വെസ്റ്റ് യോര്‍ക്?ഷര്‍: വെസ്റ്റ് യോര്‍ക്?ഷറിലെ വേക്ക്ഫീല്‍ഡ് ജയിലില്‍ ബ്രിട്ടനിലെ ഏറ്റവും കുപ്രസിദ്ധനായ ലൈംഗിക കുറ്റവാളിയായ സിഡ്നി കുക്കിനെ (97) സഹതടവുകാരന്‍ ക്രൂരമായി മര്‍ദ്ദിച്ചു. ജയിലില്‍ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ 'ദ സണ്‍' പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സഹതടവുകാരന്‍, കുക്കിനെ പിന്നില്‍നിന്ന് ഫ്‌ലാസ്‌ക് ഉപയോഗിച്ച് അടിച്ചു വീഴ്ത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. 20 കുട്ടികളുടെ മരണത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നയാളാണ് സിഡ്നി കുക്ക്. സഹതടവുകാരന്റെ പെട്ടെന്നുള്ള ആക്രമണത്തില്‍ സിഡ്നി കുക്ക് താഴെ വീഴുകയും ആക്രമി മൂന്ന് തവണ ഫ്‌ലാസ്‌ക് ഉപയോഗിച്ച് മുഖത്ത് അടിച്ചു. മറ്റൊരു തടവുകാരന്‍ അക്രമിയായ തടവുകാരനെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. ഇതു കണ്ട സുരക്ഷാ ജീവനക്കാര്‍ ഇടപെട്ടാണ് സിഡ്നി കുക്കിനെ രക്ഷിച്ചത്.
ദീര്‍ഘകാലമായി സിഡ്നി കുക്കിന് സഹതടവുകാരനുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഇയാളെ കുക്ക് ആക്രമിച്ചിട്ടുമുണ്ട്. ഇതിനെ തുടര്‍ന്നുണ്ടായ പകയാണ് കുക്കിനെ ആക്രമിക്കാന്‍ കാരണമെന്നാണ് സൂചന. സാരമായി പരുക്കേറ്റ കുക്കിനെ ഹെല്‍ത്ത് കെയര്‍ യൂണിറ്റിലേക്ക് മാറ്റി. ജയിലിനുള്ളില്‍ കുക്ക് പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നെന്നും ഇനിയും അടിയേറ്റിരുന്നെങ്കില്‍ ഒരുപക്ഷേ കുക്കിന് ജീവന്‍ പോലും നഷ്ടമാകുമായിരുന്നെന്ന് സഹതടവുകാരില്‍ ഒരാള്‍ പറഞ്ഞു. ബ്രിട്ടനെ പിടിച്ചുകുലുക്കിയ വലിയ വിവാദമായിരുന്നു 1970 കളിലും 1980 കളിലും നടന്ന 20 ഓളം ആണ്‍കുട്ടികളുടെ തിരോധാനം. ഈസ്റ്റ് ലണ്ടനിലെ ഹാക്ക്‌നി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ക്രിമിനല്‍ സംഘമാണ് കുട്ടികളുടെ തിരോധാനത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു. ഇവരെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം. പക്ഷേ ഇതില്‍ ചില കുട്ടികളുടെ തിരോധാനം മാത്രമാണ് ഈ സംഘവുമായി ബന്ധമുണ്ടെന്ന് കോടതിയില്‍ തെളിയിക്കാന്‍ പൊലീസ്. മറ്റുള്ളവരെ ജീവനോടെയോ അല്ലാതെയോ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ആ തിരോധാനങ്ങള്‍ ഇന്നും ദുരൂഹമായി തുടരുകയാണ്. ഈ കേസുകളില്‍ ഉള്‍പ്പെട്ടെ ക്രിമിനല്‍ സംഘ തലവനാണ് സിഡ്നി കുക്ക് എന്നാണ് പൊലീസ് ഭാഷ്യം.