Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
ബെല്‍ഫാസ്റ്റിലും മാഞ്ചസ്റ്ററിലും ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍: മലയാളികള്‍ക്ക് നടപടികള്‍ എളുപ്പമാകും
Text By: Reporter, ukmalayalampathram
യുകെയിലെ ബെല്‍ഫാസ്റ്റിലും മാഞ്ചസ്റ്ററിലും ഇന്ത്യ രണ്ട് കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ തുറക്കാന്‍ ഒരുങ്ങുന്നു. യുണൈറ്റഡ് കിംഗ്ഡത്തില്‍ ബെല്‍ഫാസ്റ്റിലും മാഞ്ചസ്റ്ററിലും രണ്ട് പുതിയ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി സ്റ്റാര്‍മര്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു,' വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 'ഉഭയകക്ഷി സാമ്പത്തിക, ബിസിനസ് ബന്ധങ്ങള്‍ വളരുന്നതിന്റെ വെളിച്ചത്തിലും യുണൈറ്റഡ് കിംഗ്ഡത്തിലെ ഇന്ത്യന്‍ സമൂഹത്തിന്റെ കോണ്‍സുലാര്‍ ആവശ്യങ്ങള്‍ മികച്ച രീതിയില്‍ നിറവേറ്റുന്നതിന്റെയും വെളിച്ചത്തും ഇരുപക്ഷവും തമ്മിലുള്ള കൂടുതല്‍ ഇടപെടലുകള്‍ക്ക് വിപുലമായ അവസരങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട് മുന്നോട്ടു പോകുമെന്നും ഔദ്യോഗിക വക്താവ് അറിയിച്ചു. യുകെ മലയാളികള്‍ക്ക് കോണ്‍സുലേറ്റ് ആവശ്യങ്ങള്‍ ഇനി അല്‍പ്പം കൂടി സുഖമമാകും.

'ബെല്‍ഫാസ്റ്റിലും മാഞ്ചസ്റ്ററിലും പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ തുറക്കുന്നത് നമ്മുടെ ജനങ്ങള്‍ തമ്മിലുള്ള വളര്‍ന്നുവരുന്ന ബന്ധങ്ങളുടെയും ലണ്ടനില്‍ മാത്രമല്ല, യുകെയിലുടനീളം വളര്‍ച്ച കൈവരിക്കുന്നതിന് ഞങ്ങള്‍ എങ്ങനെ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുവെന്നതിന്റെയും തെളിവാണ്,' യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു.
 
Other News in this category

 
 




 
Close Window