Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
യുകെയിലെ സ്വര്‍ണ ടൊയ്‌ലറ്റ് മോഷണം: കോടതിയില്‍ വാദം ആരംഭിച്ചു
reporter

ലണ്ടന്‍: മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി സര്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ജന്മസ്ഥലമായ യുകെയിലെ ബ്ലെന്‍ഹൈം പാലസില്‍ നിന്നും 18 കാരറ്റ് സ്വര്‍ണ്ണ ടോയ്ലറ്റ് മോഷണം നടത്തിയ സംഭവത്തില്‍ കുറ്റം നിഷേധിച്ച് മോഷ്ടാക്കള്‍. 2019 സെപ്റ്റംബര്‍ 14 നാണ് ഓക്സ്ഫോര്‍ഡ്ഷയറിലെ ഭവനത്തില്‍ നിന്ന് അഞ്ച് ദശലക്ഷം പൗണ്ടിന്റെ ടോയ്ലറ്റ് മോഷ്ടിക്കപ്പെട്ടത്. മോഷണക്കുറ്റത്തിന് ജയിംസ് ഷീന്‍ (39), മൈക്കല്‍ ജോണ്‍സ് (38) എന്നിവര്‍ക്കെതിരെയും സ്വത്ത് കൈമാറ്റം ചെയ്യാന്‍ ഗൂഢാലോചന നടത്തിയ ക്രിമിനല്‍ കുറ്റത്തിന് ഫ്രഡ് ഡോ (35), ബോറ ഗുക്കുക്ക് (39) എന്നിവര്‍ക്കെതിരെയുമാണ് 2023 ല്‍ കേസ് എടുത്തത്.

കഴിഞ്ഞ ദിവസം കോടതിയില്‍ വിചാരണ നടക്കവെ പ്രതികള്‍ കുറ്റം നിഷേധിച്ചു. ഓക്സ്ഫോര്‍ഡ് മജിസ്ട്രേറ്റിന് മുന്നിലാണ് പല തവണയായി നടത്തിയ ചോദ്യം ചെയ്യലില്‍ കുറ്റം നിഷേധിച്ചത്.എന്നാല്‍ സ്വര്‍ണ്ണ ടോയ്ലെറ്റ് ഉപയോഗിച്ചു നോക്കിയെന്നും 'മനോഹരമെന്നുമാണ് പ്രതികള്‍ കോടതിയില്‍ പറഞ്ഞത്. അതേസമയം സ്വര്‍ണ്ണ ടോയ്ലറ്റ് ഇവരില്‍ നിന്നും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതികള്‍ ടോയ്ലെറ്റ് ഉരുക്കി വിറ്റു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. തെയിംസ് വാലി പൊലീസ് ആണ് കേസ് അന്വേഷണം നടത്തിയതും സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തതും.

കവര്‍ച്ച നടക്കുമ്പോള്‍ പ്രതികള്‍ കൊട്ടാരം സന്ദര്‍ശിച്ചതിന്റെയും ഫോട്ടോ എടുത്തതിന്റെയും തെളിവുകള്‍ സിസി ടിവി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ചു.മോഷ്ടിക്കപ്പെട്ട ടോയ്ലെറ്റിന്റെ ഭാഗങ്ങള്‍ പ്രതികള്‍ മുഖം മൂടി ധരിച്ചു കടത്തുന്നതിന്റെ ദൃശ്യങ്ങളും ലഭ്യമാണ്. 'അമേരിക്ക' എന്ന് പേരിട്ടിരുന്ന സ്വര്‍ണ്ണ ടോയ്ലറ്റ് ഇറ്റാലിയന്‍ കണ്‍സെപ്ച്വല്‍ ആര്‍ട്ടിസ്റ്റ് മൗറിസിയോ കാറ്റെലന്‍ നടത്തിയ പ്രദര്‍ശനത്തിന്റെ ഇടയിലാണ് മോഷ്ടിക്കപ്പെട്ടത്. മോഷണം നടക്കുമ്പോള്‍ അതിന്റെ മൂല്യം ആറ് മില്യന്‍ ഡോളര്‍ ആയിരുന്നു. 98 കിലോ ആയിരുന്നു ടോയ്ലെറ്റ് ഇന്‍ഷുര്‍ ചെയ്യപ്പെടുമ്പോള്‍ ഉള്ള ഭാരം. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ കൊട്ടാരമാണ് ബ്ലെന്‍ഹൈം പാലസ്.

 
Other News in this category

 
 




 
Close Window