Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടിലെ ഭൂരിഭാഗം സ്‌കൂളിലേയും ലീഡര്‍മാര്‍ക്ക് രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലെ ഭൂരിഭാഗം സ്‌കൂളുകളിലെയും ലീഡര്‍മാര്‍ക്ക് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ വെബ്‌സൈറ്റുകളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് രക്ഷിതാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്നും വെളിപ്പെടുത്തല്‍. ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ അഞ്ചില്‍ 4 സ്‌കൂളുകളിലെയും ലീഡര്‍മാര്‍ക്ക് സമാന അനുഭവം ഉണ്ടായതായി സര്‍വേ വെളിപ്പെടുത്തുന്നു. സ്‌കൂള്‍ ലീഡര്‍മാരും വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും തമ്മില്‍ വഴക്കും സാമൂഹികമാധ്യമങ്ങളില്‍ ട്രോളും മാത്രമല്ല ശാരീരിക ഉപദ്രവവും ഉണ്ടായിട്ടുണ്ടെന്നാണ് സര്‍വേ. അധിക്ഷേപവും മോശം പെരുമാറ്റവും കാരണം സ്‌കൂളുകളുടെ സൈറ്റുകളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് കഴിഞ്ഞ വര്‍ഷം വിലക്കേര്‍പ്പെടുത്തേണ്ടി വന്നതായും സര്‍വേയില്‍ പങ്കെടുത്ത സ്‌കൂള്‍ ലീഡര്‍മാരില്‍ 42 ശതമാനം പേരും (അഞ്ചില്‍ രണ്ട് പേര്‍) വെളിപ്പെടുത്തിയതായി ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

72 ശതമാനം സ്‌കൂള്‍ ലീഡര്‍മാര്‍ക്കും രക്ഷിതാക്കള്‍ക്ക് താക്കീത് നോട്ടീസ് അയക്കേണ്ടി വന്നതായും പറയുന്നു. അസഭ്യവാക്കുകളും അധിക്ഷേപവുമാണ് ഏറ്റവും പൊതുവായ പ്രശ്‌നം. കഴിഞ്ഞ വര്‍ഷം വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ തങ്ങളെയാണ് ടാര്‍ഗറ്റ് ചെയ്തതെന്നാണ് 85 ശതമാനം സ്‌കൂള്‍ ലീഡര്‍മാരും പറയുന്നത്. ഭീഷണിപ്പെടുത്തല്‍, ഓണ്‍ലൈന്‍ മുഖേന അധിക്ഷേപം, അസഭ്യ വാക്കുകള്‍, വംശീയ വിരോധം എന്നിവ ഉള്‍പ്പെടെ നേരിടേണ്ടി വന്നതായാണ് ഭൂരിഭാഗം പേരും പറയുന്നത്. പത്തില്‍ ഒരാള്‍ക്ക് വീതം ശാരീരിക ആക്രമണവും നേരിടേണ്ടി വന്നിട്ടുണ്ട്. വനിതകളായ സ്‌കൂള്‍ ലീഡര്‍മാര്‍ക്കും രക്ഷിതാക്കളില്‍ നിന്ന് മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. 4 ശതമാനം പേര്‍ക്ക് കഴിഞ്ഞ 12 മാസത്തിനിടെ വഴക്കുണ്ടാക്കേണ്ടിയും വന്നിട്ടുണ്ട്. വിദ്വേഷ ക്യാംപെയ്ന്‍, പീഢനം, ഭീഷണി എന്നിവക്കെല്ലാം വിധേയരാകേണ്ടി വന്നതായും സ്‌കൂള്‍ ലീഡര്‍മാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 3 വര്‍ഷമായി പ്രശ്‌നം കൂടുതല്‍ ഗുരുതരമാകുകയാണെന്നാണ് 86 ശതമാനം പേരും പറയുന്നത്.

രക്ഷിതാക്കളില്‍ ഭൂരിഭാഗം പേരും സ്‌കൂളിലെ പിന്തുണക്കുന്നവരാണ്. ചില കേസുകളില്‍ തികച്ചും പോസിറ്റീവ് ആയ സമീപനമാണ്. എങ്കിലും സമീപ വര്‍ഷങ്ങളായി സ്‌കൂള്‍ ലീഡര്‍മാര്‍ക്കെതിരെ രക്ഷിതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന മോശം പെരുമാറ്റം ആശങ്കപ്പെടുത്തുന്നതാണെന്ന് മുതിര്‍ന്ന ലീഡര്‍മാരില്‍ ഒരാള്‍ വ്യക്തമാക്കി.അതേസമയം ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള നാഷനല്‍ അസോസിയേഷന്‍ ഓഫ് ഹെഡ് ടീച്ചേഴ്‌സിലെ (എന്‍എഎച്ച്ടി) 1,600 ലധികം അംഗങ്ങളില്‍ 18 ശതമാനം പേരും പറയുന്നത് കഴിഞ്ഞ വര്‍ഷം രക്ഷിതാക്കളില്‍ നിന്ന് വ്യക്തിപരമായി മോശം പെരുമാറ്റം ഉണ്ടായിട്ടില്ലെന്നാണ്. രക്ഷിതാക്കളില്‍ നിന്നുള്ള ഇത്തരം മോശം പെരുമാറ്റങ്ങള്‍ സ്‌കൂളുകളില്‍ അനുവദിക്കില്ലെന്ന് കൃത്യമായ മുന്നറിയിപ്പ് നല്‍കണമെന്ന് യൂണിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 
Other News in this category

 
 




 
Close Window