്ക് 60,000 പൗണ്ട് വീതം പിഴ ഈടാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ആണ് പുതിയതായി യുകെ നടപ്പിലാക്കാന്‍ പോകുന്നത്. അനധികൃത കുടിയേറ്റം തടയുന്നതിനായി തൊഴില്‍ ഉടമകള്‍ തന്നെ കര്‍ശനമായ നടപടി എടുക്കണം എന്നതാണ് സര്‍ക്കാര്‍ നിലപാട്. തൊഴിലിടങ്ങളില്‍ സര്‍ക്കാര്‍ പരിശോധന ശക്തമാക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥി വീസകളില്‍ ഉള്‍പ്പെടെ യുകെയില്‍ എത്തി പഠനത്തോടൊപ്പം ജോലി ചെയ്യുന്ന നിരവധി ആളുകളെ പ്രതികൂലമായി ബാധിച്ചേക്കാം. വിദ്യാര്‍ഥികളില്‍ പലരും അനുവദനീയമായതിലും കൂടുതല്‍ മണിക്കൂറുകള്‍ ജോലി ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.

 
Other News in this category

 
 




 
Close Window