Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
ഡബ്ലിനില്‍ കവര്‍ച്ചാ പരമ്പര: ഇരുപത്തിനാലു മണിക്കൂറിനിടെ 20 പേര്‍ പിടിയില്‍
reporter

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ഡബ്ലിന്‍ കൗണ്ടിയില്‍ മോഷണങ്ങള്‍ തടയുന്നതിനായി പൊലീസ് (ഗാര്‍ഡ) നടത്തിയ പരിശോധനകളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 20 പേര്‍ അറസ്റ്റിലായി. ഡബ്ലിനില്‍ നിന്നും പിടികൂടിയ ഇവരില്‍ നാല് പേര്‍ കൗമാരക്കാരാണ്. ഡബ്ലിനില്‍ സമീപകാലത്തായി മോഷണ കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് നോര്‍ത്ത് ഡബ്ലിന്‍, ഈസ്റ്റ് ഡബ്ലിന്‍ എന്നിവിടങ്ങളില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു ഓപ്പറേഷന്‍ നടത്തിയത്. നോര്‍ത്ത് ഡബ്ലിനില്‍ നിന്നും 16 പേരെ പിടികൂടി. ഈസ്റ്റ് ഡബ്ലിനില്‍ ഇന്ന് രാവിലെ ഒരു കാര്‍ നിര്‍ത്തി പരിശോധിച്ചതില്‍ നിന്നും മൂന്ന് കൗമാരക്കാരെയും പിടികൂടി.

കഴിഞ്ഞ ദിവസം ഇവിടെ നിന്നും ഒരു കൗമാരക്കാരനെ പിടികൂടിയിരുന്നു. കൗമാരക്കാരെ കുട്ടികളുടെ കോടതിയില്‍ ഹാജരാക്കും. പാര്‍ക്ക് ചെയ്ത കാറുകളില്‍ നിന്നും മറ്റുമായി സാധനങ്ങള്‍ മോഷ്ടിക്കുക, കൊള്ളകള്‍ നടത്തുക മുതലായവ തടയുന്നതുമായി ബന്ധപ്പെട്ട് ഗാര്‍ഡ നടത്തിവരുന്ന ഓപ്പറേഷന്റെ ഭാഗമായാണ് അറസ്റ്റുകളെന്ന് ഗാര്‍ഡ പ്രസ്താവനയില്‍ അറിയിച്ചു. മോഷ്ടിക്കപ്പെട്ട കാറുകളുടെ താക്കോലുകള്‍, ഇരുമ്പ് ദണ്ഡുകള്‍, ടോര്‍ച്ചുകള്‍, മുഖംമൂടികള്‍ എന്നിവയും പിടിച്ചെടുത്തതായി ഗാര്‍ഡ കൂട്ടിച്ചേര്‍ത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഗാര്‍ഡ അറിയിച്ചു.

 
Other News in this category

 
 




 
Close Window