Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
മോറിസണ്‍സ് 52 കഫേകളും 17 കണ്‍വീനിയന്റ് സ്‌റ്റോറുകളും അടച്ചുപൂട്ടുന്നു, നിരവധി പേര്‍ക്ക് ജോലി നഷ്ടമാകും
reporter

ലണ്ടന്‍: ബ്രിട്ടനിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ മോറിസണ്‍സ് 52 കഫേകളും 17 കണ്‍വീനിയന്റ് സ്റ്റോറുകളും അടച്ചുപൂട്ടുന്നു. ഇതുമൂലം നൂറുകണക്കിന് ആളുകള്‍ക്ക് ജോലി നഷ്ടമാകും. പല സൂപ്പര്‍മാര്‍ക്കറ്റുകളിലെയും മീറ്റ് ആന്‍ഡ് ഫിഷ് കൗണ്ടറുകള്‍, ഫാര്‍മസികള്‍, മാര്‍ക്കറ്റ് കിച്ചണ്‍ എന്നിവയും ഇതോടൊപ്പം നിര്‍ത്തലാക്കും. ലാഭകരമല്ലാത്ത മേഖലകളെ ചുരുക്കി കൂടുതല്‍ ലാഭകരമായ ബിസിനസ് മേഖലകളില്‍ കൂടുതല്‍ നിക്ഷേപം നടത്താനാണ് ലക്ഷ്യമിടുന്നത്.

പുതിയ പരിഷ്‌കാരം മൂലം ജോലി നഷ്ടപ്പെടുന്നവരെ മറ്റ് മേഖലകളിലേക്ക് മാറ്റാന്‍ അനുവദിക്കും. എന്നിരുന്നാലും, ഏകദേശം നാനൂറോളം പേരുടെ ജോലിക്ക് പുതിയ പരിഷ്‌കരണങ്ങള്‍ ഭീഷണിയാകും. മോറിസണ്‍സില്‍ രാജ്യത്തൊട്ടാകെ 500 സൂപ്പര്‍മാര്‍ക്കറ്റുകളിലും 1600 ഡെയ്?ലി ഷോറുകളിലുമായി 95,000 ജീവനക്കാരുണ്ട്. ലണ്ടന്‍, ലീഡ്സ്, പോട്‌സ്മൗത്ത്, ഗ്ലാസ്‌ഗോ എന്നിവിടങ്ങളിലെ സ്റ്റോറുകളിലെ 52 കഫേകളും 13 ഫ്‌ലോറിസ്റ്റുകളും 35 വീതം ഫിഷ്-മീറ്റ് കൗണ്ടറുകളും 18 മാര്‍ക്കറ്റ് കിച്ചണുകളുമാണ് ഒഴിവാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

 
Other News in this category

 
 




 
Close Window