Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.329 INR  1 EURO=108.672 INR
ukmalayalampathram.com
Mon 23rd Mar 2026
 
 
UK Special
  Add your Comment comment
യുകെയിലെ ചരിത്ര പള്ളികള്‍ അടച്ചുപൂട്ടാന്‍ സാധ്യത; പരിപാലന ചെലവും വിശ്വാസ ക്ഷയവും വെല്ലുവിളിയായി
reporter

ലണ്ടന്‍: യുകെയിലെ ചരിത്രപ്രധാനമായ കത്തീഡ്രലുകളും പള്ളികളും അടുത്ത അഞ്ച് വര്‍ഷത്തിനകം അടച്ചുപൂട്ടേണ്ടി വരാമെന്നു റിപ്പോര്‍ട്ടുകള്‍. പരിപാലന ചെലവുകള്‍ താങ്ങാനാകാത്തതും പുതുതലമുറ മതവിശ്വാസത്തില്‍ നിന്ന് അകന്നുപോകുന്നതും പ്രധാന വെല്ലുവിളികളായി മാറിയിരിക്കുകയാണ്.

നാഷണല്‍ ചര്‍ച്ചസ് ട്രസ്റ്റ് നടത്തിയ സര്‍വേ പ്രകാരം, ഗ്രാമപ്രദേശങ്ങളിലെ ഏകദേശം 900 പള്ളികള്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അടച്ചുപൂട്ടപ്പെടാന്‍ സാധ്യതയുണ്ട്. സര്‍വേയില്‍ പങ്കെടുത്ത 3,600-ലധികം പള്ളികളില്‍ 20% കെട്ടിടങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തകര്‍ന്നതായും, 40% പള്ളികളുടെ മേല്‍ക്കൂരകള്‍ അടിയന്തിര പരിചരണം ആവശ്യമായ നിലയിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

യുകെയിലെ 20,000-ത്തിലധികം ലിസ്റ്റ് ചെയ്ത ആരാധനാലയങ്ങളില്‍ പലതും ചരിത്രപരമായ നിര്‍മാണങ്ങളാണ്. മതസ്ഥാപനങ്ങള്‍ മാത്രമല്ല, പള്ളികള്‍ സമൂഹ പ്രവര്‍ത്തനങ്ങള്‍ക്കും കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ക്കും പ്രധാന കേന്ദ്രങ്ങളായും പ്രവര്‍ത്തിച്ചുവരുന്നു.

സര്‍ക്കാര്‍ അഞ്ച് വര്‍ഷം മുമ്പ് ആരാധനാലയ പരിചരണ ചെലവുകള്‍ക്ക് 25,000 പൗണ്ടിന് മുകളിലുള്ള ചെലവില്‍ വാറ്റ് ഏര്‍പ്പെടുത്തിയതോടെ, ഫണ്ട് സ്രോതസ്സുകള്‍ ആശ്രയിച്ചിരുന്ന പള്ളികള്‍ക്ക് അധിക സാമ്പത്തിക ഭാരം നേരിടേണ്ടിവന്നു. പള്ളികള്‍ സംരക്ഷിക്കാതെ വിട്ടാല്‍ രാജ്യത്തിന്റെ സാമൂഹിക അന്തരീക്ഷം നഷ്ടപ്പെടുമെന്ന ആശങ്ക ശക്തമാണ്.

യുകെയിലെ യുവതലമുറ മതവിശ്വാസത്തോട് പുറംതിരിയുന്ന പ്രവണതയും ഈ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. എന്നാല്‍ മലയാളികളടക്കമുള്ള കുടിയേറ്റ സമൂഹം പള്ളികളുമായി സജീവമായി ഇടപെടുന്നുണ്ട്. കേരളത്തിലെ സഭകള്‍ യുകെയില്‍ സ്വന്തം ആരാധനാലയങ്ങള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതും ഈ പശ്ചാത്തലത്തില്‍ ശ്രദ്ധേയമാണ്.

പള്ളികളുടെ സംരക്ഷണവും പരിപാലനവും യുകെയുടെ ചരിത്ര-സാംസ്‌കാരിക പൈതൃകത്തിനുള്ള വലിയ വെല്ലുവിളിയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

 
Other News in this category

 
 




 
Close Window