Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.329 INR  1 EURO=108.672 INR
ukmalayalampathram.com
Mon 23rd Mar 2026
 
 
UK Special
  Add your Comment comment
നോട്ടിങ്ങാം: മലയാളി ഗൃഹനാഥനെ കാണാതായി - പൊലീസ് അന്വേഷണം തുടരുന്നു
reporter

ലണ്ടന്‍: യുകെയിലെ നോട്ടിങ്ങാമില്‍ നിന്നും മലയാളി ഗൃഹനാഥന്‍ കാണാതായതായി പൊലീസ്. കോട്ടയം സ്വദേശിയായ സ്റ്റീഫന്‍ ജോര്‍ജി (47) ആണ് കഴിഞ്ഞ മൂന്ന് ദിവസമായി വീട്ടില്‍ എത്താതിരുന്നത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും നടത്തിയ തിരച്ചിലിന് ഫലമുണ്ടായില്ലെന്ന് പൊലീസ് അറിയിച്ചു. നോട്ടിങ്ങാംഷര്‍ പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ സ്റ്റീഫനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. ജോലിക്കായി പതിവ് പോലെ ഞായറാഴ്ച സൈക്കിളില്‍ വീട്ടില്‍ നിന്നും പോയ സ്റ്റീഫന്‍ ജോലിസ്ഥലമായ പീത്സ ഫാക്ടറിയില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് ഫാക്ടറി ജീവനക്കാര്‍ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും നടത്തിയ അന്വേഷണത്തിന് ഫലമുണ്ടായില്ല. ഒക്ടോബര്‍ 19ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സ്റ്റീഫന്‍ ജോര്‍ജിനെ വെസ്റ്റ് ബ്രിഡ്‌ഫോര്‍ഡ് ഏരിയയില്‍ നിന്ന് അവസാനമായി കണ്ടതെന്ന് പൊലീസ് അറിയിച്ചു. കണ്ടെത്തുന്നവര്‍ 101-ല്‍ വിളിച്ച് സംഭവ നമ്പര്‍ 0441_20102025 ഉദ്ധരിച്ച് വിവരം അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു.

5 അടി 10 ഇഞ്ച് ഉയരമുള്ള സ്റ്റീഫന്‍ കാണാതാകുമ്പോള്‍ വിന്റര്‍ ജാക്കറ്റും നീല ജീന്‍സും ഗ്ലാസും ധരിച്ചിരുന്നതായി പൊലീസ് അറിയിപ്പില്‍ പറയുന്നു.

 
Other News in this category

 
 




 
Close Window