Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.329 INR  1 EURO=108.672 INR
ukmalayalampathram.com
Mon 23rd Mar 2026
 
 
UK Special
  Add your Comment comment
ബെഞ്ചമിന്‍ കൊടുങ്കാറ്റ് ദുരിതമാകുമെന്ന് മുന്നറിയിപ്പ്: വെള്ളപ്പൊക്കത്തിന് സാധ്യത മുന്നില്‍ കണ്ട് ഒരുക്കങ്ങള്‍
Text By: UK Malayalam Pathram
ബെഞ്ചമിന്‍ കൊടുങ്കാറ്റ് രൂപപ്പെട്ട സാഹചര്യത്തില്‍ സതേണ്‍, ഈസ്റ്റേണ്‍ ഇംഗ്ലണ്ടിലെ ഭൂരിഭാഗം മേഖലകളും കവര്‍ ചെയ്യുന്ന രണ്ട് മഞ്ഞ മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. അതിശക്തമായ മഴയും, 75 മൈല്‍ വരെ വേഗത്തിലുള്ള കാറ്റും ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ യാത്രാ ദുരിതവും, വെള്ളപ്പൊക്കവും, പവര്‍കട്ടും, കെട്ടിടങ്ങള്‍ക്ക് കേടുപാടും സംഭവിക്കാന്‍ വഴിയൊരുക്കുന്ന കൊടുങ്കാറ്റ് ആണ് എത്തുക.

വെയില്‍സിലെ ചില ഭാഗങ്ങളിലും മുന്നറിയിപ്പ് നിലവിലുണ്ട്. വ്യാഴാഴ്ച വൈകുന്നേരം 6 മുതല്‍ രാത്രി 9 വരെയാണ് മുന്നറിയിപ്പ് പ്രാബല്യത്തിലുള്ളത്. മുന്നറിയിപ്പുള്ള പ്രദേശങ്ങളില്‍ 2 ഇഞ്ച് വരെ മഴ പെയ്യുമെന്നാണ് വ്യക്തമാകുന്നത്. അതേസമയം ഈസ്റ്റ് മിഡ്ലാന്‍ഡ്സ്, ഈസ്റ്റ് ഇംഗ്ലണ്ട്, യോര്‍ക്ക്ഷയര്‍ എന്നിവിടങ്ങളില്‍ മഴ 3.5 ഇഞ്ച് വരെ ഉയരും.

ഈസ്റ്റ് ഇംഗ്ലണ്ടിലെ ബ്രൈറ്റണ്‍ മുതല്‍ സ്‌കാര്‍ബറോ വരെ പ്രദേശങ്ങളില്‍ രാവിലെ 3 മുതല്‍ രാത്രി 11.59 വരെ കാറ്റിനുള്ള മറ്റൊരു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും, വെയില്‍സിലെ സോമര്‍സെറ്റ്, ഡിവോണ്‍, കോണ്‍വാള്‍, സ്വാന്‍സി, പെംബ്രോക്ഷയര്‍ എന്നിവിടങ്ങളില്‍ രാവിലെ 6 മുതല്‍ വൈകുന്നേരം 3 വരെ മഞ്ഞ ജാഗ്രത നിലവിലുണ്ട്.

ശക്തമായ കാറ്റുള്ളതിനാല്‍ പരുക്കുകള്‍ ഏല്‍ക്കാനും, ജീവന്‍ അപകടത്തിലാക്കുന്ന തിരകള്‍ക്കും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. മുന്നറിയിപ്പില്ലാത്ത പ്രദേശങ്ങളിലും വ്യാഴാഴ്ച മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. വെള്ളിയാഴ്ചയും ഈ നില തുടരും.
 
Other News in this category

 
 




 
Close Window